ഫറോക്കിൽ ഇടതുമുന്നണി വിട്ടു യുഡിഎഫിൽ ചേർന്ന കൗൺസിലറെ ചെരിപ്പുമാല അണിയിക്കാനുള്ള എൽഡിഎഫ് അംഗങ്ങളുടെ ശ്രമം നഗരസഭ കൗൺസിലിൽ നാടകീയരംഗങ്ങൾക്ക് ഇടയാക്കി. തിങ്കളാഴ്ച കൗൺസിൽ യോഗം ചേരുന്നതിനു മുമ്പാണു സംഘർഷമുണ്ടായത്. എൽഡിഎഫ്–യുഡിഎഫ് വനിതാ കൗൺസിലർമാർ തമ്മിൽ ഏറെനേരം ഉന്തും തള്ളുമുണ്ടായി. പ്രതിഷേധവും പ്രതിരോധവും കയ്യാങ്കളിയിൽ വരെയെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ഫറോക്കിൽ ഇടതുമുന്നണി വിട്ടു യുഡിഎഫിൽ ചേർന്ന കൗൺസിലറെ ചെരിപ്പുമാല അണിയിക്കാനുള്ള എൽഡിഎഫ് അംഗങ്ങളുടെ ശ്രമം നഗരസഭ കൗൺസിലിൽ നാടകീയരംഗങ്ങൾക്ക് ഇടയാക്കി. തിങ്കളാഴ്ച കൗൺസിൽ യോഗം ചേരുന്നതിനു മുമ്പാണു സംഘർഷമുണ്ടായത്. എൽഡിഎഫ്–യുഡിഎഫ് വനിതാ കൗൺസിലർമാർ തമ്മിൽ ഏറെനേരം ഉന്തും തള്ളുമുണ്ടായി. പ്രതിഷേധവും പ്രതിരോധവും കയ്യാങ്കളിയിൽ വരെയെത്തി.

കുന്നത്ത്മോട്ട 14ാം വാർഡ് കൗൺസിലർ ഷനൂബിയ നിയാസിനു നേരെയാണു എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധമുണ്ടായത്. രാവിലെ 10.30ന് കൗൺസിൽ തുടങ്ങാനുള്ള ഒരുക്കത്തിനിടെയാണു എൽഡിഎഫ് അംഗങ്ങൾ മുദ്രാവാക്യം മുഴക്കി പ്രതിഷേധവുമായി ഹാളിൽ എത്തിയത്. ഇതോടെ യുഡിഎഫ് അംഗങ്ങൾ ഷനൂബിയ നിയാസിന് അഭിവാദ്യം വിളിച്ചു ചുറ്റും വലയം തീർത്തു പ്രതിരോധിച്ചു. എൽഡിഎഫ് കൗൺസിലർമാർ ചെരിപ്പ് മാലയുമായി അടുത്തേക്കു വന്നതോടെയാണു കയ്യാങ്കളിയുണ്ടായത്. പിടിവലിക്കിടെ ചില കൗൺസിലർമാർ നിലത്തുവീണു. മുക്കാൽ മണിക്കൂർ നീണ്ട പ്രതിഷേധം എൽഡിഎഫ് അംഗങ്ങൾ അവസാനിപ്പിച്ച ശേഷമാണ് കൗൺസിൽ തുടങ്ങിയത്.

ADVERTISEMENT

മുന്നണി മാറി വാർഡിലെ ജനങ്ങളെ വഞ്ചിച്ച കൗൺസിലറുടെ നടപടിക്കെതിരെയാണു പ്രതിഷേധിച്ചതെന്നു നഗരസഭ പ്രതിപക്ഷ നേതാവ് പി.ബിജീഷ് പറഞ്ഞു. ആർജെഡി അംഗമായിരുന്ന കൗൺസിലർ ഷനൂബിയ നിയാസ് കഴിഞ്ഞ മാസം 26ന് മുസ്‌ലിം ലീഗിൽ ചേർന്നിരുന്നു. ഇതിനു ശേഷമുള്ള ആദ്യ നഗരസഭ കൗൺസിലായിരുന്നു ഇന്നലെ. കഴിഞ്ഞ രണ്ടിനു പുലർച്ചെ ഷനൂബിയ നിയാസിന്റെ വീടിനു നേരെ കല്ലേറുണ്ടായിരുന്നു.

English Summary:

Conflict in Feroke Municipal Corporation