‘വാഹനം ഓടിച്ചയാളിൽ പഴിചാരി തീർക്കാനുള്ളതല്ല റോഡ് സുരക്ഷ; കാലം ആവശ്യപ്പെടുന്നത് സമഗ്രമായ റോഡ് സുരക്ഷാനയം’
കോട്ടയം∙ കളർകോട് അപകടത്തിൽ 5 മെഡിക്കൽ വിദ്യാർഥികളുടെ ജീവനാണ് കഴിഞ്ഞ ദിവസം അപകടത്തിന്റെ പശ്ചാത്തലത്തിൽ റോഡ് സുരക്ഷാ വിദഗ്ധൻ ജി. ആദർശ് കുമാർ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. കാലം ആവശ്യപ്പെടുന്നത് സമഗ്രമായ ഒരു റോഡ് സുരക്ഷാ നയമാണെന്നും അതുനടപ്പാക്കാൻ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ
ഓരോ അപകടത്തിന് ശേഷവും ചർച്ച ചെയ്തു മാറ്റിക്കുവാനുള്ളതല്ല റോഡ് സുരക്ഷ. അത് നമ്മൾ എല്ലാവരുടെയും ചുറ്റും ഒരു ഭീഷണി ആയി നിലനിൽക്കുന്നു. ഫലപ്രാപ്തി ലഭിക്കാത്ത ഒരു ചോദ്യമായി തുടർന്നുകൊണ്ടേ ഇരിക്കുന്ന അവസാനിക്കാത്ത സത്യമാണ് അത്. ഏതു റോഡപകടം എടുത്താലും നൂറു കാരണങ്ങളിലേക്ക് നമുക്ക് എത്തിച്ചേരാൻ കഴിയും. പക്ഷെ നാം എന്നും കാരണങ്ങൾ ചർച്ച ചെയ്തു സമയം കളയും. സമഗ്രമായ ഒരു റോഡ് സുരക്ഷാ നയം കാലം ആവശ്യപ്പെടുന്നു. പ്രതിവിധികളിൽ ഊന്നി നിന്ന് കൊണ്ട്, നടപ്പാക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കുന്ന ഒരു സമീപനമാണ് വേണ്ടത്. അപകടത്തെ വിശകലനം ചെയ്‌ത് വാഹനം ഓടിച്ചയാളിൽ പഴി ചാരി തീർക്കാനുള്ളതല്ല റോഡ് സുരക്ഷ.
റോഡ്, പരിസരം, വാഹനത്തിന്റെ അവസ്ഥ, ഡ്രൈവർ പല കാലങ്ങളായി ആർജ്ജിച്ച അറിവ്, ഡ്രൈവിംഗ് വിദ്യാഭ്യാസം, ഡ്രൈവറുടെ ശാരീരികവും മാനസികവുമായ അവസ്ഥ, റോഡ് എങ്ങനെ ഡ്രൈവറോട് സംവദിക്കുന്നു, ഇങ്ങനെ പല ഘടകങ്ങൾ ആണ് ആ സന്ദർഭത്തിലെ ഡ്രൈവിംഗ് എങ്ങനെയാകണമെന്ന് തീരുമാനിക്കുന്നത്. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഈ ഒരു വിഷയത്തെ ഗൗരവമായി തന്നെ കാണുന്നു എന്നത് ആശാവഹമായ കാര്യം തന്നെ ആണ്. പല ശ്രമങ്ങളും ഈ കാര്യത്തിൽ ഇരു സർക്കാരുകളും ചെയ്യാറുണ്ടെന്ന് മാത്രമല്ല, ലോകത്തിൽ തന്നെ പല റോഡ് സുരക്ഷാനീക്കങ്ങളും നമ്മുടെ രാജ്യത്താണ് ആരംഭിച്ചിട്ടുള്ളതും. പക്ഷേ, ഇന്നും നമ്മൾ തന്നെയാണ് അപകടനിരക്കിലും മരണത്തിലും ലോകത്ത് ഏറ്റവും മുൻപിൽ.
അപകടത്തിൽ മൂന്നു ഘടകങ്ങളിലും (റോഡ് ഉപയോക്താവ്, വാഹനം, റോഡ്) മാറ്റം വരണം. അതിനു വേണ്ട ഒരു സമഗ്രമായ നയവും അതിന്റെ കൃത്യമായ നടപ്പാക്കലും ആണ് ആവശ്യം. അതിലൂടെ അപകടവും മരണവും കുറക്കാൻ കഴിയും എന്ന് സ്വീഡൻ, ഓസ്‌ട്രേലിയ, ജപ്പാൻ മുതലായ രാജ്യങ്ങൾ തെളിയിച്ചിട്ടുണ്ട്.
റോഡ് ഉപയോക്താവ്
റോഡ് ഉപയോക്താവ് ആദ്യം മനസിലാക്കേണ്ടത് ഏറ്റവും പ്രയാസകരമായ ഒരു ദൗത്യം ലളിതമായി തീർക്കാം എന്ന മിഥ്യാധാരണയിൽ നിന്ന് നാം പുറത്തുകടക്കണം എന്നതാണ്. സ്വഭാവ മാറ്റത്തിനും ശീല മാറ്റത്തിനും സാഹചര്യമൊരുക്കുകയാണ് വേണ്ടത്. ആദ്യം മനസ്സിലാക്കേണ്ടത് റോഡ് സുരക്ഷാ ബോധവൽക്കരണം, റോഡ് സുരക്ഷാ വിദ്യാഭ്യാസം എന്നിവ വേർതിരിച്ചു കാണുക എന്നതാണ്. Good samaritans ആക്ട് എന്ന ഒരു നിയമം ഉണ്ടെന്നും അപകടത്തിൽ പെട്ട ഒരാളെ ആശുപത്രിയിൽ എത്തിച്ചാൽ നിയമകുരുക്കിൽ പെടുത്താൻ കഴിയില്ല എന്നും ബോധവൽക്കരണം ലഭിക്കണം.
കുട്ടികളെ റോഡുപയോഗം പഠിപ്പിക്കണം, അവരിൽ നല്ല റോഡുശീലങ്ങൾ ഇഴ ചേർക്കണം. ഡ്രൈവിംഗ് പഠിക്കുന്നവർ സമഗ്രമായി വാഹനം, റോഡ്, നിയമം എന്നിവ പഠിക്കണം. ഡ്രൈവിങ് ടെസ്റ്റ് കർക്കശമാകുക മാത്രമല്ല. ലൈസൻസിങ് സിസ്റ്റം ഗ്രാജുവേറ്റഡ് ആക്കണം. ആദ്യ ഒരു വർഷം നിയമ ലംഘനവും അപകടവും ഇല്ലാതെ വാഹനം ഓടിക്കുന്നവർക്കു സമഗ്രമായ പ്രതിരോധാത്മക ഡ്രൈവിംഗ് പരിശീലനം നടത്തണം. വീണ്ടും ഒരു ടെസ്റ്റും നടത്തി മാത്രമേ അഞ്ചോ പത്തോ വർഷത്തേക്ക് ലൈസൻസ് നൽകാവൂ.
റോഡ്
മനുഷ്യൻ ഉറപ്പായും പിഴവുകൾ ഉണ്ടാക്കുന്നുണ്ട്. അത്തരം പിഴവുകൾ ജീവൻ നഷ്ടത്തിലേക്കോ, ഗുരുതരമായ പരുക്കിലേക്കോ നയിക്കാത്തവിധം റോഡുകൾ ഒരുക്കേണ്ടതുണ്ട്. റോഡ് നിർമ്മിക്കുന്നതിന് മുൻപ് തന്നെ സുരക്ഷാ ഓഡിറ്റ്, ആവശ്യമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉണ്ട് എന്ന് ഉറപ്പാക്കലും നിലവിലുള്ള റോഡുകൾ ഓഡിറ്റ് ചെയ്ത് അപകട സാദ്ധ്യതകൾ കണ്ടെത്തി ആവശ്യമായ നടപടികൾ എടുക്കുക എന്നതും കാലനീതിയാണ്. ചെറിയ ഇടപെടലുകൾ വലിയ മാറ്റങ്ങൾ വരുത്തിയേക്കാം.
വാഹനം
ഏറ്റവും അധികം സാങ്കേതിക മാറ്റങ്ങൾ സംഭവിക്കുന്ന ഒരിടമാണ് വാഹന രംഗം. പക്ഷെ നമ്മുടെ സാഹചര്യ പരിമിതികൾ പലപ്പോഴും ഇതുമായി യോജിക്കാറില്ല എന്നത് ഒരു വലിയ സാങ്കേതിക അസമത്വം സൃഷ്ടിക്കുന്നുണ്ട്. വാഹനത്തിൽ വരുന്ന മാറ്റങ്ങൾ തിരിച്ചറിയാതെ സ്വയം വരുത്തുന്ന മാറ്റങ്ങളും വെല്ലുവിളിയാണ്.
അപകടാനന്തര പരിചരണം
നമ്മുടെ സംസ്ഥാനത്തെ ആരോഗ്യ സംവിധാനം വളരെ മികച്ചതാണ്. അതുകൊണ്ടു തന്നെ അപകടത്തിന്റെ എണ്ണത്തിനനുസരിച്ചു മരണസംഖ്യ വർധിക്കുന്നില്ലെന്ന് എന്ന് നമുക്ക് തിരിച്ചറിയാൻ കഴിയും. എങ്കിലും സുരക്ഷിതമായി ആശുപത്രിയിൽ എത്തിക്കുന്നതിലും പ്രാധാന്യം ശുശ്രൂഷ നൽകുന്നതിനു പ്രാപ്തമായ ഒരു പറ്റം സന്നദ്ധ സേവകരെ സൃഷ്ടിക്കുക എന്നതാണ്.
പൊതുഗതാഗതം
ഏറ്റവും സുരക്ഷിതമായ ഇടം പൊതുഗതാഗതം ആണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. നമുക്ക് പൊതുഗതാഗതം ശക്തിപ്പെടുത്താം. പരസ്പര പൂരകമായ പൊതുഗതാഗത സംവിധാനങ്ങൾ ആസൂത്രണം ചെയ്യാം. ബസിടിച്ചു മരിച്ചവരെക്കാൾ വളരെ കുറവാണ് ബസ്സിലിരുന്നു മരിച്ചവർ എന്നറിയുക. നേടിയെടുത്ത അനുഭവങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും നിയമബോധത്തിന്റെയും പൗരബോധത്തിന്റെയും എല്ലാം ആകെ തുകയാണ് ഡ്രൈവിംഗ് എന്നും തിരിച്ചറിഞ്ഞു കൊണ്ട് ഒരു ഉത്തരവാദിത്ത റോഡുപയോഗത്തിനു വഴി ഒരുക്കുക. അതിലൂടെ സമഗ്രമായ ഒരു റോഡ് സുരക്ഷാ നയം ഒരുക്കുക.