‘സാധാരണക്കാരെ ബിജെപി വെറുക്കുന്നു; രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള ഒരു അവസരവും മോദി ഉപേക്ഷിക്കില്ല’
ന്യൂഡൽഹി∙ രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള ഒരു അവസരവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ഉപേക്ഷിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. രാജ്യത്തെ സാധാരണക്കാരെ ബിജെപി വെറുക്കുന്നുവെന്നും ഡൽഹിയിൽ പൊതുസമ്മേളനത്തിൽ ഖർഗെ പറഞ്ഞു.

‘‘നമ്മുടെ ഐക്യം തകർക്കാനുള്ള ഒരു അവസരവും അവർ ഉപേക്ഷിക്കില്ല. അവർ ഒരു ജാതിയെ സ്വർണമുറിയിൽ ഉയർത്തുകയും മറ്റൊന്നിനെ താഴെയിടുകയും ചെയ്യുന്നു. സാധാരണക്കാരെ വെറുക്കുന്നതിനാൽ അവരെ ഉപേക്ഷിക്കുന്നു. ഈ വിദ്വേഷത്തിനെതിരെയാണ് ഞങ്ങളുടെ പോരാട്ടം. അതിനു രാഷ്ട്രീയ അധികാരം അനിവാര്യമാണ്’’ – ഖർഗെ പറഞ്ഞു.
ഭരണഘടനയിലൂടെ സാധാരണ ജനങ്ങൾക്ക് രാഷ്ട്രീയ അധികാരം നൽകിയിരുന്നില്ലെങ്കിൽ ഇത്രയധികം സാധാരണക്കാർ എംഎൽഎമാരും എംപിമാരും ഐഎഎസും ഐപിഎസുകാരും ആവില്ലായിരുന്നു. ജനവിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാണ് ബിജെപിയുടെ നയപരിപാടികളെന്നും ഖർഗെ ആരോപിച്ചു.