മടിക്കേരി( കർണാടക)∙ സ്വത്തു തട്ടിയെടുക്കാൻ ഹൈദരാബാദ് സ്വദേശിയായ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനെ കൊന്ന് കുടക് ജില്ലയിലെ തോട്ടത്തിലെത്തിച്ചു കത്തിച്ച കേസിലെ പ്രതികളിലൊരാൾ തെളിവെടുപ്പിനിടെ കടന്നു. സുണ്ടിക്കുപ്പയിലെ കാപ്പിത്തോട്ടത്തിൽ പെട്രോൾ ഒഴിച്ചു കത്തിച്ചനിലയിൽ രമേഷ് കുമാറിന്റെ മൃതദേഹം ലഭിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മടിക്കേരി( കർണാടക)∙ സ്വത്തു തട്ടിയെടുക്കാൻ ഹൈദരാബാദ് സ്വദേശിയായ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനെ കൊന്ന് കുടക് ജില്ലയിലെ തോട്ടത്തിലെത്തിച്ചു കത്തിച്ച കേസിലെ പ്രതികളിലൊരാൾ തെളിവെടുപ്പിനിടെ കടന്നു. സുണ്ടിക്കുപ്പയിലെ കാപ്പിത്തോട്ടത്തിൽ പെട്രോൾ ഒഴിച്ചു കത്തിച്ചനിലയിൽ രമേഷ് കുമാറിന്റെ മൃതദേഹം ലഭിച്ച സംഭവത്തിൽ അറസ്റ്റിലായ ഹരിയാന സ്വദേശി അങ്കൂർ റാണയാണ് തെളിവെടുപ്പ് നടപടികളുടെ ഇടയിൽ തെലങ്കാന ഉപ്പൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസസ്ഥലത്തു കാവൽ ഉണ്ടായിരുന്ന കർണാടക പൊലീസിനെ വെട്ടിച്ചു ജനൽ വഴി ചാടി രക്ഷപ്പെട്ടത്.

രമേഷ് കുമാർ കൊല്ലപ്പെട്ട ഹൈദരാബാദിൽ നിന്നു 30 കിലോമീറ്റർ മാറി ഉപ്പലിലെ ഉഡുപ്പി ഗാർഡൻ ഹോട്ടലിന്റെ 3–ാം നിലയിൽ ആയിരുന്നു താമസം. തെലങ്കാന പൊലീസിന്റെ സഹായത്തോടെ കർണാടകയിൽ നിന്നുള്ള അന്വേഷണ സംഘം അങ്കൂർ റാണയെ കണ്ടെത്താനായി തിരച്ചിൽ ശക്തമാക്കി. കഴിഞ്ഞ മാസം 10ന് ആണ് പകുതി കത്തിയ മൃതദേഹം സുണ്ടിക്കുപ്പയിൽ കണ്ടെത്തിയത്. സംഭവത്തിൽ രമേഷ് കുമാറിന്റെ രണ്ടാം ഭാര്യ ബെംഗളൂരുവിലെ ഐടി ജീവനക്കാരി തെലങ്കാന സ്വദേശിനി നിഹാരിക, ഹരിയാന സ്വദേശികളായ അങ്കൂർ റാണ, നിഖിൽ എന്നിവരെയാണ് കർണാടക പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. പ്രധാന പ്രതി അങ്കൂർ റാണയാണെന്നാണ് പൊലീസ് കണ്ടെത്തിയത്.

English Summary:

Real Estate Agent Murder Suspect Escapes Custody in Telangana