‘16 മണിക്കൂർ ഈ വായു ശ്വസിച്ചാലേ പ്രശ്നമുള്ളൂ’: വിചിത്രവാദവുമായി മുംബൈ, നാട്ടുകാർക്ക് നെഞ്ചിടിപ്പ്
മുംബൈ ∙ നഗരത്തിലെ വായുനിലവാരം മോശമാകുന്നതിനിടെ വിചിത്രവാദവുമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. തുടർച്ചയായി 16 മണിക്കൂറിലേറെ മോശം വായുവുമായി സമ്പർക്കം ഉണ്ടായാൽ മാത്രമേ ആരോഗ്യത്തെ ബാധിക്കൂവെന്ന ബോർഡിന്റെ നിലപാടിനെതിരെയാണ് രോഷം ഉയരുന്നത്.

മുംബൈ ∙ നഗരത്തിലെ വായുനിലവാരം മോശമാകുന്നതിനിടെ വിചിത്രവാദവുമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. തുടർച്ചയായി 16 മണിക്കൂറിലേറെ മോശം വായുവുമായി സമ്പർക്കം ഉണ്ടായാൽ മാത്രമേ ആരോഗ്യത്തെ ബാധിക്കൂവെന്ന ബോർഡിന്റെ നിലപാടിനെതിരെയാണ് രോഷം ഉയരുന്നത്. ഇതു ശരിയല്ലെന്നും ഉയർന്ന തോതിലുള്ള വായുമലിനീകരണമുള്ള ഭാഗത്ത് ഒരു മണിക്കൂർ സമയം ചെലവഴിച്ചാൽ പോലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ദീർഘകാലത്തേക്ക് ഉണ്ടാകുമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടി.
മലിനീകരണത്തോത് ഉയരുന്നതുമൂലം ശ്വാസകോശ രോഗങ്ങളും ഹൃദയസംബന്ധമായ രോഗങ്ങളും ഉണ്ടാകുമെന്നും കുട്ടികളിലും മുതിർന്നവരിലും ശ്വാസംമുട്ടൽ പോലുള്ള രോഗങ്ങൾക്കു സാധ്യതയുണ്ടെന്നും വിദഗ്ധർ പറഞ്ഞു. ഒക്ടോബർ മുതൽ നഗരത്തിൽ വായുനിലവാരം മോശം ഗണത്തിലാണ്. ഈ നിലയിലെത്തിയിട്ടും വേണ്ട നടപടികൾ എടുക്കാൻ ബിഎംസിയോ സർക്കാരോ തയാറായിട്ടില്ല. അന്ധേരി, ഘാട്കോപർ, മലാഡ്, ബികെസി, ശിവ്‌രി, ചെമ്പൂർ, നേവി നഗർ, കൊളാബ എന്നിവിടങ്ങളിലെല്ലാം വായുനിലവാരം മോശം ഗണത്തിലാണ്.
കഴിഞ്ഞ വർഷം വായുമലിനീകരണം രൂക്ഷമായപ്പോൾ ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടതോടെയാണ് അൽപമെങ്കിലും ആശ്വാസമുണ്ടായത്. നിർമാണ പ്രവർത്തനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ നടത്തിയും മറ്റും വായുമലിനീകരണം നിയന്ത്രിക്കാൻ നടപടികൾ എടുത്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക് ഉദ്യോഗസ്ഥർ മാറിയതോടെ കാര്യക്ഷമമായ പ്രവർത്തനങ്ങളൊന്നും ഇത്തവണ ഉണ്ടായില്ല.
നഗരത്തെ പൊടിപടലങ്ങളിൽനിന്ന് മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഡിസംബർ മുതൽ ഈവർഷം ഏപ്രിൽ വരെയുള്ള മാസങ്ങളിൽ ബിഎംസി ആന്റി സ്മോഗ് ഉപകരണങ്ങൾ ഘടിപ്പിപ്പ വാഹനങ്ങൾ എത്തിച്ചിരുന്നു. വെളളം സ്പ്രേ ചെയ്തും മറ്റും പൊടി കുറയ്ക്കാൻ ശ്രമിച്ചു. ഇത്തവണയും പ്രശ്നം രൂക്ഷമാകുന്നതിന് മുൻപേ വാഹനങ്ങൾ ഉപയോഗിച്ച് മലിനീകരണ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്നും ടാസ്ക് ഫോഴസ് ഉൾപ്പെടെ രൂപീകരിച്ച് വായുനിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ എടുക്കണമെന്നുമാണ് നഗരവാസികളുടെ ആവശ്യം.