നീലേശ്വരം വെടിക്കെട്ടപകടം: ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു; മരണം രണ്ടായി
കാസർകോട്∙ നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കിണാവൂർ സ്വദേശി രതീഷാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അന്ത്യം. ഇതോടെ വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. അപകടത്തിൽ രതീഷിന് 60 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.

വെടിക്കെട്ടപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു യുവാവും മരിച്ചിരുന്നു. കിണാവൂർ റോഡിലെ സി.സന്ദീപ് (38) ആണ് ഇന്നലെ വൈകിട്ടോടെ മരിച്ചത്. 40 ശതമാനത്തിലേറെ പൊള്ളലേറ്റതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുകയായിരുന്നു സന്ദീപ്.
വെടിക്കെട്ടപകടത്തിൽ പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഷിബിൻ രാജിന്റെ (19) നിലയും അതീവ ഗുരുതരമാണ്. 60 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. മംഗളൂരു, കാസർകോട്, കാഞ്ഞങ്ങാട്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ് പൊള്ളലേറ്റവർ ചികിത്സയിലുള്ളത്.
അതേസമയം, വെടിക്കെട്ടപകടം സംബന്ധിച്ച് എഡിഎം നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് വൈകുമെന്നു സൂചന. എക്സ്പ്ലോസീവ് ആക്ട് ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നതിൽ പൂർണ വ്യക്തത വരുത്തേണ്ടതിനാലാണ് റിപ്പോർട്ട് വൈകുന്നത്. കലക്ടർ കെ.ഇമ്പശേഖറാണ് എഡിഎമ്മിൽ നിന്ന് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടത്. എക്സ്പ്ലോസീവ് ആക്ട്, ദുരന്തനിവാരണ വകുപ്പുകൾ എന്നിവയാണ് എഡിഎമ്മിന്റെ അന്വേഷണത്തിൽ ഉൾപ്പെടുന്നത്.
ഒക്‌ടോബർ 28ന് അർധരാത്രി നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടെയാണ് വെടിക്കെട്ടപകടം ഉണ്ടായത്. അപകടത്തിൽ 154 പേർക്ക് പരുക്കേറ്റിരുന്നു. കേസിലെ ആദ്യ മൂന്നു പ്രതികളുടെ ജാമ്യം ഇന്നലെ കാസർകോട് ജില്ലാ സെഷൻസ് കോടതി റദ്ദാക്കിയിരുന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ, കമ്മിറ്റി സെക്രട്ടറി ഭരതൻ, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. ജാമ്യം അനുവദിച്ചതിനെതിരെ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നടപടി.