ധാക്ക∙ ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിൽ വനിതാ മാധ്യമപ്രവർത്തകയ്ക്ക് നേരെ ആൾക്കൂട്ട ആക്രമണം. മാധ്യമ പ്രവർത്തകയായ മുന്നി സാഹയെ ജനക്കൂട്ടം വളയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ബംഗ്ലദേശിനെ ഇന്ത്യയുടെ ഭാഗമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇതിനിടെ ഇത് തന്റെയും രാജ്യമാണെന്ന് മാധ്യമ പ്രവർത്തക പറയുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ ഇന്ത്യയുടെ ഭാഗമാക്കാൻ നിങ്ങൾ ആവുന്നതെല്ലാം ചെയ്യുന്നുവെന്ന് മുന്നിയോട് ആൾ‌ക്കൂട്ടം പറഞ്ഞു. വിദ്യാർഥികളുടെ രക്തം നിങ്ങളുടെ കൈകളിലുണ്ട്. നിങ്ങൾക്ക് എങ്ങനെ ഈ രാജ്യത്തെ പൗരയാകാനും ഈ രാജ്യത്തെ ദ്രോഹിക്കാനും കഴിയുന്നുവെന്നും ആൾക്കൂട്ടം മുന്നിയോട് ചോദിച്ചെന്നാണു റിപ്പോർട്ട്. മുന്നി സാഹയെ രക്ഷപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു.

ADVERTISEMENT

ആളുകൾ മുന്നിയെ പൊലീസിനു കൈമാറിയെന്നും ആരോഗ്യസ്ഥിതിയും സ്ത്രീയാണെന്ന പരിഗണനയും നൽകി വിട്ടയച്ചെന്നും പൊലീസ് വ്യക്തമാക്കി. കോടതിയിൽനിന്ന് ജാമ്യം നേടാനും പൊലീസ് സമൻസ് അനുസരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്ക് നയിച്ച സംവരണവിരുദ്ധ പ്രതിഷേധത്തിനിടെ ഒരു വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുന്നി സാഹയെ പൊലീസ് തിരയുന്നതായി ബംഗ്ലദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

English Summary:

From Accusations to Assault: Bangladeshi journalist, Munni Saha, was attacked by mob in Dhaka, accused of spreading misinformation and working against Bangladesh. The incident raises concerns about press freedom and safety in the country.