ഏതു രാത്രിയിലും എവിടെയും അവരെത്തും; മലയാളികളുടെ പേടിസ്വപ്നമായി മാറിയ കൊള്ളസംഘം. കുറുവ എന്നു കേരളത്തിലും നരിക്കുറുവ എന്നു തമിഴ്നാട്ടിലും വിളിപ്പേരുള്ള തിരുട്ടുസംഘം ഇരുട്ടുള്ളിടത്തെല്ലാം ഒളിഞ്ഞിരിക്കും. പിന്നിലൂടെയെത്തി ഞൊടിയിടിൽ ആക്രമിച്ച് വീടിനകത്തേക്ക് ഇരച്ചുകയറും. സ്ത്രീകളുടെ ശരീരത്തിലെ ആഭരണങ്ങൾ മുറിച്ചെടുക്കും, വേണ്ടിവന്നാൽ ജീവനുമെടുക്കും. നൂറോളം വരുന്ന കവർച്ചക്കാരുടെ കൂട്ടമാണിത്. എതിർക്കാൻ ശ്രമിക്കുന്നവരെ ആയുധംവച്ച് കീഴ്‌പ്പെടുത്തി കവർച്ച നടത്തി മടങ്ങുന്നതാണു രീതി. കുറുവസംഘം ഒരിടവേളയ്ക്കുശേഷം വീണ്ടും നാട്ടുകാരുടെയും‌ പൊലീസിന്റെയും ഉറക്കം കെടുത്തുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തലയിൽ മണ്ണഞ്ചേരി– മാരാരിക്കുളം മേഖലയിലാണു കുറുവ സംഘമെന്നു സംശയിക്കുന്ന മോഷ്ടാക്കളെ പിടികൂടാൻ കണ്ണിൽ എണ്ണയൊഴിച്ച് നാട്ടുകാർ കാത്തിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പത്തോളം സ്ഥലത്താണ് മോഷണവും മോഷണശ്രമങ്ങളും നടന്നത്. ഒക്ടോബർ 29നാണ് മണ്ണഞ്ചേരിയിൽ കുറുവ സംഘമെന്നു സംശയിക്കുന്നവരുടെ ആദ്യ മോഷണശ്രമം ഉണ്ടായത്. നേതാജി ജംക്‌ഷനു സമീപം മണ്ണേഴുത്ത് രേണുകയുടെ വീട് കുത്തിത്തുറന്ന് അകത്തു കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. പിന്നീടു ചേർത്തലയിലും കരീലക്കുളങ്ങരയിലും മോഷണം നടന്നു. വീണ്ടും കഴിഞ്ഞദിവസം മണ്ണഞ്ചേരി, ആര്യാട് ഭാഗങ്ങളിൽ. 

ADVERTISEMENT

പ്രതികളെന്നു കരുതുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് തമിഴ്നാട് പൊലീസിനു കൈമാറിയിട്ടുണ്ട്. അവിടെനിന്നു കുറുവ സംഘത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കും. ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം കുറുവ കള്ളൻമാരെപ്പറ്റി അന്വേഷിക്കുന്നുണ്ട്. മുൻപ് പത്തനംതിട്ട ജില്ലയിൽ നടന്ന ചില മോഷണങ്ങളിലും കുറുവ സംഘത്തിനു ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. ലോഡ്ജുകളിലെ താമസക്കാർ, വാടകവീടുകളിൽ കഴിയുന്നവർ തുടങ്ങിയവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. പകൽ ജോലിക്കു പോകാതെ വീടുകളിൽ കഴിയുന്ന ചിലരും നിരീക്ഷണത്തിലാണ്.

∙ മോഷണം കുലത്തൊഴിൽ

ADVERTISEMENT

പകൽ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങും, രാത്രി മോഷണം; എതിർത്താൽ ആക്രമണം. കുറുവ സംഘത്തിന്റെ രീതി ഇങ്ങനെയെന്നാണു പൊലീസ് പറയുന്നത്. കേരളത്തിൽ പലയിടത്തും ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്. കേരള– തമിഴ്നാട് അതിർത്തിയിലാണ് ഇവരുടെ ഒരു താവളം. കമ്പം, ബോഡിനായ്ക്കന്നൂർ, കോയമ്പത്തൂർ, മധുര, തഞ്ചാവൂർ എന്നിവിടങ്ങളും ഇവരുടെ കേന്ദ്രങ്ങളാണ്. മോഷണമെന്ന കുലത്തൊഴിലിൽനിന്ന് ഇവരെ മോചിപ്പിക്കാൻ തമിഴ്നാട് സർക്കാർ വീടുകൾ ഉൾപ്പെടെ നൽകിയെങ്കിലും പിന്തിരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.‌

വീടുകളുടെ പിൻവാതിൽ തകർത്ത് അകത്തു കയറുന്നതാണ് ഇവരുടെ രീതി. പലപ്പോഴും 3 പേർ ഒന്നിച്ചാണു മോഷണത്തിന് എത്തുന്നത്. കണ്ണുകൾ മാത്രം പുറത്തു കാണാവുന്ന വിധത്തിൽ തോർത്ത് തലയിൽ കെട്ടും. ഷർട്ടും ലുങ്കിയും അരയിൽ ചുരുട്ടിവച്ച് അതിനു മീതേ നിക്കർ ധരിക്കും. ശരീരത്തിൽ എണ്ണയും കരിയും പുരട്ടും. പിടികൂടിയാൽ വഴുതി രക്ഷപ്പെടാനാണിത്. വീടിനു പുറത്തെത്തി കുട്ടികളുടെ കരച്ചിൽ പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്നു വെള്ളം ഒഴുക്കുകയോ ചെയ്യും.  ഇതുകേട്ടു വാതിൽ തുറക്കാൻ വീട്ടുകാരെ പ്രേരിപ്പിക്കും. പുറത്തിറങ്ങുന്നവരെ ആക്രമിച്ച ശേഷം അകത്തേക്ക് ഇരച്ചുകയറും. വീട്ടിൽ കയറുന്ന സംഘത്തിലെ ഒരാൾക്കു മാത്രമാകും സ്ഥലത്തെക്കുറിച്ചു പരിചയമുണ്ടാകുക.

ADVERTISEMENT

ആയുധം കാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുക്കുന്ന രീതിയുമുണ്ട്. സ്ത്രീകളുടെ ശരീരത്തിലെ ആഭരണം മുറിച്ചെടുക്കാൻ പ്രത്യേക കത്രികയാണ് ഉപയോഗിക്കുക. നന്നായി മലയാളം അറിയുന്ന ഇവർ മോഷണം നടത്തുന്ന സ്ഥലങ്ങളിൽ മലയാളം മാത്രമേ സംസാരിക്കൂ. മോഷണം നടത്തേണ്ട വീടുകൾ ആറുമാസം വരെ നിരീക്ഷിക്കും. മോഷണം ആസൂത്രണം ചെയ്താലുടൻ താമസസ്ഥലം മാറും. മോഷണ സ്ഥലത്തിനു കിലോമീറ്ററുകൾ അകലെയായിരിക്കും അപ്പോൾ താമസിക്കുക. പതിവായി മോഷണത്തിനെത്തുന്ന ജില്ലകളിലൊന്ന് ആലപ്പുഴയാണെന്നാണു വിവരം. ഏതു സമയത്തും ആരെയും എതിർത്തു തോൽപിച്ചു കവർച്ച നടത്താനുള്ള ശേഷിയുണ്ട്.

∙ കള്ളനെ പിടിച്ചാൽ പാരിതോഷികം

മോഷ്ടാക്കളെ പിടികൂടുന്നവർക്കു സംഘടനകളും വ്യക്തികളും പാരിതോഷികം പ്രഖ്യാപിക്കുന്ന തലത്തിലേക്ക് വരെ കാര്യങ്ങളെത്തിയിട്ടുണ്ട് ചേർത്തലയിൽ. മോഷ്ടാവിനെ പിടിക്കുന്ന ക്ലബുകളിലെയും സാംസ്കാരിക സംഘടനകളിലെയും ഒരംഗത്തിനു സൗജന്യ ഡ്രൈവിങ് പരിശീലനമാണു ഡ്രൈവിങ് സ്കൂൾ ഉടമ വാഗ്ദാനം ചെയ്തിട്ടുള്ളത്. മോഷ്ടാക്കളെ പിടികൂടാൻ യുവാക്കളും സന്നദ്ധ സംഘടനകളും രംഗത്തിറങ്ങുന്നതിനു പ്രോത്സാഹനമായാണു കരപ്പുറം ഡ്രൈവിങ് സ്കൂൾ ഉടമയായ മാരാരിക്കുളം വടക്ക് 12–ാംവാർഡ് കരപ്പുറം വീട്ടിൽ രാജശേഖരൻ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.

English Summary:

Kuruva Gang Terrorizes Alappuzha: Residents Live in Fear Amidst Robbery Spree

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT