ആത്മഹത്യ ചെയ്ത യുവതി മുൻപ് സുഹൃത്തിനെ വിളിച്ച വിവരങ്ങള്‍ ഭര്‍ത്താവിന് ചോര്‍ത്തി; പൊലീസുകാരൻ കുടുങ്ങി
ആത്മഹത്യ ചെയ്ത യുവതിയും സുഹൃത്തും തമ്മില്‍ മുന്‍പ് നടത്തിയ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ പൊലീസില്‍നിന്നു ഭര്‍ത്താവിനു ചോര്ത്തിക്കൊടുത്തിയ സംഭവത്തിൽ നടപടി. സംഭവം പൊലീസ് സേനയ്ക്കു തന്നെ വലിയ നാണക്കേടുണ്ടാക്കിയതിനു പിന്നാലെ ചോര്‍ത്തലിന് കളമൊരുക്കിയ പൊലീസുകാരനെതിരെയാണ് വകുപ്പ് തല നടപടി സ്വീകരിച്ചിരിക്കുന്നത്.
ആത്മഹത്യ ചെയ്ത യുവതിയും സുഹൃത്തും തമ്മില്‍ മുന്‍പ് നടത്തിയ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ പൊലീസില്‍നിന്നു ഭര്‍ത്താവിനു ചോര്ത്തിക്കൊടുത്തിയ സംഭവത്തിൽ നടപടി. സംഭവം പൊലീസ് സേനയ്ക്കു തന്നെ വലിയ നാണക്കേടുണ്ടാക്കിയതിനു പിന്നാലെ ചോര്‍ത്തലിന് കളമൊരുക്കിയ പൊലീസുകാരനെതിരെയാണ് വകുപ്പ് തല നടപടി സ്വീകരിച്ചിരിക്കുന്നത്.
ആത്മഹത്യ ചെയ്ത യുവതിയും സുഹൃത്തും തമ്മില്‍ മുന്‍പ് നടത്തിയ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ പൊലീസില്‍നിന്നു ഭര്‍ത്താവിനു ചോര്ത്തിക്കൊടുത്തിയ സംഭവത്തിൽ നടപടി. സംഭവം പൊലീസ് സേനയ്ക്കു തന്നെ വലിയ നാണക്കേടുണ്ടാക്കിയതിനു പിന്നാലെ ചോര്‍ത്തലിന് കളമൊരുക്കിയ പൊലീസുകാരനെതിരെയാണ് വകുപ്പ് തല നടപടി സ്വീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം∙ ആത്മഹത്യ ചെയ്ത യുവതിയും സുഹൃത്തും തമ്മില്‍ മുന്‍പ് നടത്തിയ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ പൊലീസില്‍നിന്നു ഭര്‍ത്താവിനു ചോര്ത്തിക്കൊടുത്തിയ സംഭവത്തിൽ നടപടി. സംഭവം പൊലീസ് സേനയ്ക്കു തന്നെ വലിയ നാണക്കേടുണ്ടാക്കിയതിനു പിന്നാലെ ചോര്‍ത്തലിന് കളമൊരുക്കിയ പൊലീസുകാരനെതിരെയാണ് വകുപ്പുതല നടപടി സ്വീകരിച്ചിരിക്കുന്നത്. പൂന്തുറ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് റൈറ്റര്‍ നവീന്‍ മുഹമ്മദിനെയാണ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ സസ്പെന്‍ഡ് ചെയ്തത്.
ഓഗസ്റ്റിലായിരുന്നു വട്ടിയൂര്‍ക്കാവ് സ്വദേശിയായ യുവതിയുടെ ആത്മഹത്യ. ഭര്‍ത്താവാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നു യുവതിയുടെ ആത്മഹത്യക്കുറിപ്പിലുണ്ടായിരുന്നു. ആത്മഹത്യക്കേസ് അന്വേഷണത്തിനിടെ ഭാര്യയുടെ മരണത്തില്‍ ഭാര്യയുടെ സുഹൃത്തായ യുവാവിനു പങ്കുണ്ടെന്നാരോപിച്ച് ഭര്‍ത്താവ് രംഗത്തെത്തി. എന്നാല്‍ പൊലീസ് കേസെടുക്കാതിരുന്നപ്പോള്‍ ഭാര്യയും സുഹൃത്തും തമ്മിലുള്ള ഫോണ്‍ വിളിയുടെ രേഖകള്‍ ഇയാള്‍ പുറത്തുവിടുകയായിരുന്നു.
