കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിക്കാൻ എട്ടംഗ സംഘം
തിരുവനന്തപുരം∙ കൊടകര കുഴല്‍പ്പണക്കേസ് എട്ടംഗ സംഘം അന്വേഷിക്കും. തൃശൂര്‍ ഡിഐജി തോംസണ്‍ ജോസിന്റെ മേല്‍നോട്ടത്തിലുള്ള സംഘത്തിന്റെ തലവന്‍ കൊച്ചി ഡിസിപി സുദര്‍ശന്‍ ആണ്. മുന്‍പ് കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഇരിങ്ങാലക്കുട ഡിവൈഎസ്പി വി.കെ.രാജുവും കൊടകര എസ്എച്ച്ഒ, വലപ്പാട് എസ്‌ഐ എന്നിവരും 8

തിരുവനന്തപുരം∙ കൊടകര കുഴല്‍പ്പണക്കേസ് എട്ടംഗ സംഘം അന്വേഷിക്കും. തൃശൂര്‍ ഡിഐജി തോംസണ്‍ ജോസിന്റെ മേല്‍നോട്ടത്തിലുള്ള സംഘത്തിന്റെ തലവന്‍ കൊച്ചി ഡിസിപി സുദര്‍ശന്‍ ആണ്. മുന്‍പ് കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഇരിങ്ങാലക്കുട ഡിവൈഎസ്പി വി.കെ.രാജുവും കൊടകര എസ്എച്ച്ഒ, വലപ്പാട് എസ്‌ഐ എന്നിവരും 8 അംഗ സംഘത്തിലുണ്ട്.
ബിജെപിയുടെ തൃശൂര്‍ ഓഫിസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ് അടുത്തിടെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തിരൂർ സതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ബിജെപിക്കു വേണ്ടി തിരഞ്ഞെടുപ്പ് സമയത്ത് 41 കോടിയിലേറെ രൂപ കര്‍ണാടകയില്‍നിന്നും മറ്റുമായി കേരളത്തിലേക്ക് എത്തിയെന്ന് 2021ല്‍ കേസ് അന്വേഷിച്ച പൊലീസ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.