ഇസ്കോൺ നിരോധിക്കണമെന്ന ഹർജി; ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച് ധാക്ക ഹൈക്കോടതി
ബംഗ്ലദേശിൽ ഇസ്കോൺ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച് ധാക്ക ഹൈക്കോടതി. ഹർജി പരിഗണിക്കുന്നതിനിടെ, പ്രതിഷേധങ്ങൾ പരിഹരിക്കുന്നതിനായി സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.

ധാക്ക∙ ബംഗ്ലദേശിൽ ഇസ്കോൺ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച് ധാക്ക ഹൈക്കോടതി. ഹർജി പരിഗണിക്കുന്നതിനിടെ പ്രതിഷേധങ്ങൾ പരിഹരിക്കുന്നതിനായി സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.
ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിനെ തുടർന്ന് ബംഗ്ലദേശിൽ പ്രതിഷേധം ആളിക്കത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇസ്കോൺ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചത്. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ചിറ്റഗോങ്ങിലും രംഗ്പുരിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.