‘പച്ചക്കറി വില വോട്ടെടുപ്പിൽ പ്രതിഫലിക്കുമോ?’; വീട്ടമ്മമാരുടെ രാഷ്ട്രീയം ബാബു പറയും
പാലക്കാട് ∙ ‘വെള്ളരിക്ക, കാരറ്റ്, മത്തങ്ങ, കുമ്പളങ്ങ, പയർ, പച്ചക്കറി....’ കൽപാത്തി തെരുവുകളിലെ പതിവു പുലർകാല കാഴ്ചയാണ് പെട്ടിഓട്ടോറിക്ഷയിൽ എത്തുന്ന ഇരട്ടക്കുളം സ്വദേശി ബാബു. ഓട്ടോയിൽനിന്നുള്ള അനൗൺസ്മെന്റ് കേൾക്കുമ്പോഴേക്കും വീട്ടമ്മമാർ വീടിനു മുന്നിലേക്ക് ഇറങ്ങും. പച്ചക്കറി വാങ്ങാൻ എത്തുന്നവരോട് അൽപം രാഷ്ട്രീയവും പറഞ്ഞേ ബാബു മടങ്ങൂ. കൽപാത്തിയിലെ വീട്ടമ്മമാരുടെ രാഷ്ട്രീയ പൾസ് എന്തെന്ന് ബാബുവിനു നന്നായി അറിയാം.

‘‘കടുത്ത മത്സരമെന്നു നമുക്കു പുറമേ തോന്നാം. മൂന്നു ടീമുകളും നന്നായി പണിയെടുക്കുന്നുണ്ട്. അതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്’’ – ബാബു പറഞ്ഞു.
ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എച്ച്ആർ കൺസൽറ്റന്റായി ജോലി ചെയ്യുന്ന ബാബു പച്ചക്കറിക്കച്ചവടം തുടങ്ങിയിട്ട് വർഷം നാലു കഴിഞ്ഞു. പുലർച്ചെ രണ്ടു മണിക്ക് എഴുന്നേറ്റ് പുത്തൂർ ചന്തയിൽ പോകും. 3.45 ആകുമ്പോഴേക്കും പച്ചക്കറി വാങ്ങും. അഗ്രഹാരത്തിലും പരിസര പ്രദേശങ്ങളിലും പച്ചക്കറി വിറ്റ് വാണിയംകുളം എത്തുമ്പോഴേക്കും ഓട്ടോ കാലിയാകും.
സവാളയ്ക്കും കാരറ്റിനും വിലക്കൂടുതലാണെന്ന് ബാബു പറയുന്നു. സവാള ഒരു കിലോ 60 രൂപയും കാരറ്റ് 80 രൂപയുമാണ്. തക്കാളി (30 രൂപ), ചെറിയ ഉള്ളി (60), വാഴയ്ക്ക (30), ഇഞ്ചി (120), വെണ്ടയ്ക്ക (40) എന്നിങ്ങനെ പോകും മറ്റ് പച്ചക്കറികളുടെ വില. ‘‘വിലക്കയറ്റത്തിൽ വീട്ടമ്മമാർ അസ്വസ്ഥരാണ്. വിലക്കയറ്റം തിരഞ്ഞെടുപ്പിൽ ചർച്ച ആയിട്ടില്ലെങ്കിലും അതും ബാധിക്കും. കുടുംബ ബജറ്റുകൾ താളം തെറ്റുന്ന നിലയ്ക്കാണ് പച്ചക്കറികളുടെ വില. മൂന്നു മാസം മുൻപുള്ള വിലയല്ല ഇപ്പോൾ. ആ പ്രതിഷേധം വീട്ടമ്മമാർക്ക് ഉണ്ടാകും. നമ്മൾ കുറേ നാളായി ഇതുമായി നടക്കയല്ലേ. രാഷ്ട്രീയം പറഞ്ഞാലും പറഞ്ഞില്ലെങ്കിലും വിലക്കയറ്റത്തിൽ വീട്ടമ്മമാരുടെ വിഷമമൊക്കെ മനസ്സിലാകും’’ – ബാബു പറഞ്ഞു.