മുണ്ടക്കയത്തു കാട്ടുകടന്നലിന്റെ കുത്തേറ്റു; 110 വയസ്സുകാരിയും മകളും മരിച്ചു
മുണ്ടക്കയം∙ കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസ്സുകാരി മരിച്ചു. പാക്കാനം കാവനാല്‍ വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞുപെണ്ണാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ വീടിനു സമീപമാണ് കടന്നലിന്റെ ആക്രമണം ഉണ്ടായത്. ബന്ധുക്കളായ 3 പേരും കടന്നലിന്റെ കുത്തേറ്റ് ചികിത്സയിലാണ്.

മുണ്ടക്കയം∙ കാട്ടുകടന്നലിന്റെ കുത്തേറ്റ് രണ്ടുപേർ മരിച്ചു. പാക്കാനം കാവനാല്‍ വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞുപെണ്ണും (110), മകൾ തങ്കമ്മയും (78) ആണ് മരിച്ചത്. വീട്ടിലെ ജോലിക്കാരൻ ജോയി (57), അയൽവാസി വിഷ്ണു എന്നിവർക്കും കുത്തേറ്റു. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ വീടിനു സമീപമാണ് കടന്നലിന്റെ ആക്രമണം നടന്നത്. സമീപത്തെ വനത്തിൽ നിന്നാണ് കടന്നലുകൾ എത്തിയതെന്നു പറയപ്പെടുന്നു.
മലഅരയ സമുദായത്തിലെ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്നു കുഞ്ഞുപെണ്ണ്. പൂഞ്ഞാര്‍ മുത്തോട്ടെ വീട്ടില്‍ കൊച്ചുപെണ്ണ്-കടു മണിയോടെത്ത ദമ്പതികളുടെ ഏഴു മക്കളില്‍ ഇളയവളായിരുന്നു. അല്‍പം കേള്‍വിക്കുറവൊഴിച്ചാല്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലായിരുന്നു. മലഅരയ മഹാസഭയുടെ ഉടമസ്ഥതയിലുള്ള കോളജുകളുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുരിക്കുംവയലിലെത്തിയപ്പോള്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചത് കുഞ്ഞുപെണ്ണായിരുന്നു.
നാരായണന്‍-കുഞ്ഞുപെണ്ണ് ദമ്പതികള്‍ക്ക് മൂന്നു മക്കളാണ്. കരുണാകരന്‍, തങ്കമ്മ, അയ്യപ്പന്‍. മല അരയ മഹാസഭാ സംസ്ഥാന സെക്രട്ടറിയും കരുണാകരന്റെ മകനുമായ സനൽകുമാർ പേരക്കുട്ടിയാണ്.