യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെതിരെ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് മുൻതൂക്കം നേടിയതോടെ, ഇന്ത്യൻ ഓഹരി വിപണി മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്നലെ ഉച്ചയ്ക്കുശേഷം വീണ്ടെടുത്ത ഉന്മേഷം കൈവിടാതെ സെൻസെക്സ് ഇന്ന് ഒരുവേള 640ഓളം പോയിന്റ് കുതിച്ച് 80,115 വരെയെത്തി. 24,308ൽ തുടങ്ങിയ നിഫ്റ്റി ഇന്ന് 24,415 വരെയും ഉയർന്നു. ഇന്നത്തെ വ്യാപാരം രണ്ടാം മണിക്കൂറിലേക്ക് കടക്കുമ്പോൾ സെൻസെക്സുള്ളത് 480 പോയിന്റ് (+0.60%) 79,984ലും നിഫ്റ്റി 147.50 പോയിന്റ് (+0.61%) ഉയർന്ന് 24,360ലും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്രംപിന് സാധ്യത വർധിച്ചതോടെ, യുഎസ് ഓഹരി വിപണികളായ ഡൗ ഡോൺസ്, നാസ്ഡാക്, എസ് ആൻഡ് പി 500 എന്നിവ ഒരു ശതമാനത്തിലധികം ഉയർന്നിരുന്നു. ഏഷ്യയിൽ ജാപ്പനീസ് നിക്കേയ്, ഓസ്ട്രേലിയൻ, കൊറിയൻ സൂചികകളും ഉയർന്നതോടെ ഇന്ത്യൻ വിപണികളും ഉഷാറിലായി. ഗുജറാത്തിലെ ഗിഫ്റ്റ് നിഫ്റ്റി നെഗറ്റീവ് ആയിരുന്നെങ്കിലും സെൻസെക്സും നിഫ്റ്റിയും ഇന്ന് നേട്ടത്തിലെത്തി. ട്രംപ് വരുന്നത് ചൈനയുമായുള്ള വ്യാപാരപ്പോര് കൂടുതൽ കടുക്കാനിടയാക്കിയേക്കും. ഇത് യുഎസിൽ നിന്നടക്കമുള്ള ആഗോള കമ്പനികളെ ''ചൈന+1'' എന്ന നയത്തിലേക്ക് മാറാൻ പ്രേരിപ്പിച്ചേക്കുമെന്നതാണ് ഇന്ത്യയ്ക്കു നേട്ടമാകുക. ചൈനയിൽനിന്ന് സാന്നിധ്യം സമീപത്തെ മറ്റ് അനുകൂലരാജ്യങ്ങളിലേക്ക് മാറ്റുന്ന നയമാണിത്. ചൈനയെ കൈവിടുന്ന കമ്പനികൾ ഇന്ത്യയിൽ നിക്ഷേപവും സാന്നിധ്യവും കൂട്ടാൻ ഇത് സഹായിച്ചേക്കും.

ADVERTISEMENT

∙ ചുക്കാൻ പിടിച്ച് ഐടി

ഇന്ത്യൻ ഓഹരി വിപണികളുടെ ഇന്നത്തെ നേട്ടത്തെ നയിക്കുന്നത് ഐടി കമ്പനികളാണ്. ഇന്ത്യൻ ഐടി കമ്പനികളുടെ മുഖ്യവിപണിയാണ് യുഎസ്. മാത്രമല്ല, ട്രംപ് അധികാരത്തിൽ വന്നാൽ കോർപ്പറേറ്റ് നികുതി കുറച്ചേക്കുമെന്ന വിലയിരുത്തലുകളും നേട്ടമാണ്. വിശാല വിപണിയിൽ നിഫ്റ്റി ഐടി സൂചിക ഇന്ന് 3.30 ശതമാനം ഉയർന്നു. നിഫ്റ്റി റിയൽറ്റി, നിഫ്റ്റി പൊതുമേഖലാ ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ്, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവ 1.6% വരെ ഉയർന്ന് പിന്തുണ നൽകുന്നു. ഇന്ത്യൻ ഓഹരി വിപണിയിൽ ചാഞ്ചാട്ടത്തിന് തൽക്കാലം സാധ്യതകളില്ലെന്ന് വ്യക്തമാക്കി, ഇന്ത്യ വിക്സ് സൂചിക 6.24% ഇടിഞ്ഞതും ശുഭസൂചനയാണ്. നിക്ഷേപകർക്കിടയിൽ ആശങ്കയൊഴിയുന്നു എന്നാണിത് സൂചിപ്പിക്കുന്നത്.

