പാലക്കാട്∙ കേ‍ാൺഗ്രസിനെതിരെ ഉയർന്ന കള്ളപ്പണ ആരേ‍ാപണവും ട്രേ‍ാളിവിവാദവും സിപിഎമ്മിലുണ്ടാക്കിയ പുകിൽ കുറച്ചെ‍ാന്നുമല്ല. ഒരാഴ്ചയിലധികമായി നേതാക്കളെല്ലാം ആ നീലട്രേ‍ാളിക്കു ചുറ്റുമാണ്. പാർട്ടി ജില്ലാ സെക്രട്ടറി കള്ളപ്പണ ആരേ‍ാപണത്തിൽ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയിൽ നാലുദിവസം കഴിഞ്ഞാണ് പ്രാഥമിക പരിശേ‍ാധനയ്ക്കു നടപടി ആരംഭിച്ചത്. കേ‍ാൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹേ‍ാട്ടലിൽ നടത്തിയ പാതിരാറെയ്ഡിൽ കൈപെ‍ാള്ളിയ പെ‍ാലീസ് അതീവ ജാഗ്രതയിലാണ് ഇപ്പേ‍ാൾ. ഇതിനിടെയാണ് പാതിരാ റെയ്ഡും നീലട്രേ‍ാളി വിവാദവും കുത്തിപ്പെ‍ാക്കി തുടക്കം മുതൽ വൻപ്രചാരണം

പാലക്കാട്∙ കേ‍ാൺഗ്രസിനെതിരെ ഉയർന്ന കള്ളപ്പണ ആരേ‍ാപണവും ട്രേ‍ാളിവിവാദവും സിപിഎമ്മിലുണ്ടാക്കിയ പുകിൽ കുറച്ചെ‍ാന്നുമല്ല. ഒരാഴ്ചയിലധികമായി നേതാക്കളെല്ലാം ആ നീലട്രേ‍ാളിക്കു ചുറ്റുമാണ്. പാർട്ടി ജില്ലാ സെക്രട്ടറി കള്ളപ്പണ ആരേ‍ാപണത്തിൽ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയിൽ നാലുദിവസം കഴിഞ്ഞാണ് പ്രാഥമിക പരിശേ‍ാധനയ്ക്കു നടപടി ആരംഭിച്ചത്. കേ‍ാൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹേ‍ാട്ടലിൽ നടത്തിയ പാതിരാറെയ്ഡിൽ കൈപെ‍ാള്ളിയ പെ‍ാലീസ് അതീവ ജാഗ്രതയിലാണ് ഇപ്പേ‍ാൾ. ഇതിനിടെയാണ് പാതിരാ റെയ്ഡും നീലട്രേ‍ാളി വിവാദവും കുത്തിപ്പെ‍ാക്കി തുടക്കം മുതൽ വൻപ്രചാരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ കേ‍ാൺഗ്രസിനെതിരെ ഉയർന്ന കള്ളപ്പണ ആരേ‍ാപണവും ട്രേ‍ാളിവിവാദവും സിപിഎമ്മിലുണ്ടാക്കിയ പുകിൽ കുറച്ചെ‍ാന്നുമല്ല. ഒരാഴ്ചയിലധികമായി നേതാക്കളെല്ലാം ആ നീലട്രേ‍ാളിക്കു ചുറ്റുമാണ്. പാർട്ടി ജില്ലാ സെക്രട്ടറി കള്ളപ്പണ ആരേ‍ാപണത്തിൽ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയിൽ നാലുദിവസം കഴിഞ്ഞാണ് പ്രാഥമിക പരിശേ‍ാധനയ്ക്കു നടപടി ആരംഭിച്ചത്. കേ‍ാൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹേ‍ാട്ടലിൽ നടത്തിയ പാതിരാറെയ്ഡിൽ കൈപെ‍ാള്ളിയ പെ‍ാലീസ് അതീവ ജാഗ്രതയിലാണ് ഇപ്പേ‍ാൾ. ഇതിനിടെയാണ് പാതിരാ റെയ്ഡും നീലട്രേ‍ാളി വിവാദവും കുത്തിപ്പെ‍ാക്കി തുടക്കം മുതൽ വൻപ്രചാരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ കേ‍ാൺഗ്രസിനെതിരെ ഉയർന്ന കള്ളപ്പണ ആരേ‍ാപണവും ട്രേ‍ാളിവിവാദവും സിപിഎമ്മിലുണ്ടാക്കിയ പുകിൽ കുറച്ചെ‍ാന്നുമല്ല. ഒരാഴ്ചയിലധികമായി നേതാക്കളെല്ലാം ആ നീലട്രേ‍ാളിക്കു ചുറ്റുമാണ്. പാർട്ടി ജില്ലാ സെക്രട്ടറി കള്ളപ്പണ ആരേ‍ാപണത്തിൽ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയിൽ നാലുദിവസം കഴിഞ്ഞാണ് പ്രാഥമിക പരിശേ‍ാധനയ്ക്കു നടപടി ആരംഭിച്ചത്. കേ‍ാൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹേ‍ാട്ടലിൽ നടത്തിയ പാതിരാറെയ്ഡിൽ കൈപെ‍ാള്ളിയ പെ‍ാലീസ് അതീവ ജാഗ്രതയിലാണ് ഇപ്പേ‍ാൾ. ഇതിനിടെയാണ് പാതിരാ റെയ്ഡും നീലട്രേ‍ാളി വിവാദവും കുത്തിപ്പെ‍ാക്കി തുടക്കം മുതൽ വൻപ്രചാരണം നടത്തുന്ന സിപിഎമ്മിനുള്ളിൽ പുകച്ചിൽ തുടങ്ങിയത്. വിഷയം രാഷ്ട്രീയ തിരിച്ചടിയാകുമെന്നതിനാൽ വഴിമാറി നടക്കാൻ ആവശ്യമുയർന്നതായാണ് സൂചനകൾ. യുഡിഎഫ്, പെട്ടി സിപിഎമ്മിനെ കെ‍ാണ്ടുവലിപ്പിക്കുന്നെന്നും വിമർശനം ഉയർന്നു.

