കണ്ണൂർ∙ എം.കെ.രാഘവൻ എംപിയെ കണ്ണൂർ മാടായി കോളജ് കവാടത്തിൽ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ. മാടായി കോളജിലെ നിയമനത്തിൽ അഴിമതി ആരോപിച്ചാണ് എംപിയെ തടഞ്ഞത്. എം.കെ.രാഘവൻ ചെയർമാനായ സഹകരണ സൊസൈറ്റിക്ക് കീഴിലുള്ള കോളജിൽ ബന്ധുവായ സിപിഎം പ്രവർത്തകന് നിയമനം നൽകാനുള്ള നീക്കത്തിലാണ് എതിർപ്പ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴ വാങ്ങി സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പിൻവാതിൽ വഴി നിയമനം നടത്തുന്നു എന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം.  കല്ല്യാശ്ശേരി - പയ്യന്നൂര്‍  നിയോജക മണ്ഡലത്തിലെ ശക്തമായ പ്രതിഷേധത്തെ അവഗണിച്ചുകൊണ്ടാണ് എംപിയുടെ നീക്കമെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. ഇതു സംബന്ധിച്ച് കുഞ്ഞിമംഗലം പ്രദേശത്തെ മുന്നൂറോളം പ്രവര്‍ത്തകര്‍ ഒപ്പിട്ട കത്ത് മണ്ഡലം പ്രസിഡന്‍റ് മുതല്‍ ബ്ലോക്ക്, ഡിസിസി, കെപിസിസി, എഐസിസി നേതൃത്വം വരെയുളളവര്‍ക്ക് പരാതിയായി നൽകിയിട്ടുണ്ട്.  ഇന്‍റര്‍വ്യൂ നടക്കുന്ന ഹാളിലെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇന്റർവ്യൂ നിരീക്ഷിക്കുന്നതിനായി കോളജിൽ എത്തിയപ്പോഴാണ് എംപിയെ പ്രവർത്തകർ വഴിയിൽ തടഞ്ഞത്. ഒടുവിൽ പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്.

English Summary:

protest against MP M.K. Raghavan: Congress workers in Kannur protest against MP M.K. Raghavan, alleging corrupt appointments at Madayi College.