ADVERTISEMENT

ഡോ.റെഡ്ഡീസ് ലാബ് ആണ് നിഫ്റ്റി 50ൽ‌ 3.67% ഉയർന്ന് നേട്ടത്തിൽ മുന്നിൽ. സെപ്റ്റംബർപാദ ലാഭം 9.5%, വരുമാനം 16.5% എന്നിങ്ങനെ ഉയർന്നത് കമ്പനിക്ക് കരുത്താണ്. ടിസിഎസ്., വിപ്രോ, എച്ച്സിഎൽടെക്, ഇൻഫോസിസ് എന്നിവയാണ് 3.25-3.57% കുതിച്ച് നേട്ടത്തിൽ തൊട്ടുപിന്നിലുള്ളവ. ടൈറ്റൻ, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ്, ടാറ്റാ സ്റ്റീൽ എന്നിവയാണ് 1.20-2.86% താഴ്ന്ന് നിഫ്റ്റി50ൽ നഷ്ടത്തിൽ മുന്നിലുള്ളത്. 

∙ സെൻസെക്സിന്റെ പ്രകടനം

എച്ച്സിഎൽ ടെക് ആണ് സെൻസെക്സിൽ 3.52% ഉയർന്ന് നേട്ടത്തിൽ മുന്നിലുള്ളത്. ടിസിഎസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, അദാനി പോർട്സ്, മാരുതി സുസുക്കി, എസ്ബിഐ എന്നിവ 1.3 മുതൽ 3.46% വരെ ഉയർന്ന് തൊട്ടുപിന്നാലെയുണ്ട്. ടൈറ്റൻ ആണ് 2.89% താഴ്ന്ന് നഷ്ടത്തിൽ മുന്നിൽ. ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റാ സ്റ്റീൽ, പവർഗ്രിഡ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവയും നഷ്ടത്തിലാണുള്ളത്.

ADVERTISEMENT

∙ നിക്ഷേപക സമ്പത്തിൽ 4 ലക്ഷം കോടി കുതിപ്പ്

ഓഹരികളുടെ ഇന്നത്തെ നേട്ടം നിക്ഷേപക സമ്പത്തിൽ (ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യം) 4 ലക്ഷം കോടി രൂപയുടെ വർധനയ്ക്ക് സഹായിച്ചിട്ടുണ്ട്. 444.88 ലക്ഷം കോടി രൂപയിൽനിന്ന് 448.95 ലക്ഷം കോടി രൂപയായാണ് വളർച്ച.

∙ കല്യാൺ ജ്വല്ലേഴ്സിന്റെ മുന്നേറ്റം

കേരളത്തിൽ നിന്നുള്ള ലിസ്റ്റഡ് കമ്പനികളിൽ ഇന്ന് കൂടുതൽ മുന്നേറുന്നത് കല്യാൺ ജ്വല്ലേഴ്സ്. 5.12% ശതമാനമാണ് നേട്ടം. എംഎസ്‍സിഐ ഗ്ലോബൽ സ്റ്റാൻഡേർഡ് ഇൻഡെക്സിൽ ഇടംപിടിക്കുന്നതും അതുവഴി അധികമായി 21 കോടി ഡോളറിന്റെ 1,770 കോടി രൂപയുടെ (21 കോടി ഡോളർ) അധിക നിക്ഷേപം ഓഹരികളിലേക്ക് എത്തുമെന്ന വിലയിരുത്തലുമാണ് കല്യാൺ ജ്വല്ലേഴ്സ് ഓഹരി നിക്ഷേപകരെ ഇന്ന് ആഹ്ലാദത്തിലാക്കിയത്.

ഇന്ന് സെപ്റ്റംബർപാദ പ്രവർത്തനഫലം പുറത്തുവിടുന്ന പ്രൈമ അഗ്രോ 5.46% ഉയർന്ന് രണ്ടാമതുണ്ട്. ടിസിഎം 4.96%, കെഎസ്ഇ 4.82% എന്നിങ്ങനെയും ഉയർന്നു. ഡബ്ല്യുഐപിഎൽ, റബ്ഫില, പോപ്പുലർ വെഹിക്കിൾസ്, ജിയോജിത്, ഈസ്റ്റേൺ, വെർട്ടെക്സ്, ഫാക്ട് എന്നിവയും 2-3.5% നേട്ടത്തിലാണുള്ളത്. സഫ സിസ്റ്റംസ്, ആഡ്ടെക്, സോൾവ് പ്ലാസ്റ്റിക്, മുത്തൂറ്റ് മൈക്രോഫിൻ എന്നിവയാണ് 3-5% ഇടിഞ്ഞ് നഷ്ടത്തിൽ മുന്നിൽ. മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, കൊച്ചിൻ മിനറൽസ്, വണ്ടർല, വി-ഗാർഡ് എന്നിവയും ചുവന്നു.

English Summary:

Share market review