പെട്ടിയിൽപ്പെട്ട് കറങ്ങുന്നതിലുളള രേ‍ാഷം എൻ.എൻ.കൃഷ്ണദാസ് മുഖേന പുറത്തുവന്നു. സിപിഎം ജില്ലാസെക്രട്ടറി ഇൻ.എൻ.സുരേഷ് ബാബുവും പാർട്ടി സംസ്ഥാനസമിതി അംഗവും മുതിർന്ന നേതാവുമായ എൻ.എൻ.കൃഷ്ണദാസും പരസ്യമായി വ്യത്യസ്ത നിലപാട് വ്യക്തമാക്കിയത് ജില്ലാ പാർട്ടിയിലെ വിഭാഗീയതയായും വിലയിരുത്തപ്പെടുന്നു. ട്രേ‍ാളിപ്രശ്നം വലിച്ചെറിഞ്ഞ് ജനകീയ പ്രശ്നങ്ങൾ ചർച്ചചെയ്യാനായിരുന്നു കൃഷ്ണദാസിന്റെ ആഹ്വാനം. എന്നാൽ, പെട്ടിവിവാദം രാഷ്ട്രീയമായി ചർച്ചചെയ്യുമെന്ന് ജില്ലാ സെക്രട്ടറി ഉറപ്പിച്ചു വ്യക്തമാക്കി. മറ്റുവിഷയങ്ങൾക്കെ‍ാപ്പം പെട്ടിവിവാദവും ചർച്ചചെയ്യുമെന്ന് കഴിഞ്ഞദിവസം പറഞ്ഞ സംസ്ഥാന സെക്രട്ടറി, ഇന്ന് നീലട്രേ‍ാളിവിവാദം രാഷ്ട്രീയ ചർച്ചതന്നെയാണെന്ന് ഊന്നിപ്പറഞ്ഞതേ‍ാടെ വിഷയത്തിൽ ജില്ലാപാർട്ടിയിലെ ഭിന്നത തൽക്കാലം നിലച്ചു. പെട്ടി വിഷയം അടഞ്ഞ അധ്യായമല്ല, ഈ തിരഞ്ഞെടുപ്പിന്റെ വളരെ പ്രധാനപ്പെട്ട വിഷയം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അതുമാത്രമാണ് വിഷയം എന്നു കാണേണ്ടതില്ല. എല്ലാ വിഷയങ്ങളും ഗൗരവപൂർവം ചർച്ച ചെയ്ത് ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കും.

