‘വർഗീയത ആളിക്കത്തിച്ച് മുതലെടുപ്പ് നടത്താൻ നീക്കം; ആരും തലവച്ചു കൊടുക്കരുത്’
ശബരിമല∙ മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തിൽ ശാശ്വത പരിഹാരമാണ് വേണ്ടതെന്നും വർഗീയത ആളിക്കത്തിച്ച് മുതലെടുപ്പ് നടത്താനുള്ള സംഘപരിവാർ ശക്തികളുടെ നീക്കത്തിന് ആരും തലവച്ചു കൊടുക്കരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ശബരിമല ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.

ശബരിമല∙ മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തിൽ ശാശ്വത പരിഹാരമാണ് വേണ്ടതെന്നും വർഗീയത ആളിക്കത്തിച്ച് മുതലെടുപ്പ് നടത്താനുള്ള സംഘപരിവാർ ശക്തികളുടെ നീക്കത്തിന് ആരും തലവച്ചു കൊടുക്കരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശബരിമല ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് നേതാക്കളായ ഇ.ടി.മുഹമ്മദ് ബഷീർ, കെ.എം.ഷാജി എന്നിവരുടെ പ്രസ്താവനകൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ, ലീഗിന്റെ അഭിപ്രായം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞിട്ടുണ്ടെന്നും വർഗീയ ധ്രുവീകരണത്തിന് ആരും അവസരം ഒരുക്കരുതെന്നും സതീശൻ പറഞ്ഞു.
പച്ചവെള്ളത്തിനു തീ പിടിപ്പിക്കുന്ന വർഗീയതയാണ് കേരളത്തിൽ നടക്കുന്നത്. ഇതിന്റെ ഭവിഷ്യത്ത് വളരെ വലുതാണ്. വിഷയം വഷളാക്കാതെ രമ്യമായ പരിഹാരത്തിനാണ് യുഡിഎഫ് ശ്രമിക്കുന്നത്. അതേസമയം, പ്രശ്നം പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോയി സംഘപരിവാർ കക്ഷികൾക്ക് മുതലെടുപ്പിന് അവസരം ഒരുക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ജുഡീഷ്യൽ കമ്മിഷന്റെ ടേംസ് ഓഫ് റഫറൻസ് പ്രശ്ന പരിഹാരത്തിനു യോജിച്ചതല്ല. പ്രശ്നം തീർക്കുന്നതിനോട് കേരള സർക്കാരിനു യോജിപ്പില്ലെന്നതിന്റെ തെളിവാണിത്.
1950ലാണ് മുനമ്പത്തെ ഭൂമിയിൽ ജനങ്ങൾ താമസം തുടങ്ങിയത്. മിക്കവരും വില കൊടുത്തു വാങ്ങിയ ഭൂമിയാണ്. 2019ൽ മാത്രമാണ് ഇത് വഖഫ് ഭൂമിയായി റജിസ്റ്റർ ചെയ്തത്. അതും 69 വർഷത്തിനു ശേഷം. വർഗീയ ധ്രുവീകരണം ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പു നടത്താനാണ് സംഘപരിവാറും ഇടതുപക്ഷവും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.