സരിന് വേണ്ടി ജയരാജൻ പ്രചാരണത്തിനിറങ്ങും; ആത്മകഥ വിവാദത്തിന് പിന്നാലെ സിപിഎമ്മിന്റെ നിർണായക നീക്കം
പാലക്കാട്∙ ആത്മകഥ വിവാദത്തിനു പിന്നാലെ പാലക്കാട്ട് പി.സരിന്റെ പ്രചാരണത്തിനായി ഇ.പി. ജയരാജൻ എത്തുന്നു. നാളെയാണ് ജയരാജൻ പാലക്കാട്ടെത്തുന്നത്. വൈകിട്ട് പാലക്കാട്ട് മുൻസിപ്പിൽ ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ജയരാജൻ പങ്കെടുക്കും. നേതൃത്വത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഇ.പി. ജയരാജൻ പ്രചാരണത്തിന് എത്തുന്നതെന്നാണ് ജില്ലാ കമ്മിറ്റി നൽകുന്ന വിശദീകരണം.

സരിന് എതിരായ ജയരാജന്റെ പരാമർശത്തിനു പിന്നാലെയാണ് സിപിഎമ്മിന്റെ നിർണായക നീക്കം. ആത്മകഥ തന്റേതല്ലെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി. ജയരാജൻ പ്രതികരിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന ആത്മകഥാ വിവാദം സിപിഎമ്മിനെയും സർക്കാരിനെയും വെട്ടിലാക്കിയിരിക്കുകയാണ്. എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയതിലെ പ്രയാസം പാർട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്തുവന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമർശനം.
രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നാണ് അടുത്ത വിമർശനം. പാലക്കാട്ടെ ഇടത് സ്ഥാനാർഥി പി.സരിൻ വയ്യാവേലിയാകുമെന്നും പരാമർശമുണ്ട്. പുറത്തു വന്ന ആത്മകഥയിലെ ഭാഗങ്ങൾ തന്റേതല്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ജയരാജൻ പറഞ്ഞു. എന്നാൽ ഇന്നത്തെ പ്രസിദ്ധീകരണം മാറ്റിയെന്ന് അറിയിച്ച ഡിസി ബുക്സ് മാധ്യമങ്ങളിൽ വന്ന ഉള്ളടക്കം നിഷേധിച്ചിട്ടില്ല.