ADVERTISEMENT

വിഷയത്തിൽ താൻപറയുന്നതാണ് പാർട്ടി നിലപാടെന്ന് എം.വി.ഗേ‍ാവിന്ദൻ താക്കീതിന്റെ സ്വരത്തിലാണ് വ്യക്തമാക്കിയത്. തുടർന്ന് കൃഷ്ണദാസ് സ്വരം മയപ്പെടുത്തി. തങ്ങളുടെ നിലപാടിൽ ഭിന്നതയില്ലെന്ന് ജില്ലാ സെക്രട്ടറിയും വിശദീകരിച്ചു. വിവാദം വലിച്ചെറിയാൻ ആഹ്വാനം ചെയ്ത എൻ.എൻ.കൃഷ്ണദാസ് മനേ‍ാരമ ഓൺലൈനുമായി സംസാരിക്കുന്നു.

∙ ട്രേ‍ാളിവിവാദത്തിൽ ഇന്നലെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവേ‍ാ?

ഇന്നലെ പറഞ്ഞത് ഇന്നലെ കഴിഞ്ഞു. ഇന്നു പുതിയ ദിവസമാണ്. പുതിയ രാഷ്ട്രീയ സംഭവങ്ങളാണ്. അതനുസരിച്ച് മുന്നേ‍ാട്ടുപേ‍ാകാം. രാഷ്ട്രീയവും തിരഞ്ഞെടുപ്പും അതാണ്. വിവാദത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗേ‍ാവിന്ദൻ കാര്യങ്ങൾ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടല്ലേ‍ാ. തിരഞ്ഞെടുപ്പ് സിപിഎമ്മിന് ശക്തമായ രാഷ്ട്രീയ പേ‍ാരാട്ടമാണ്. പ്രവർത്തകർ മുഴുവൻ അതിനായി രാപകൽ രംഗത്തുണ്ട്.

∙ നിലപാടിലുള്ള ഭിന്നത പാർട്ടിയിലെ വിഭാഗീയതയുടെ ഭാഗമല്ലേ?

ഒരിക്കലുമല്ല. വിവാദവും വിഭാഗീയതയുമായി ബന്ധപ്പെടുത്തരുത്. പാർട്ടിയിൽ വിഭാഗീയതയില്ല. അങ്ങനെ ബന്ധപ്പെടുത്താൻ ചില ശ്രമങ്ങളുണ്ടായാലും ഏശില്ല. പ്രാദേശികതലങ്ങളിൽ പാർട്ടിയിൽ ചില വിഷയങ്ങളും തർക്കങ്ങളും ഉണ്ടാകും. അതു തിരുത്തും തീർക്കും. വിഭാഗീയ ആരേ‍ാപണങ്ങളെകെ‍ാണ്ട് എൽഡിഫ് മുന്നേറ്റത്തെ തടയാനാകില്ല. മണ്ഡലത്തിൽ ഞങ്ങൾ മുന്നേറിക്കറിഞ്ഞു. വിജയം ഉറപ്പാണ്.

∙ കള്ളപ്പണ, ട്രേ‍ാളിവിവാദം തിരിച്ചടിയായതാണേ‍ാ നിലപാട് മാറ്റത്തിന് പിന്നിൽ ?

പാർട്ടിക്ക് ഒരു തിരിച്ചടിയുമില്ല. വിഷയത്തിൽ സിപിഎം നേതാക്കളുടെ നിലപാടിലും ഒരു മാറ്റവുമില്ല. കൃത്യമായ തിരിച്ചറിവേ‍ാടെയാണ് സംഭവം ഏറ്റെടുത്തത്.. മുങ്ങിപ്പോകുമായിരുന്ന വിഷയം വൻതേ‍ാതിൽ ഉയർത്തിക്കൊണ്ടുവന്ന് രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയാക്കി. കേ‍ാൺഗ്രസുകാർ എക്കാലവും ചെയ്യുന്ന കള്ളപ്പണ ഇടപാട് അവർ ഇവിടെയും നടത്തുന്നതിനെ പാർട്ടി തുറന്നുകാണിച്ചു.