ഇതില്‍ സംശയം തോന്നിയ വട്ടിയൂര്‍ക്കാവ് പൊലീസ് സുഹൃത്തിന്റെ ഫോണ്‍ വിളി വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ സെല്ലിന് അപേക്ഷ നല്‍കിയപ്പോഴാണ് പൂന്തുറ സ്റ്റേഷനില്‍ നിന്നു മോഷണക്കേസുമായി ബന്ധപ്പെട്ട് ജൂണില്‍ ഇതേ നമ്പറിന്റെ വിവരങ്ങള്‍ ശേഖരിച്ചതായി കണ്ടെത്തിയത്. മോഷണക്കേസില്‍ ഈ യുവാവിന് ബന്ധമില്ലെന്നും നമ്പര്‍ എങ്ങനെ കടന്നുകൂടിയെന്ന് അറിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ സംശയം ബലപ്പെട്ടു. അന്വേഷണത്തില്‍ യുവതിയുടെ ഭര്‍ത്താവും നവീനുമായുള്ള ബന്ധം കണ്ടെത്തി. പിന്നാലെ ഇയാളെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
മോഷണക്കേസിലെ പ്രതിയുടെ ഫോണ്‍ വിളി വിവരങ്ങള്‍ ആവശ്യപ്പെട്ട് സൈബര്‍ സെല്ലിലേക്ക് പൂന്തുറ സ്റ്റേഷനില്‍ നിന്നു നല്കിയ അപേക്ഷയില്‍ യുവതിയുടെ സുഹൃത്തിന്റെ നമ്പറും എഴുതിച്ചേര്‍ത്താണ് കോളുകള്‍ ചോര്‍ത്തിയത്. ഭര്‍ത്താവിന്റെ ആവശ്യപ്രകാരമാണ് നവീന്‍ കൃത്രിമം കാട്ടിയതെന്ന് അന്വേഷണത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മോഷണക്കേസില്‍ ബന്ധമുണ്ടെന്നു സംശയിക്കുന്നവരുടെ കോള്‍ ലിസ്റ്റ് എടുക്കാന്‍ പൂന്തുറ സ്റ്റേഷനില്‍ നിന്നു കമ്മിഷണര്‍ ഓഫിസ് വഴി സൈബര്‍ സെല്ലിന് കൈമാറിയ ലിസ്റ്റിലായിരുന്നു തിരിമറി. എസ്എച്ച്ഒ അവധിയിലായിരുന്ന ദിവസം ചാര്‍ജ് ഉണ്ടായിരുന്ന രണ്ട് എസ്ഐമാരെ കബളിപ്പിച്ചാണ് യുവതിയുടെ സുഹൃത്തിന്റെ മൊബൈല്‍ നമ്പര്‍ എഴുതിച്ചേര്‍ത്തത്. അസി.റൈറ്ററുടെ സുഹൃത്താണ് യുവതിയുടെ ഭര്‍ത്താവ്. സുഹൃത്തിനെ സഹായിക്കാനാണു കോള്‍ ലിസ്റ്റ് ചോര്‍ത്തിയതെന്നും അസി.റൈറ്റര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നും സ്പെഷല്‍ ബ്രാഞ്ചും ഡിസിആര്‍ബി അസി.കമ്മിഷണറും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
പൂന്തുറ പൊലീസ് സ്റ്റേഷനില്‍ തെളിയാതെ കിടക്കുന്ന വിഗ്രഹമോഷണം, അമ്പലത്തറയിലെ പച്ചക്കറി മൊത്തവിതരണ കടയിലെ മോഷണം എന്നീ കേസുകളുടെ അന്വേഷണത്തിനായി സൈബര്‍ സെല്‍ വഴി പലരുടെയും കോള്‍ ലിസ്റ്റ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ എടുത്തിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും ഷാഡോ പൊലീസും സ്പെഷല്‍ ബ്രാഞ്ചും നല്കുന്ന മൊബൈല്‍ഫോണ്‍ നമ്പറുകളാണ് കോള്‍ ലിസ്റ്റിനായി നല്‍കിയിരുന്നത്. ഇതിനിടയിലാണ് അസി.റൈറ്ററുടെ അടുത്ത സുഹൃത്തിന്റെ ഭാര്യ ഓഗസ്റ്റ് 4ന് വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. ഭാര്യയുടെ ആത്മഹത്യയ്ക്കു പിന്നില്‍ സുഹൃത്തിനു പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള കോള്‍ ലിസ്റ്റ് എടുക്കാന്‍ ഭര്‍ത്താവ് അസി.റൈറ്ററുടെ സഹായം തേടി.
