പറവൂർക്കവലയിലെ കവർച്ച; പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ
ആലുവ∙ പറവൂർക്കവലയിലെ വീട്ടിൽനിന്നും സ്വർണം മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ. കോതമംഗലം അയിരൂർപാടം വിമലാലയം വീട്ടിൽ വിവേക് ബൈജു (26), പുതുച്ചേരി സ്വദേശി രഞ്ജിത് കുമാർ (32) എന്നിവരും പ്രായപൂർത്തിയാകാത്ത സമീപവാസിയുമാണ് ആലുവ പൊലീസിന്റെ പിടിയിലായത്. 21ന് പുലർച്ചെയാണ് പറവൂർ കവലയിലെ വീട്ടിൽനിന്ന് പ്രതികൾ സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. പരിസരവാസിയായ പ്രായപൂർത്തിയാകാത്ത ആളാണ് വീടും പരിസരവും ഇവർക്ക് കാണിച്ചുകൊടുത്തത്.

ആലുവ∙ പറവൂർക്കവലയിലെ വീട്ടിൽനിന്നും സ്വർണം മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ. കോതമംഗലം അയിരൂർപാടം വിമലാലയം വീട്ടിൽ വിവേക് ബൈജു (26), പുതുച്ചേരി സ്വദേശി രഞ്ജിത് കുമാർ (32) എന്നിവരും പ്രായപൂർത്തിയാകാത്ത സമീപവാസിയുമാണ് ആലുവ പൊലീസിന്റെ പിടിയിലായത്. 21ന് പുലർച്ചെയാണ് പറവൂർ കവലയിലെ വീട്ടിൽനിന്ന് പ്രതികൾ സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. പരിസരവാസിയായ പ്രായപൂർത്തിയാകാത്ത ആളാണ് വീടും പരിസരവും ഇവർക്ക് കാണിച്ചുകൊടുത്തത്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയം നോക്കിയാണ് പ്രതികൾ മോഷണം നടത്തിയത്.
സ്വർണം ആലുവയിലെ ഒരു സ്ഥാപനത്തിൽ വിറ്റതിനു ശേഷം പണം രണ്ടുപേരും കൂടി വീതിച്ചെടുത്തു. ലഹരി വസ്തുക്കൾ വാങ്ങുന്നതിനും ആഡംബര ജീവിതത്തിനും ആണ് പ്രതികള്‍ പണം ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. വിവേകിനും രഞ്ജിത്തിനും സമാന സ്വഭാവമുള്ള പത്തോളം കേസുകളുണ്ട്. വിവേക് മയക്കുമരുന്ന് കേസിലും പ്രതിയാണ്. വിവേക് മാർച്ചിലും രഞ്ജിത്ത് ജൂലൈയിലും ആണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. പകൽ സമയങ്ങളിൽ കറങ്ങിനടന്ന് വീടുകൾ കണ്ടുവയ്ക്കും. പുലർച്ചയാണ് മിക്കവാറും സ്ഥലങ്ങളിൽ മോഷണം നടത്തുന്നത്.
പറവൂർക്കവലയിൽ മോഷണം നടത്തിയ ശേഷം ബിനാനിപുരം ഭാഗത്തും പരിസരങ്ങളിലും ഇവർ മോഷണശ്രമം നടത്തിയിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ മോഷ്ടാക്കളെ ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക ടീം ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് കണ്ടെത്തിയത്. വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ സാഹസികമായാണ് പോലീസ് കീഴടക്കിയത്. കോടതിയിൽ ഹാജരാക്കിയ രണ്ട് മോഷ്ടക്കളേയും റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.