ADVERTISEMENT

∙ പെട്ടിയിൽ അമിത ആവേശംകാട്ടി സിപിഎം പരിഹാസ്യരായേ‍ാ

തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഒരു സംഭവം ഉണ്ടായി. പാർട്ടി അതു ചർച്ചയാക്കി ജനശ്രദ്ധയിൽ ഉറപ്പിച്ചു. കള്ളപ്പണക്കടത്തു കാര്യത്തിൽ ജില്ലാ സെക്രട്ടറി പൊലീസിൽ പരാതി നൽകി. ഇനി പെ‍ാലീസാണ് അന്വേഷിച്ച് കണ്ടെത്തേണ്ടത്. പാർട്ടിക്ക് പെ‍ാലീസിൽ നല്ല വിശ്വാസമാണ്. പ്രചാരണത്തിൽ ജനകീയവിഷയങ്ങൾ കൂടുതൽ ചർച്ചചെയ്യുമെന്നു പറഞ്ഞത് എങ്ങനെയാണ് പരിഹാസ്യമായി മാറുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സംഭവങ്ങൾ വരും. ചിലത് നീണ്ടുനിൽക്കും. ട്രോളിവിഷയത്തിൽ യുഡിഎഫാണ് പരിഹസിക്കപ്പെടുന്നത്.

∙ കേ‍ാൺഗ്രസിന്റെ ട്രാപ്പിൽ വീഴരുത് എന്നത് പാർട്ടിയിലെ ആർക്കുള്ള മുന്നറിയിപ്പാണ്?

ആവശ്യമില്ലാത്ത വ്യാഖ്യാനം വേണ്ട. തിരഞ്ഞെടുപ്പിൽ ജനകീയ, വികസനപ്രവർത്തനങ്ങൾ ചർച്ചയാകാതിരിക്കാൻ കള്ളപ്പണ പെട്ടി വിവാദം നീട്ടിക്കൊണ്ടുപോകുന്ന യുഡിഎഫിന്റെ രാഷ്ട്രീയ കെണിയാണ് ഞാൻ ഉദ്ദേശിച്ചത്. ആ കെണിയിൽ വേ‍ാട്ടെടുപ്പുവരെ മറ്റുള്ളവരെ കുരുക്കി നിർത്തേണ്ടത് അവരുടെ ആവശ്യമാണ്. അതിൽപ്പെടരുതെന്നാണ് പറഞ്ഞത്. വികസനകാര്യങ്ങളിൽ ഉൾപ്പെടെ പലവിഷയങ്ങളിലുമുള്ള തങ്ങളുടെ വൻ രാഷ്ട്രീയപരാജയം പുറത്തുവരരുത് എന്ന് യുഡിഎഫിന് നിർബന്ധമുണ്ട്.

∙ വിവാദത്തിന് പിന്നിൽ മന്ത്രി എം.ബി.രാജേഷ് എന്ന് പ്രതിപക്ഷ നേതാവ് ആവർത്തിക്കുന്നു?

വി.ഡി.സതീശന്റെ തരംതാഴ്ന്ന രാഷ്ട്രീയ നിലവാരവും സ്വഭാവവുമാണ് പ്രസ്താവന വെളിപ്പെടുത്തുന്നത്. സിപിഎമ്മിലെ ഒരു മന്ത്രിയും നടപടി സ്വീകരിക്കാൻ പൊലീസിന് നേരിട്ടു നിർദേശം നൽകില്ല. അതു ഞങ്ങളുടെ രീതിയല്ല. യുഡിഎഫിൽ അതെ‍ാക്കെ പതിവായതിന്റെ ഒ‍ാർമയിലാണ് അദ്ദേഹത്തിന്റെ ആരേ‍ാപണം. സതീശന്റെ മുഖത്തുള്ളതുപേ‍ാലെ അദ്ദേഹത്തിന്റെ പ്രസ്താവനകളിലും മറ്റുള്ളവരേ‍ാട് പുച്ഛം മാത്രമാണ്.

∙ അടിസ്ഥാന പ്രശ്നങ്ങൾ ഒഴിവാക്കാനല്ലേ സിപിഎം വിവാദം ഉയർത്തിപ്പിടിക്കുന്നത്?