തുടര്‍ന്ന്, മോഷണക്കേസിനായി സൈബര്‍സെല്ലിന് നല്കുന്ന അപേക്ഷയില്‍ യുവാവിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ എഴുതിച്ചേര്‍ത്തു. ഓഗസ്റ്റ് 7ന് എസ്എച്ച്ഒ അവധിയെടുത്ത ദിവസം നോക്കിയാണ് ഫയല്‍ നീക്കിയത്. പുതുതായി ചാര്‍ജ് എടുത്ത എസ്ഐയെ കബളിപ്പിച്ച് പ്രഫോമയും സ്റ്റേഷന്റെ ചാര്‍ജ് ഉണ്ടായിരുന്ന എസ്ഐക്കു മുന്പില് ധൃതി കാണിച്ച് റെക്കമന്‍ഡ് ഫോമും ഒപ്പിട്ടു വാങ്ങി കമ്മിഷണര്‍ ഓഫിസിലേക്ക് അയച്ചു. സൈബര്‍ സെല്ലില്‍ നിന്നു സ്റ്റേഷനില്‍ എത്തിയ കോള്‍ ലിസ്റ്റിന്റെ പകര്‍പ്പ് യുവതിയുടെ ഭര്‍ത്താവിന് അസി.റൈറ്റര്‍ കൈമാറുകയും ചെയ്തു.
ഭാര്യയുടെ മരണത്തില്‍ ഭാര്യയുടെ സുഹൃത്തായ യുവാവിന് പങ്കുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് വട്ടിയൂര്‍ക്കാവ് പൊലീസിനെ സമീപിച്ചതോടെയാണ്, കോള്‍ ലിസ്റ്റ് ചോര്‍ത്തിയ വിവരം പുറത്തായത്. ആത്മഹത്യയ്ക്കു മുന്‍പും ഫോണ്‍വിളി വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിട്ടുണ്ടോയെന്നും കോള്‍ ലിസ്റ്റ് ചോര്‍ത്തിയതിനെ തുടര്‍ന്നാണോ ആത്മഹത്യയെന്നും അന്വേഷിക്കുന്നുണ്ട്.
ജൂണ്‍ 24നാണ് പൂന്തുറ ഉച്ചമാടന്‍ ദേവീക്ഷേത്രത്തില്‍ നിന്ന് ഒരു കോടിയോളം രൂപ വിലയുള്ള പഞ്ചലോഹവിഗ്രഹം മോഷണം പോയത്. മുന്‍ പൂജാരിയെ സംശയിച്ചു ക്ഷേത്ര സെക്രട്ടറി നല്കിയ പരാതി കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പൂജാരിയുടെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ മോഷണദിവസം സംഭവസ്ഥലത്തെ പരിധിയില്‍ ഇല്ലെന്നു കണ്ടെത്തി. എന്നാല്‍ ഇതിനു രണ്ടു ദിവസം മുന്‍പ് പൂജാരി പൂന്തുറയില്‍ എത്തിയിരുന്നതായി വ്യക്തമായി. തുടര്‍ന്നു പൂജാരിയുടെ ഫോണ്‍ വിളികളുടെ ലിസ്റ്റ് എടുക്കാനായി സൈബര്‍ സെല്ലിന് അപേക്ഷ നല്കി. ഇതിലാണ് വട്ടിയൂര്‍ക്കാവില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ സുഹൃത്തിന്റെ നമ്പര്‍ തിരുകിക്കയറ്റിയത്.