പ്രചാരണ രംഗത്ത് രണ്ടു സ്ത്രീകൾ. കന്നിയങ്കത്തിനിറങ്ങിയ കോൺഗ്രസ് ദേശീയ നേതാവ് പ്രിയങ്ക ഗാന്ധിയും കോഴിക്കോട് ജില്ലയിൽ കൗൺസിലറായി വിജയം നേടിയ, എൻഡിഎയുടെ നവ്യ ഹരിദാസും. തിരഞ്ഞെടുപ്പ് അങ്കം മുറുക്കാൻ വയനാട് ചുരം കയറിയ രണ്ടുപേരും പക്ഷേ, വയനാട്ടുകാരല്ല. എങ്കിലും അവരെ വയനാട്ടുകാർ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്. സ്ത്രീ വോട്ടർമാർ ഏറെയുള്ള വയനാട്ടിൽ സ്ഥാനാർഥികളായി സ്ത്രീകൾ എത്തിയതിൽ മുന്നണികൾക്കും നാട്ടുകാർക്കും പ്രതീക്ഷയേറെയുണ്ട്. 14,64,472 സമ്മതിദായകരാണ് വയനാട്ടിലുള്ളത്. ഇതിൽ 741354 പേർ സ്ത്രീകളാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രചാരണ രംഗത്ത് രണ്ടു സ്ത്രീകൾ. കന്നിയങ്കത്തിനിറങ്ങിയ കോൺഗ്രസ് ദേശീയ നേതാവ് പ്രിയങ്ക ഗാന്ധിയും കോഴിക്കോട് ജില്ലയിൽ കൗൺസിലറായി വിജയം നേടിയ, എൻഡിഎയുടെ നവ്യ ഹരിദാസും. തിരഞ്ഞെടുപ്പ് അങ്കം മുറുക്കാൻ വയനാട് ചുരം കയറിയ രണ്ടുപേരും പക്ഷേ, വയനാട്ടുകാരല്ല. എങ്കിലും അവരെ വയനാട്ടുകാർ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്. സ്ത്രീ വോട്ടർമാർ ഏറെയുള്ള വയനാട്ടിൽ സ്ഥാനാർഥികളായി സ്ത്രീകൾ എത്തിയതിൽ മുന്നണികൾക്കും നാട്ടുകാർക്കും പ്രതീക്ഷയേറെയുണ്ട്. 14,64,472 സമ്മതിദായകരാണ് വയനാട്ടിലുള്ളത്. ഇതിൽ 741354 പേർ സ്ത്രീകളാണ്. ചുരുക്കിപ്പറഞ്ഞാൽ വിജയം നിർണയിക്കുന്നതിൽ സ്ത്രീകൾക്ക് മണ്ഡലത്തിൽ വലിയ സ്വാധീനം. രാഹുലിനെ ജയിപ്പിച്ച മണ്ഡലത്തിലേക്ക് പ്രിയങ്ക ഗാന്ധി എത്തിയതോടെ, സ്ത്രീവോട്ടർമാരെ വിഭജിക്കുക എന്ന തന്ത്രം കൂടി മുന്നിൽ കണ്ടാണ് കോഴിക്കോട് കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മിന്നും ജയം നേടിക്കൊടുത്ത നവ്യയെത്തന്നെ എൻഡിഎ കളത്തിലിറക്കിയത്. വയനാട് ലോക്സഭാ മണ്ഡലത്തിലെ 7 നിയമസഭാമണ്ഡലങ്ങളിൽ 6 ഇടത്തും സ്ത്രീവോട്ടർമാരാണ് കൂടുതൽ. 

‘‘ ഇതെന്റെ കന്നി വോട്ടാണ്. രണ്ടു വനിതാ സ്ഥാനാർഥികൾ മൽസരിക്കുന്നു എന്നതിൽ അഭിമാനമുണ്ട്. പെൺകുട്ടികൾക്കായി, അവരുടെ വിദ്യാഭ്യാസത്തിനായി ചെയ്യാൻ കഴിയുന്നതെല്ലാം വയനാടിന്റെ എംപിയായി എത്തുന്നയാൾക്ക് ചെയ്യാൻ സാധിക്കണമെന്നാണ് ആഗ്രഹം. അതൊരു സ്ത്രീയായാൽ കൂടുതൽ സന്തോഷം’’– കൽപറ്റ സ്വദേശിയായ കോളജ് വിദ്യാർഥിനി പറഞ്ഞു. 

ADVERTISEMENT

വയനാടിന്റെ പ്രിയങ്കരിയാണ് പ്രിയങ്കയെന്നാണ് കോൺഗ്രസിന്റെ പ്രചാരണം. എന്നാൽ വയനാടിനെ നന്നായി അറിയുന്ന നവ്യ പ്രിയങ്കയേക്കാൾ വയനാട്ടുകാരുടെ പ്രിയം പിടിച്ചു പറ്റുമെന്നാണ് ബിജെപിയുടെ കണക്കു കൂട്ടൽ. ദേശീയ നേതാവായതിന്റെ സ്വാധീനം സ്ത്രീകൾക്കിടയിൽ പ്രിയങ്കയ്ക്ക് ഒരൽപം കൂടുതലുണ്ട്. പലയിടത്തും പ്രിയങ്ക ഗാന്ധി റോഡ് ഷോയ്ക്കും സമ്മേളനങ്ങൾക്കുമെത്തുമ്പോൾ സ്ത്രീകളും കുട്ടികളുമാണ് കൂടുതലായി എത്തുന്നത്. 