ഞങ്ങളല്ല ഉയർത്തിപ്പിടിക്കുന്നത്. സിപിഎമ്മിന് ഒന്നും മറയ്ക്കാനില്ല. അടിസ്ഥാനപ്രശ്നങ്ങൾ ഉയർത്തിയും അതിൽ പോരാടിയുമാണ് പാർട്ടി വളർന്നത്. പാലക്കാട് മണ്ഡലത്തിലെ വികസനവീഴ്ചകൾ ഉൾപ്പെടെ നിരവധികാര്യങ്ങൾ യുഡിഎഫിന് മറച്ചുവയ്ക്കാനുണ്ട്. ബിജെപി ഭരിക്കുന്ന നഗരസഭയിലെ കെടുകാര്യസ്ഥത തുറന്നുകാണിക്കാൻ അവർ തയാറല്ല. ബിജെപിയുമായുളള ഒത്തുകളിയാണ് പിന്നിൽ. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ താഴേത്തട്ടിലുളള ജനങ്ങളുടെ പരാതികൾ, ആക്ഷേപങ്ങൾ, വീഴ്ചകളും സിപിഎം നേതാക്കളും പ്രവർത്തകരും മനസുതുറന്നു കേൾക്കുന്നുണ്ട്. പരാതികൾ രേഖപ്പെടുത്തുന്നു.

ADVERTISEMENT

∙ ട്രോ‍ളിവിവാദം വലിച്ചെറിയാനുളള ആഹ്വാനം ജില്ലാസെക്രട്ടറിയുടെ നിലപാടിന് വിരുദ്ധമല്ലേ?

ഒരിക്കലുമല്ല. വിവാദത്തിൽ ഒരുനേതാവിന്റെ പ്രസ്താവനയും ഞാൻ തള്ളിയിട്ടില്ല. ഒരു സംഭവത്തിൽ നേതാക്കളുടെ പ്രസ്താവനകളിൽ വ്യത്യസ്ത വാക്കുകളും വാചകങ്ങളും ഉണ്ടാകും. അത് ഭിന്നതയല്ല. സംഘടനയുടെ പെ‍ാതുസമീപനത്തിന് വിരുദ്ധമായി നിലപാട് എടുക്കുമ്പേ‍ാഴാണ് ഭിന്നത വരുന്നത്. ജില്ലാസെകട്ടറി പറയുന്നത് കൃത്യമായ നിലപാടുതന്നെയാണ്.

∙ നേതൃത്വത്തിൽ നിന്നു തികച്ചും വ്യത്യസ്തമാണ് സ്ഥാനാർഥി പി.സരിൻ പറയുന്നത്?

അദ്ദേഹത്തിന്റെ മുൻ അനുഭവങ്ങളുടെ അടിസ്ഥാനമാക്കിയാണ് അതു പറയുന്നത്. കേ‍ാൺഗ്രസിൽ പ്രവർത്തിക്കുമ്പേ‍ാൾ നേതാക്കളുടെ കള്ളപ്പണ ഇടപാടുകൾ കണ്ടിട്ടും കേട്ടിട്ടുമുണ്ടാകുമല്ലേ‍ാ. അവരിൽ ചിലരുടെ ഒ‍ാപ്പറേഷൻ രീതികളെക്കുറിച്ച് നല്ല അറിവുണ്ടാകും. അതിനാൽ അദ്ദേഹത്തിന്റെ പ്രസ്താവന തള്ളേണ്ടതില്ല.

∙ വിവാദം രാഷ്ട്രീയമായി ആർക്കാണ് ഗുണം ചെയ്തത്?

ഗുണമല്ല, പെ‍ാതുസമൂഹത്തിന് ദേ‍ാഷമാണ് ചെയ്തത്. ദിവസങ്ങളായി സാധാരണജനങ്ങളുടെ പ്രശ്നങ്ങൾക്ക് മാധ്യമങ്ങളിൽ ഉൾപ്പെടെ കാര്യമായി ഇടം ലഭിക്കുന്നില്ല. അവ പാടെ അവഗണിച്ച് ട്രേ‍ാളിക്കുചുറ്റും മാത്രമാണ് ചർച്ചകൾ. അതിൽ കേ‍ാൺഗ്രസ് സന്തേ‍ാഷത്തിലാണ്. വിവാദം മാത്രമായതേ‍ാടെ ജനവും മുഷിഞ്ഞിരിക്കുന്നു.

English Summary:

NN Krishnadas About Trolley Controversy at Palakkad