ചേവായൂര്‍ സര്‍വീസ് സഹ. ബാങ്ക് തിരഞ്ഞെടുപ്പ്: വോട്ടര്‍മാരെ എത്തിക്കുന്ന വാഹനങ്ങൾക്കു നേരെ കല്ലേറ്, സംഘര്‍ഷം
കോഴിക്കോട്∙ ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിൽ വോട്ടര്‍മാരെ എത്തിക്കുന്ന വാഹനങ്ങൾക്കുനേരെ കല്ലേറ്. കല്ലേറിൽ വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. പറയഞ്ചേരി ഗവ. ഹയർ സെക്കന്‍ഡറി സ്‌കൂളിലാണു വോട്ടെടുപ്പ് നടക്കുന്നത്. സംഘര്‍ഷസാധ്യത കണക്കിലെടുത്തു കനത്ത പൊലീസ് സുരക്ഷയിലാണു വോട്ടെടുപ്പ്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലും സിപിഎം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണു മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണു വിമതര്‍ മത്സരിക്കുന്നത്. ആക്രമണത്തിനു പിന്നിൽ സിപിഎം പിന്തുണയുള്ള ബാങ്ക് സംരക്ഷണ സമിതിയാണെന്നു കോൺഗ്രസ് ആരോപിച്ചു. പൊതുതിരഞ്ഞെടുപ്പിനു സമാനമായ വാശിയോടെയാണ് ബാങ്ക് തിരഞ്ഞെടുപ്പ്.

ദീർഘകാലമായി കോണ്‍ഗ്രസിന്റെ കൈവശമുള്ള ബാങ്കിന്റെ ഭരണസമിതിയും പാര്‍ട്ടി നേതൃത്വവും തമ്മിൽ ഏറെ നാളായി സംഘർഷത്തിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ.രാഘവനെതിരെ ഭരണസമിതി നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍നിന്ന് ഇവരെ പുറത്താക്കി. തുടർന്നു സിപിഎം പിന്തുണയോടെ ഔദ്യോഗിക പക്ഷത്തിനെതിരെ വിമതപക്ഷം മത്സരിക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെടെ വിമതർക്കെതിരെ ഭീഷണിയുമായി രംഗത്തെത്തി. ഇതിനിടയില്‍ കള്ളവോട്ട് ആരോപണവുമായി വോട്ടർമാര്‍ രംഗത്തെത്തി. കള്ളവോട്ടിനു പിന്നില്‍ നിലവിലെ ഭരണസമിതി ആണെന്നാണ് ആരോപണം.
∙ സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി
സുരക്ഷ ഒരുക്കണമെന്ന ഹൈക്കോടതി ഉത്തരവുണ്ടായിരുന്നെങ്കിലും രാവിലെ മുതലെ പൊലീസിനു സുരക്ഷയിൽ പാളിച്ച പറ്റി. സ്കൂൾ ഗേറ്റ് കവാടത്തിൽ സിപിഎം നേതൃത്വത്തിൽ പ്രതിഷേധമുണ്ടായി. രാവിലെ പത്തിനു തുടങ്ങിയ പ്രതിഷേധ നിയന്ത്രിക്കാൻ പൊലീസിനു കഴിഞ്ഞില്ല. അസിസ്റ്റന്റ് കമ്മിഷണർ എ. ഉമേഷിന്റെ നേതൃത്വത്തിൽ പൊലീസ് സന്നാഹം ഉണ്ടായെങ്കിലും വോട്ടർമാർക്ക് സ്കൂളിലേക്കു കടന്നുവരാനുള്ള സൗകര്യം ഒരുക്കിയില്ല. സംഘർഷം വർധിച്ചതോടെ പൊലീസ് സേനയ്ക്ക് അകത്തും വിള്ളലുണ്ടെന്നാണ് റിപ്പോർട്ട്. നോക്കിനിൽക്കാനാണെങ്കിൽ പൊലീസ് സേനയെ പിരിച്ചുവിട്ട് സ്റ്റേഷൻ ഡ്യൂട്ടി ചെയ്യാമെന്ന് പൊലീസുകാർ നിലപാടെടുത്തു. ഒടുവിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇടപെട്ടു. സംഘർഷ മേഖലയിലെ പ്രവർത്തകരെ മാറ്റാൻ പൊലീസിനു നിർദേശം നൽകി. തുടർന്ന് ലാത്തിചാർജ് നടത്തി പ്രവർത്തകരെ ഒഴിപ്പിച്ചു.
അതേസമയം, സിപിഎം പ്രവർത്തകർക്ക് അനുകൂലമായി അസിസ്റ്റന്റ് കമ്മിഷണർ എ.ഉമേഷിന്റെ നിലപാടിനെ പൊലീസ് ഉദ്യോഗസ്ഥരും കോൺഗ്രസ് പ്രവർത്തകരും ചോദ്യം ചെയ്തു. സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശം നൽകിയിട്ടും പ്രവർത്തകരെ മാറ്റുന്നതിൽ തടസ്സമുണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തകരെ ഗേറ്റിൽ തടഞ്ഞു തിരിച്ചറിയൽ കാർഡ് വലിച്ചെറിഞ്ഞശേഷം ബലം പ്രയോഗിച്ചു പിടിച്ചുമാറ്റി. പോളിങ് തുടരുന്നുണ്ടെങ്കിലും വോട്ട് ചെയ്യാൻ പ്രവേശിക്കാൻ കഴിയുന്നില്ലെന്നാണ് ആരോപണം. കൂടുതൽ പൊലീസിനെ രംഗത്തിറക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.