പീരുമേട് കസ്റ്റഡി മരണം: മുന്‍ എസ്ഐ കെ.എ.സാബുവിന് രേഖകൾ പരിശോധിക്കാൻ അനുമതി
തിരുവനന്തപുരം∙ പീരുമേട് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ നെടുങ്കണ്ടം മുന്‍ എസ്ഐ കെ.എ.സാബുവിന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാന്‍ അവസരം നല്‍കണമെന്നു സംസ്ഥാന വിവരാവകാശ കമ്മിഷന്. ഇതു സംബന്ധിച്ച് കെ.എം.സാബു നല്കിയ അപ്പീല്‍ ഹര്‍ജിയിലാണു സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ.

തിരുവനന്തപുരം∙ പീരുമേട് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ നെടുങ്കണ്ടം മുന്‍ എസ്ഐ കെ.എ.സാബുവിന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാന്‍ അവസരം നല്‍കണമെന്നു സംസ്ഥാന വിവരാവകാശ കമ്മിഷന്. ഇതു സംബന്ധിച്ച് കെ.എം.സാബു നല്കിയ അപ്പീല്‍ ഹര്‍ജിയിലാണു സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. സോണിച്ചന്‍ പി.ജോസഫിന്റെ ഉത്തരവ്.
കേസുമായി ബന്ധപ്പെട്ട് 12 ഇനം വിവരങ്ങള്‍ തേടി സാബു ഇടുക്കി ക്രൈംബ്രാഞ്ച് ഓഫിസില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്കിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഇരിക്കുന്ന കേസ് ആയതിനാലും രേഖകള്‍ സിബിഐക്കു കൈമാറിയതിനാലും വിവരങ്ങള്‍ നല്‍കാനാവില്ലെന്ന മറുപടിയാണു ലഭിച്ചത്. അപ്പീല്‍ അധികാരിയും ഇതു ശരിവച്ചതോടെയാണ് സാബു സംസ്ഥാന വിവരാവകാശ കമ്മിഷനെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഇടുക്കി കലക്ട്രേറ്റില്‍ നടന്ന ഹിയറിങ്ങില്‍ ജില്ലാ ക്രൈംബ്രാഞ്ച് മേധാവിയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും ഹാജരായി. തുടര്‍ന്നാണ് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിന്റെ രേഖകള്‍ പരിശോധിക്കാന്‍ കെ.എ.സാബുവിന് അവസരം നല്‍കണമെന്ന് കമ്മിഷന് ഉത്തരവിട്ടത്. ഉചിതമായ സമയവും തീയതിയും നിശ്ചയിച്ച് ഹര്‍ജിക്കാരനെ അറിയിക്കാനും കമ്മിഷന് നിര്‍ദേശം നല്കി.
2019 ജൂണ്‍ 13ന് നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയില്‍ എടുത്ത കുമാര്‍ എന്ന ആള് ജൂണ്‍ 21ന് ജയിലില്‍ വച്ചു മരിച്ചതുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം മുന്‍ എസ്ഐ കെ.എ. സാബു, സിപിഒ സജീവ് എന്നിവരെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. സാബുവിനെ പിന്നീട് സസ്പെന്‍ഡ് ചെയ്തു.