പാലക്കാട്. കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിലെ ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം. നീല ബാഗുമായി കെഎസ്‍യു പ്രവർത്തകൻ ഫെനി നൈനാൻ പോകുന്നതും മുറിയിലേക്ക് കയറുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. 8 മിനിറ്റിലധികം ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഇന്നലെ രാത്രി 10.11 മുതലാണ് ദൃശ്യങ്ങളിലുള്ളത്. ഷാഫി പറമ്പിൽ, വി.കെ.ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ ഹോട്ടലിലേക്ക് കയറുന്നതും ഹോട്ടലിലെ വരാന്തയിൽനിന്ന് സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ പാലക്കാട് റെയ്ഡുമായി ബന്ധപ്പെട്ട വിവാദത്തിനിടെ കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിലെ ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം. നീല ബാഗുമായി കെഎസ്‍യു പ്രവർത്തകൻ ഫെനി നൈനാൻ ഹോട്ടലിലേക്കു പോകുന്നതും മുറിയിലേക്ക് കയറുന്നതും ദൃശ്യങ്ങളിലുണ്ട്. 8 മിനിറ്റിലധികം ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാത്രി 10.11 മുതൽ രാത്രി 11.30 വരെയുള്ള ദൃശ്യങ്ങളാണ് ഇവ. ഷാഫി പറമ്പിൽ, വി.കെ.ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ ഹോട്ടലിലേക്ക് കയറുന്നതും ഹോട്ടലിലെ വരാന്തയിൽനിന്ന് സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 

ഫെനി നൈനാൻ ട്രോളി ബാഗുമായി മുറിയിലേക്ക് കയറുന്നതും പുറത്തിറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. പിന്നാലെ രാഹുലും ഷാഫിയും മുറിയിൽ നിന്നിറങ്ങുന്നതും ജ്യോതികുമാർ ചാമക്കാലയ്ക്കൊപ്പം ഇരുവരും വരാന്തയിൽ നിന്ന് സംസാരിക്കുന്നതും കാണാം. കുറച്ച് സമയത്തിന് ശേഷം രാഹുൽ വരാന്തയിൽനിന്ന് പുറത്തേക്ക് പോകുന്നതും ജ്യോതികുമാർ ചാമക്കാലയും ഷാഫി പറമ്പിലും തിരിച്ച് മുറിയിലേക്ക് കയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. 

ADVERTISEMENT

കള്ളപ്പണം നീല ട്രോളി ബാഗിലായി കടത്തിയെന്നാണ് സിപിഎം നേരത്തെ ആരോപിച്ചത്. രാത്രി രാഹുലും ഹോട്ടലിലുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങൾ. എന്നാൽ ട്രോളി ബാഗിൽ‌ വസ്ത്രങ്ങളായിരുന്നെന്നാണ് നേരത്തെ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്.

English Summary:

CPM Releases cctv Footage: Rahul Mamkootathil Present at Hotel With Alleged Black Money Carrier