തിരുവനന്തപുരം∙ വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തെന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കുറിപ്പ് നൽകിയിരുന്നു. തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക്  ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ  ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ  മുഖ്യമന്ത്രി നിർദേശിച്ചു.

ADVERTISEMENT

താൽക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി മേപ്പാടി പഞ്ചായത്തിലെ 19–ാം വാർ‍ഡ് കുന്നമ്പറ്റയിൽ വാടകയ്ക്കു താമസിക്കുന്ന മുണ്ടക്കൈ–ചൂരൽമല സ്വദേശികളായ 3 കുടുംബങ്ങൾക്കു ബുധനാഴ്ച ഉദ്യോഗസ്ഥർ വിതരണം ചെയ്ത കിറ്റിലാണ് ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ ലഭിച്ചത്. പുഴുവരിക്കുന്ന അരിയും പ്രാണികൾ നിറഞ്ഞ ആട്ടയും കട്ട പിടിച്ച റവയുമാണ് ഇവയിലുള്ളത്. ഉപയോഗ്യമല്ലാത്ത വസ്ത്രങ്ങളും കിറ്റിലുണ്ടായിരുന്നു. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷൻ ചെയർമാൻ ഡോ. ജിനു സഖറിയ ഉമ്മൻ എഡിഎമ്മിനു നിർദേശം നൽകിയിരുന്നു.

English Summary:

Food safety scandal rocks Wayanad vigilance probe