‘‘ രണ്ട് സ്ത്രീകൾ മത്സര രംഗത്ത് എത്തിയതിൽ വളരെയധികം സന്തോഷമുണ്ട്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ ആരേക്കാളും നന്നായി മനസ്സിലാക്കാൻ കഴിയുക അവർക്ക് തന്നെയല്ലേ. ജയം പ്രിയങ്ക ഗാന്ധിക്കൊപ്പമാകുമെന്നാണ് പ്രതീക്ഷ. പലരും പോകാൻ മടിച്ച ഹാത്രസിൽ ഭരണകൂടം തടയാൻ ശ്രമിച്ചിട്ടു പോലും ധൈര്യത്തോടെ കടന്നുചെന്നതാണ് പ്രിയങ്ക ഗാന്ധി. ഒരു പെൺകുട്ടിയെ ഇല്ലാതാക്കിയവർക്കെതിരെ ശക്തമായി പോരാടിയതാണ് അവർ. ആ പ്രിയങ്ക വയനാട്ടിൽ മത്സരിക്കാനെത്തിയതു തന്നെ ഭാഗ്യമാണ്. സ്ത്രീകൾക്ക് വേണ്ടി അത്രയൊക്കെ ചെയ്യുന്ന പ്രിയങ്ക ഇന്നാട്ടിലെത്തുമ്പോൾ അത് സ്ത്രീകൾക്ക് ആവേശം പകരും’’– സുനിത പറഞ്ഞു. 

ADVERTISEMENT

സ്ത്രീകളുടെ മനസ്സറിയുന്നൊരാൾ മത്സരരംഗത്തെത്തുമ്പോൾ തങ്ങളുടെ പ്രശ്നങ്ങൾ മറ്റാരെക്കാളും നന്നായി മനസ്സിലാക്കാൻ അവർക്ക് സാധിക്കുമെന്നാണ് പലരും കരുതുന്നത്. വീടില്ലാത്ത പ്രശ്നവും വിധവ പെൻഷൻ വൈകുന്നതും തൊഴിലുറപ്പ് ജോലിയുടെ കൂലി കിട്ടാത്തതുമൊക്കെ ഒരു മകളെപ്പോലെയോ സഹോദരിയെപ്പോലെയോ കേട്ടിരിക്കാൻ അവർക്കാകുമെന്നാണ് പലരുടെയും പ്രതീക്ഷ. 

‘‘ചൂരൽമലയിൽ ഉരുൾപൊട്ടലുണ്ടായ സമയത്താണ് എന്റെ വീടിനും കേടുപാടുകൾ പറ്റിയത്. ലൈഫ് പദ്ധതി പ്രകാരം കിട്ടിയ 10 ലക്ഷം രൂപയ്ക്ക് നിർമിച്ചതാണ്. പക്ഷേ, പുത്തൻ വീട് താമസിക്കുന്നതിന് മുമ്പു തന്നെ വിണ്ടു കീറി. ഇപ്പോൾ ഒരു വീടില്ലാത്തതാണ് ഏറ്റവും വലിയ പ്രശ്നം. അതിനൊരു പരിഹാരം ഉണ്ടാകണമെന്നാണ് പ്രതീക്ഷ’’. നബീസ പറഞ്ഞു.

ADVERTISEMENT

‘‘ സ്ത്രീകൾക്കിടയിലും യുവാക്കൾക്കിടയിലും പ്രിയങ്ക ഗാന്ധിക്ക് അനുകൂലമായൊരു ട്രെന്റാണ് പ്രചാരണത്തിലുടനീളം കണ്ടത്. സ്ത്രീകളുടെ പല പ്രശ്നങ്ങളിലും ഇടപെട്ടിട്ടുള്ള വ്യക്തി എന്ന നിലയിൽ വയനാട്ടിലെ സ്ത്രീകൾക്ക് വേണ്ടി എന്നും അവർ ഒപ്പമുണ്ടാകുമെന്നു തന്നെയാണ് വോട്ടർമാർ പറയുന്നതും. പലയിടത്തും പ്രിയങ്കയോടുള്ള ആരാധന കാണാം. അതെല്ലാം വോട്ടായി മാറുമന്നാണ് പ്രതീക്ഷ’’– യൂത്ത് കോൺഗ്രസ് ഭാരവാഹി ഇന്ദ്രജിത്ത് എം.ജി.പറഞ്ഞു. 

സ്ത്രീ വോട്ടർമാർ തങ്ങളെ കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎ ക്യാംപ്. ‘‘വയനാട്ടിലെ സ്ത്രീകൾ ഒരുപാട് ദുരിതങ്ങൾ അനുഭവിക്കുന്നുണ്ട്. കാർഷിക മേഖലയിലെ തകർച്ച തന്നെയാണ് അതിൽ പ്രധാനപ്പെട്ട കാര്യം. കൃഷിയെ ആശ്രയിച്ച് കഴിയുന്ന പല കുടുംബങ്ങൾക്കും സഹായമാവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്ന് സ്ത്രീകൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. സ്ത്രീകളുടെ പിന്തുണ ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷ’’– ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ പറഞ്ഞു. 

സ്ഥാനാർഥി സ്ത്രീ ആവണമെന്നില്ല, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി കൂടെ നിൽക്കാൻ ഒരാളുണ്ടായാൽ മതി എന്നതാണ് വോട്ടർമാരുടെ ചിന്ത എന്നാണ് എൽഡിഎഫ് ക്യാംപിന്റെ വിശ്വാസം. സ്ത്രീവോട്ടർമാരുടെ മനസ്സിൽ ഇടം നേടാൻ തങ്ങളുടെ സ്ഥാനാർഥി സത്യൻ മൊകേരിക്കായിട്ടുണ്ടെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.

English Summary:

Wayanad Election: Will Women Voters Swing the Vote for Priyanka Gandhi or Navya Haridas?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT