‘ഗ്യാസ് ചേംബറിലേക്ക് പ്രവേശിക്കുന്നതു പോലെ’: വയനാട്ടിൽനിന്ന് ഡൽഹിയിലെത്തിയതിനു പിന്നാലെ പ്രിയങ്ക
ന്യൂഡൽഹി∙ വയനാട്ടിലെ കാലാവസ്ഥയുമായി താരതമ്യം ചെയ്ത് ഡൽഹി വായുമലിനീകരണത്തിലെ ആശങ്ക പങ്കുവച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വയനാട്ടിൽനിന്ന് ഡൽഹിയിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് പ്രിയങ്ക എക്സിൽ കുറിപ്പ് പങ്കുവച്ചത്. വയനാട്ടിൽനിന്ന് ഡൽഹിയിലേക്കുള്ള മടക്കത്തെ ഗ്യാസ് ചേംബറിൽ പ്രവേശിക്കുന്നതിന് തുല്യമെന്നായിരുന്നു പ്രിയങ്ക വിശേഷിപ്പിച്ചത്.

‘‘വായു ഗുണനിലവാര സൂചിക 35 ആയ വയനാട്ടിൽ നിന്ന് ഡൽഹിയിലേക്കുള്ള മടക്കം ഗ്യാസ് ചേംബറിൽ പ്രവേശിക്കുന്നത് പോലെയാണ്. വിമാനത്തിൽനിന്നു നോക്കുമ്പോൾ ഡൽഹിയെ പൊതിഞ്ഞിരിക്കുന്ന പുകപടലത്തിന്റെ കാഴ്ച ഞെട്ടിക്കുന്നതാണ്. ഓരോ വർഷവും ഡൽഹിയിലെ മലിനീകരണം മോശമായി വരുകയാണ്. ശുദ്ധമായ വായുവിനായി കൂടിയാലോചനകൾ ഉണ്ടാവണം. കുട്ടികള്‍ക്കും മുതിർന്നവർക്കും ശ്വാസകോശ പ്രശ്നങ്ങള്‍ ഉള്ളവർക്കും ശ്വസിക്കാൻ പ്രയാസമാണ്. നമ്മള്‍ എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.’’– പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.