സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയത് ബിഷ്ണോയി അല്ല; പാട്ട് ഹിറ്റാകാൻ ഗാനരചയിതാവിന്റെ ‘ഐഡിയ’
മുംബൈ∙ ബിഷ്ണോയ് സംഘത്തിൽനിന്നെന്ന വ്യാജേന ബോളിവുഡ് നടൻ സൽമാൻ ഖാനു നേരെ വധഭീഷണി സന്ദേശം അയച്ച കേസിൽ നടന്റെ പുതിയ ചിത്രത്തിലെ ഗാനരചയിതാവ് അറസ്റ്റിൽ. 24കാരനായ സൊഹൈൽ പാഷയാണ് കർണാടകയിലെ റൈച്ചുരിൽനിന്ന് അറസ്റ്റിലായത്. സൽമാൻ ഖാന്റെ റിലീസാകാനിരിക്കുന്ന പുതിയ ചിത്രത്തിലെ ‘മേ സിക്കന്ദർ ഹൂം’ എന്ന പാട്ടിന്റെ രചയിതാവാണ് സൊഹൈൽ.

മുംബൈ∙ ബിഷ്ണോയ് സംഘത്തിൽനിന്നെന്ന വ്യാജേന ബോളിവുഡ് നടൻ സൽമാൻ ഖാനു നേരെ വധഭീഷണി സന്ദേശം അയച്ച കേസിൽ നടന്റെ പുതിയ ചിത്രത്തിലെ ഗാനരചയിതാവ് അറസ്റ്റിൽ. 24കാരനായ സൊഹൈൽ പാഷയാണ് കർണാടകയിലെ റൈച്ചുരിൽനിന്ന് അറസ്റ്റിലായത്. സൽമാൻ ഖാന്റെ റിലീസാകാനിരിക്കുന്ന പുതിയ ചിത്രത്തിലെ ‘മേ സിക്കന്ദർ ഹൂം’ എന്ന പാട്ടിന്റെ രചയിതാവാണ് സൊഹൈൽ. താനും തന്റെ പാട്ടും പ്രശസ്തമാകുന്നതിനു വേണ്ടിയായിരുന്നു സൊഹൈലിന്റെ നടപടിയെന്ന് പൊലീസ് പറഞ്ഞു.
നവംബർ ഏഴിനാണ് മുംബൈ പൊലീസിന്റെ വാട്‌സാപ് ഹെൽപ് ലൈനിൽ ഭീഷണി സന്ദേശം ലഭിച്ചത്. 5 കോടി രൂപ നൽകിയില്ലെങ്കിൽ ബിഷ്ണോയിയെക്കുറിച്ച് പരാമർശമുള്ള മേ സിക്കന്ദർ ഹൂം പാട്ടിന്റെ എഴുത്തുകാരനെയും സൽമാൻ ഖാനെയും വധിക്കുമെന്നായിരുന്നു സന്ദേശം. ഗാനരചയിതാവിനെ ഇനി പാട്ടെഴുതാൻ കഴിയാത്തവിധം ആക്കുമെന്നും സൽമാന് ധൈര്യമുണ്ടെങ്കിൽ അയാളെ രക്ഷിക്കാനും സന്ദേശത്തിൽ പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ റൈച്ചൂരിലുള്ള വെങ്കടേഷ് നാരായൺ എന്നയാളിന്റെ ഫോണിൽ നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്തി.
എന്നാൽ ഈ ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഉണ്ടായിരുന്നില്ല. എന്നാൽ വാട്‌സാപ് ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ഒടിപി നമ്പർ വെങ്കടേഷിന്റെ ഫോണിൽ വന്നത് ശ്രദ്ധിച്ച പൊലീസ് കൂടുതൽ ചോദ്യം ചെയതപ്പോഴാണ് മാർക്കറ്റിൽ വച്ച് ഒരു അപരിചിതൻ കോൾ ചെയ്യാൻ തന്റെ ഫോൺ വാങ്ങിയിരുന്ന കാര്യം അദ്ദേഹം പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സൊഹൈലാണ് വെങ്കടേഷിന്റെ ഫോൺ ഉപയോഗിച്ച് ഭീഷണി സന്ദേശം അയച്ചെന്ന് തെളിഞ്ഞു. സൊഹൈലിനെ അറസ്റ്റ് ചെയ്ത് കോടതിയിലെത്തിച്ചു. ഇയാളെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.