പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്: റദ്ദാക്കിയ കേസ് പുനരന്വേഷിക്കാൻ സാധ്യത തേടി പൊലീസ്
കോഴിക്കോട്∙ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഹൈക്കോടതി റദ്ദാക്കിയ കേസ് പുനരന്വേഷണം നടത്താനുള്ള സാധ്യത തേടി പൊലീസ്. തെക്കേവള്ളിക്കുന്ന് സ്നേഹതീരം വീട്ടിൽ രാഹുലിനെതിരെയാണു പഴയ കേസുകൾ വീണ്ടും ചുമത്താനുള്ള നീക്കം നടക്കുന്നത്. മേൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്നും നിയമവശം പരിശോധിച്ചു വരികയാണെന്നും

കോഴിക്കോട്∙ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഹൈക്കോടതി റദ്ദാക്കിയ കേസ് പുനരന്വേഷണം നടത്താനുള്ള സാധ്യത തേടി പൊലീസ്. തെക്കേവള്ളിക്കുന്ന് സ്നേഹതീരം വീട്ടിൽ രാഹുലിനെതിരെയാണു പഴയ കേസുകൾ വീണ്ടും ചുമത്താനുള്ള നീക്കം നടക്കുന്നത്. മേൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്നും നിയമവശം പരിശോധിച്ചു വരികയാണെന്നും പന്തീരാങ്കാവ് ഇൻസ്പെക്ടർ പി.ബിജുകുമാർ പറഞ്ഞു. ഭീഷണിയെത്തുടർന്നാണ് കേസ് ഒത്തുതീർപ്പിനു തയാറായതെന്നു പെൺകുട്ടിയും കുടുംബവും വെളിപ്പെടുത്തിയ സാഹചര്യത്തിൽ പഴയ കേസുകൾ വീണ്ടും ചുമത്താനാകുമെന്നാണു പൊലീസിന്റെ അനുമാനം. കൂടാതെ പൊലീസിനു കീഴടങ്ങാതെ രാജ്യം വിട്ടതുൾപ്പെടെയുള്ള കേസുകളും ചുമത്താനായേക്കും.
കോഴിക്കോട് സ്വദേശിയായ രാഹുലിനെ വിവാഹം ചെയ്ത എറണാകുളം നോർത്ത് പറവൂർ സ്വദേശിനിയെ ക്രൂരമായി മർദിക്കപ്പെട്ട നിലയിൽ വീട്ടുകാർ കണ്ടെത്തിയതാണ് കേസിന്റെ തുടക്കം. വൈകാതെ രാഹുലിനെതിരെ ഗാർഹിക പീഡനത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവുമുള്ള കുറ്റങ്ങൾ ചുമത്തി. എന്നാൽ വിഷയം വിവാദമായതോടെ വധശ്രമക്കേസും ഉൾപ്പെടുത്തി. ഇതോടെ, ജോലി ചെയ്തിരുന്ന ജർമനിയിലേക്ക് രാഹുൽ കടന്നു. ഇതിനിടെയാണ്, തന്നെ ഭർത്താവു മർദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പരാതി നല്‍കിയതാണെന്നും പറഞ്ഞ് ഭാര്യ രംഗത്തുവന്നത്. പിന്നാലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ കോടതിയെ സമീപിക്കുകയായിരുന്നു.
താന്‍ ഭാര്യയെ മർദിച്ചിട്ടില്ലെന്നും തമ്മിലുണ്ടായിരുന്ന തർക്കം സംസാരിച്ചു തീർത്തു എന്നുമാണ് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ രാഹുൽ പറഞ്ഞത്. ഇക്കാര്യം ശരിവച്ചുകൊണ്ടു ഭാര്യയും സത്യവാങ്മൂലം നൽകിയിരുന്നു. രാഹുൽ തന്നെ മർദിച്ചിട്ടില്ലെന്നും കുളിമുറിയിൽ വീണതുമൂലമുണ്ടായ പരുക്കാണ് തനിക്കേറ്റതെന്നുമായിരുന്നു ഇവരുടെ വാദം. വീട്ടുകാരാണ് ഭർത്താവിനെതിരെ കേസ് നൽകാൻ തന്നെ നിർബന്ധിച്ചതെന്നും യുവതി ആരോപിച്ചിരുന്നു. പിന്നീട് വീടുവിട്ടിറങ്ങിയ യുവതി വീട്ടുകാർക്കൊപ്പം പോകാനില്ലെന്നും വ്യക്തമാക്കി. ജർമനിയിലായിരിക്കുമ്പോഴാണ് തനിക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ കോടതിയെ സമീപിച്ചത്. പരാതിക്കാരിയായ യുവതിയും കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കോടതി ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കുകയായിരുന്നു.
തുടർന്ന് കേസ് റദ്ദാക്കിയ കോടതി ഇരുവരെയും ഒരുമിച്ചു ജീവിക്കാൻ അനുവദിച്ചു. ഒരുമാസം മുമ്പാണ് ഇരുവരും ഒരുമിച്ചു ജീവിക്കാൻ ആരംഭിച്ചത്. കഴിഞ്ഞ ദിവസം രാഹുലിന്റെ മർദനമേറ്റ യുവതിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ അറസ്റ്റ് ചെയ്ത രാഹുലിനെ കോടതി റിമാൻഡ് ചെയ്തു. പെൺകുട്ടി പറവൂരിലെ വീട്ടിലേക്കു തിരിച്ചുപോയി. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും രാഹുലിനെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.