‘ഒറ്റുകാരാ സന്ദീപേ, നിന്നെ ഞങ്ങള്‍ എടുത്തോളാം’: സന്ദീപിനെതിരെ യുവമോർച്ചയുടെ കൊലവിളി
കണ്ണൂർ ∙ ബിജെപി വിട്ട് കോണ്‍ഗ്രസിൽ ചേര്‍ന്ന സന്ദീപ് വാരിയർക്കെതിരെ കൊലവിളി മുദ്രാവാക്യം ഉയർത്തി യുവമോര്‍ച്ച. കണ്ണൂര്‍ അഴീക്കോടാണ് സന്ദീപ് വാരിയര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിച്ച് യുവമോര്‍ച്ച പ്രകടനം നടത്തിയത്. ജയകൃഷ്ണൻ മാസ്റ്റര്‍ ബലിദാന ദിനത്തോട് അനുബന്ധിച്ചുള്ള പ്രകടനത്തിനിടെയാണ് മുദ്രാവാക്യംവിളി.

‘30 വെള്ളിക്കാശും വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത മൂരാച്ചി’യെന്നു വിളിച്ചുകൊണ്ടാണ് മുദ്രാവാക്യം വിളി ആരംഭിച്ചത്. പ്രസ്ഥാനത്തെ അപമാനിക്കാൻ ബലിദാനികളെ കൂട്ടുപിടിച്ചുവെന്നും മുദ്രാവാക്യം വിളിക്കുന്നുണ്ട്. ‘ഒറ്റുകാരാ സന്ദീപേ, പട്ടാപ്പകലിൽ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം’ എന്നു പലതവണ ഭീഷണി മുഴക്കിയായിരുന്നു പ്രകടനം.
അതേസമയം, യഥാർഥ ഒറ്റുകാരുള്ളത് ബിജെപി ഓഫിസിനുള്ളിലാണെന്നായിരുന്നു സന്ദീപ് വാരിയരുടെ മറുപടി. ബിജെപിയുടെ അസഹിഷ്ണുതയുടെ തെളിവാണു തനിക്കെതിരായ മുദ്രാവാക്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.