പാലക്കാട്ടെ സംഘർഷം: ഹോട്ടലുടമയുടെ പരാതിയിൽ പത്തുപേർക്കെതിരെ കേസ്
പാലക്കാട്∙ ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം അർധരാത്രി പാലക്കാട്ട് ഹോട്ടലിൽ നടന്ന റെയ്‌ഡിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പൊലീസ് കേസെടുത്തു. ഹോട്ടൽ ഉടമയുടെ പരാതിയിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെയാണ് കേസെടുത്തത്.

പാലക്കാട്∙ ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം അർധരാത്രി പാലക്കാട്ട് ഹോട്ടലിൽ നടന്ന റെയ്‌ഡിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പൊലീസ് കേസെടുത്തു. ഹോട്ടൽ ഉടമയുടെ പരാതിയിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെയാണ് കേസെടുത്തത്. പാലക്കാട് സൗത്ത് പൊലീസാണ് കേസെടുത്തത്.
സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതിനായി ഹോട്ടലിൽ പൊലീസ് വീണ്ടും പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാത്തത് വലിയ വിവാദമായിരുന്നു. പിന്നാലെയാണ് ദൃശ്യങ്ങൾ ശേഖരിക്കാനായി പൊലീസ് എത്തിയത്. ഹോട്ടൽ സിഇഒ പ്രസാദിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച അന്വേഷണസംഘം ഹാർഡ് ഡിസ്ക് അടക്കം പിടിച്ചെടുത്തെന്നാണ് വിവരം.
കഴിഞ്ഞ ദിവസം രാത്രി 12.10നാണ് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ച ഹോട്ടലിലെ മുറിയിലെത്തിയത്. ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിൽ വനിതാ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല. നീല നിറത്തിലുള്ള ട്രോളി ബാഗിൽ ഹോട്ടലിൽ കള്ളപ്പണം എത്തിച്ചെന്ന പരാതിയിലായിരുന്നു പരിശോധന.