പാലക്കാട്∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനു തന്നോട് പകയാണെന്ന് മന്ത്രി എം.ബി. രാജേഷ്. സതീശന് വൈര്യബുദ്ധിയാണ്. രാഷ്ട്രീയത്തിൽ വിമർശനമുണ്ടാവാറുണ്ട്. രാഷ്ട്രീയ എതിർപ്പും വിമർശനവും സാധാരണമാണ്. എന്നാൽ പ്രതിപക്ഷ നേതാവിനു തന്നോട് പകയാണ്. കഴിഞ്ഞ കുറച്ചുനാളായി പകയോടെ പെറുമാറുകയാണെന്നും എം.ബി. രാജേഷ് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘സിസിടിവി കാര്യങ്ങൾ വ്യക്തമാക്കുന്നു. എന്തിനായിരുന്നു പരിഭ്രാന്തിയെന്ന് സിസിടിവിയിൽ വ്യക്തമാണ്. പരിശോധന പാതകമല്ലല്ലോ. എന്തിനാണ് തടയാൻ ശ്രമിക്കുന്നത്. ഗൂഢാലോചന സിപിഎമ്മിന്റെ തലയിൽ കെട്ടിവയ്ക്കേണ്ടതില്ല. ഷാനിമോൾ പൊലീസിനെ പ്രതീക്ഷിച്ചിരുന്നു. കോൺഗ്രസ് തിരക്കഥയിലെ റോൾ ഷാനിമോൾ ഭംഗിയായി നിർവഹിച്ചു. സതീശന്റെ ഭീഷണിയൊന്നും എന്റെയടുത്ത് വേണ്ട. ഇതൊരു രാഷ്ട്രീയനേതാവിന്റെ ഭാഷയാണോ. അരോചകമായ ഭാഷയാണിത്. അഹന്തയോടെയാണ് സതീശൻ സംസാരിച്ചത്. ഗൂഢാലോചനയാണ് എന്റെ മേൽചാർത്തിയത്. സതീശൻ പറഞ്ഞപോലെ ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ല.’’ – എം.ബി. രാജേഷ് പറഞ്ഞു.

ADVERTISEMENT

രാഹുൽ മാങ്കൂട്ടത്തിൽ കുട്ടി സതീശനാണ്. കല്യാണികുട്ടിയമ്മയ്ക്കെതിരെ രാഹുൽ പറഞ്ഞപ്പോൾ അതിനെ ശരിവച്ചയാളാണ് സതീശൻ. സതീശന്റെ ശൈലിയും ഭാഷയും തങ്ങൾ പ്രയോഗിക്കില്ല. വ്യക്തിപരമായി അധിക്ഷേപിക്കലും ഭീഷണിപ്പെടുത്തലും സതീശന്റെ ശൈലിയാണ്. എംടിയുടെ കഥാപാത്രം സേതുവിനെ പോലെയാണ് സതീശൻ. സേതുവിനു സേതുവിനെ മാത്രം മതിയെന്നപോലെയാണ്. പേര് മാത്രം മാറ്റിയാൽ മതിയെന്നും രാജേഷ് പരിഹസിച്ചു.

‘‘സതീശന്റെ മോശം ഭാഷയ്ക്ക് എന്റേത് മിതഭാഷയിലെ മറുപടിയായി കണ്ടാൽ മതി. സൗമ്യതയും വിനയവും പുഞ്ചിരിയും ഗോൾവാർക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ മാത്രമാണ്. ആക്രോശം എനിക്കെതിരെ മാത്രമാണ്. ബിജെപിക്കെതിരെ അങ്ങനെയില്ല. കോൺഗ്രസ് കള്ളപ്പണം ഒഴുക്കുകയാണ്. തെലങ്കാന, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ് കോടികളുടെ വരവ്. ഈ വരവ് സുഗമമാക്കാൻ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നിലയ്ക്കു നിർത്തിയിരിക്കുകയാണ്. കള്ളപ്പണമൊഴുക്ക് തടയാൻ സിപിഎം പ്രതിരോധമൊരുക്കും. എന്തിനു പരിശോധന തടഞ്ഞു? എന്തു കൊണ്ട് പരിശോധനയോട് സഹകരിച്ചില്ല? ഇതിനു ഉത്തരം വേണം.’’ – എം.ബി. രാജേഷ് പറഞ്ഞു.
 
English Summary:

Palakkad Hotel Raid: MB Rajesh Slams VD Satheesan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT