വാഹനാപകടത്തിൽ വയോധിക മരിക്കുകയും ഒൻപതു വയസ്സുകാരി അബോധാവസ്ഥയിലാകുകയും ചെയ്ത കേസിലെ പ്രതിയെ രണ്ടാഴ്ചയ്ക്കുള്ളിൽ നാട്ടിലെത്തിക്കുമെന്ന് പൊലീസ്. പുറമേരി മീത്തലെ പുനത്തിൽ ഷെജീലിനെ (35) എത്രയും പെട്ടന്ന് എത്തിക്കാനാണ് നീക്കം നടത്തുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രതി എത്തുമെന്നാണ് കരുതുന്നതെന്ന് ഡിവൈഎസ്പി വി.വി.ബെന്നി പറഞ്ഞു. പ്രതി സ്വന്തം നിലയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലെങ്കിൽ നോട്ടിസ് ഉൾപ്പെടെ പുറപ്പെടുവിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര∙ വാഹനാപകടത്തിൽ വയോധിക മരിക്കുകയും ഒൻപതു വയസ്സുകാരി അബോധാവസ്ഥയിലാകുകയും ചെയ്ത കേസിലെ പ്രതിയെ രണ്ടാഴ്ചയ്ക്കുള്ളിൽ നാട്ടിലെത്തിക്കുമെന്ന് പൊലീസ്. പുറമേരി മീത്തലെ പുനത്തിൽ ഷെജീലിനെ (35) എത്രയും പെട്ടന്ന് എത്തിക്കാനാണ് നീക്കം നടത്തുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രതി എത്തുമെന്നാണ് കരുതുന്നതെന്ന് ഡിവൈഎസ്‌പി വി.വി.ബെന്നി പറഞ്ഞു. പ്രതി സ്വന്തം നിലയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലെങ്കിൽ നോട്ടിസ് ഉൾപ്പെടെ പുറപ്പെടുവിക്കും. ഷെജീലിന്റെ ഭാര്യയെ കേസിൽ പ്രതി ചേർക്കണോ എന്ന കാര്യത്തിൽ നിയമവശം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മനോരമ ഓൺലൈനിനോട് പറഞ്ഞു.  

കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രിയിൽ ചോറോട് മേൽപാലത്തിന് സമീപം ഉണ്ടായ അപകടത്തിലാണ് കണ്ണൂർ തലശ്ശേരി പന്ന്യന്നൂർ പഞ്ചായത്ത് ഓഫിസിന് സമീപം പുത്തലത്ത് ബേബി (68) മരിച്ചത്. ഗുരുതര പരുക്കേറ്റ പേരക്കുട്ടി തൃഷാനയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇപ്പോഴും അബോധാവസ്ഥയിലാണ്. പത്ത് മാസത്തോളമായി ആശുപത്രിയിൽ കഴിയുന്ന കുട്ടിയെ നാളെ ഡിസ്ചാർജ് ചെയ്യും. കോഴിക്കോട് മെഡിക്കൽ കോളജിന് അടുത്തായി വാടക വീട്ടിലേക്കാണ് കുട്ടിയെ മാറ്റുക. തുടർ ചികിത്സകൾ ആവശ്യമായതിനാലാണ് ആശുപത്രിക്ക് അടുത്തു തന്നെ താമസിക്കേണ്ടത്. കണ്ണൂർ മേലേ ചൊവ്വ വടക്കൻ കോവിൽ സുധീറിന്റെയും സ്മിതയുടെയും മകളാണ് തൃഷാന. 

ADVERTISEMENT

ഷെജീലും കുടുംബവും സഞ്ചരിച്ച കാർ ഇരുവരെയും ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. പിന്നീടു കാറിനെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. കാർ കണ്ടെത്തി ഇൻഷുറൻസ് തുക ലഭ്യമാക്കി തൃഷാനയ്ക്കു വിദഗ്ധ ചികിത്സ സാധ്യമാക്കണമെന്നു പല ഘട്ടങ്ങളിലായി ഹൈക്കോടതിയും മനുഷ്യാവകാശ കമ്മിഷനും ജില്ലാ ജഡ്ജിയും നിർദേശിച്ചിരുന്നു. 50,000 ഫോൺകോളുകളും 19,000 വാഹനങ്ങളും പരിശോധിച്ചുശേഷമാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. തെളിവുകളുടെ അഭാവത്തിൽ ആദ്യം അന്വേഷണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. 

തുടർന്ന് കോടതിയുടെ ഉൾപ്പെടെ ഇടപെടൽ ഉണ്ടായ ശേഷമാണ് പൊലീസ് അന്വേഷണം കാര്യക്ഷമമാക്കിയത്. സാക്ഷികളോ സിസിടിവി ദൃശ്യങ്ങളോ ഉണ്ടായിരുന്നില്ല. 40 കിലോമീറ്റർ ചുറ്റളവിൽ സിസിടിവി ക്യാമറകൾ പരിശോധിച്ചു. അപകടം നടന്ന ചോറോട്, കൈനാട്ടി പ്രദേശത്തെ എല്ലാ വെള്ള കാറുകളുടെയും വിവരങ്ങൾ ശേഖരിച്ചു, ഓരോ വീട്ടിലും പൊലീസ് എത്തി. ഒടുവിൽ ഷെജീലിന്റെ കാർ ഇൻഷുറൻസ് ക്ലെയിം വാങ്ങിയെന്ന് കണ്ടെത്തിയതാണ് തുമ്പായത്. ഷെജീലും കുടുംബവും സഞ്ചരിച്ച കാർ ബേബിയേയും തൃഷാനയേയും  ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു.

English Summary:

Vadakara Hit and Run : Police are working to extradite a man accused in a Vadakara hit-and-run that killed an elderly woman and left a nine-year-old girl in a coma. The accused, Shejeel, fled the scene with his family after the accident.