ഇംഫാൽ∙ മണിപ്പുർ സംഘർഷത്തിൽ കോൺഗ്രസ് തെറ്റായതും രാഷ്ട്രീയ പ്രേരിതവുമായ വിവരണമാണ് മുന്നോട്ടു വയ്ക്കുന്നതെന്ന് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ. മണിപ്പൂരിലെ പ്രാദേശിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ഉണ്ടായ ദയനീയ പരാജയത്തിന്റെ പ്രതിഫലനങ്ങൾ ഇന്നും അനുഭവപ്പെടുന്നുണ്ടെന്നും നഡ്ഡ പറഞ്ഞു. മണിപ്പുർ വിഷയത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കത്തയച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കാണ് നഡ്ഡയുടെ മറുപടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇംഫാൽ∙ മണിപ്പുർ സംഘർഷത്തിൽ കോൺഗ്രസ് രാഷ്ട്രീയ പ്രേരിതമായി തെറ്റായ കഥകൾ പ്രചരിപ്പിക്കുന്നുവെന്ന് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ മണിപ്പുരിലെ പ്രാദേശിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ദയനീയമായി പരാജയപ്പെട്ടതിന്റെ പ്രതിഫലനങ്ങൾ ഇന്നും അനുഭവപ്പെടുന്നുണ്ടെന്നും നഡ്ഡ പറഞ്ഞു. മണിപ്പുർ വിഷയത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കത്തയച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് മറുപടി പറയുകയായിരുന്നു നഡ്ഡ.

‘‘മണിപ്പുരിലെ സ്ഥിതിഗതികൾ വൈകാരികമാക്കാൻ കോൺഗ്രസ് പാർട്ടി ആവർത്തിച്ച് ശ്രമിക്കുന്നത് ഞെട്ടിപ്പിക്കുന്നു. സംസ്ഥാനത്ത് സ്ഥിരതയും സമാധാനവും കൊണ്ടുവരാൻ നിലവിലെ ഭരണസംവിധാനം പ്രവർത്തിക്കുകയാണ്. ഇന്ത്യയിലേക്കുള്ള വിദേശ തീവ്രവാദികളുടെ അനധികൃത കുടിയേറ്റം കോൺഗ്രസ് സർക്കാരാണ് നിയമവിധേയമാക്കിയത്. അന്നത്തെ ആഭ്യന്തര മന്ത്രി പി.ചിദംബരം അവരുമായി കരാറുകളിൽ ഒപ്പുവച്ചത് ഖർഗെ മറന്നുവെന്ന് തോന്നുന്നു’’ – നഡ്ഡ പറഞ്ഞു.

ADVERTISEMENT

കോൺഗ്രസ് സർക്കാരിനു കീഴിൽ ഇന്ത്യയുടെ സുരക്ഷയും ഭരണപരമായ പെരുമാറ്റച്ചട്ടങ്ങളുടെയും സമ്പൂർണ പരാജയമാണ് മണിപ്പുരിന്റെ സമാധാനം തകർക്കാനും അതിനെ അരാജകത്വത്തിന്റെ യുഗത്തിലേക്ക് പതിറ്റാണ്ടുകൾ പിന്നോട്ട് തള്ളാനും കാരണമായതെന്നും നഡ്ഡ ആരോപിച്ചു.

English Summary:

Manipur Clash- BJP President J.P. Nadda accuses Congress party politicizing Manipur conflict and ignoring their own past failures in the state.