സിറിയയിൽ മുഹമ്മദ് അൽ ബഷീർ ഇടക്കാല പ്രധാനമന്ത്രി; വിമതരുടെ അടുപ്പക്കാരൻ
ഡമാസ്കസ്∙ വിമതർ ഭരണം പിടിച്ച സിറിയയിൽ കാവൽ പ്രധാനമന്ത്രിയായി മുഹമ്മദ് അൽ ബഷീറിനെ നിയമിച്ചു. വടക്കുപടിഞ്ഞാറൻ സിറിയയുടെ ( ഇദ്‌ലിബ്) ചില ഭാഗങ്ങൾ ഭരിച്ചിരുന്ന സാൽവേഷൻ സർക്കാരിന്റെ തലവനായിരുന്നു ബഷീർ. 2025 മാർച്ച് ഒന്നുവരെ താൻ ഇടക്കാല പ്രധാനമന്ത്രിയായി തുടരുമെന്ന് ബഷീർ ടെലിവിഷൻ സന്ദേശത്തിൽ അറിയിച്ചു.

ഡമാസ്കസ്∙ വിമതർ ഭരണം പിടിച്ച സിറിയയിൽ കാവൽ പ്രധാനമന്ത്രിയായി മുഹമ്മദ് അൽ ബഷീറിനെ നിയമിച്ചു. വടക്കുപടിഞ്ഞാറൻ സിറിയയുടെ ( ഇദ്‌ലിബ്) ചില ഭാഗങ്ങൾ ഭരിച്ചിരുന്ന സാൽവേഷൻ സർക്കാരിന്റെ തലവനായിരുന്നു ബഷീർ. 2025 മാർച്ച് ഒന്നുവരെ താൻ ഇടക്കാല പ്രധാനമന്ത്രിയായി തുടരുമെന്ന് ബഷീർ ടെലിവിഷൻ സന്ദേശത്തിൽ അറിയിച്ചു. സിറിയയിൽ ബഷാർ അൽ അസദിനെ പുറത്താക്കാൻ വിമതരെ സഹായിച്ചവരിൽ പ്രധാനിയാണ് മുഹമ്മദ് അൽ ബഷീർ. വിമത സംഘടനയായ ഹയാത് തഹ്രീർ അൽ ഷാംസ് (എച്ച്ടിഎസ്) വിഭാഗവുമായി അടുത്ത ബന്ധം പുലർത്തുന്നയാളുമാണ് ബഷീർ.
അസദ് ഭരണകൂടത്തിന്റെ വീഴ്ചയ്ക്കുശേഷം സിറിയ സാധാരണനിലയിലേക്ക് മടങ്ങി വന്നുതുടങ്ങി. ഡമാസ്കസിൽ ബാങ്കുകൾ ഇന്നുമുതൽ തുറന്നുപ്രവർത്തിച്ചു. കച്ചവടസ്ഥാപനങ്ങളും തുറന്നു. നിരത്തുകളിൽ ഗതാഗതം പഴപടിയായി തുടങ്ങിയെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, സിറിയയിൽ ഇസ്രയേൽ തിങ്കളാഴ്ച 250 വ്യോമാക്രമണങ്ങൾ നടത്തിയതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ ഭരണകൂടത്തിന്റെ സൈനികശേഷി നശിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങൾ. രാസായുധങ്ങൾ നിർമിക്കുന്ന ഗവേഷണ കേന്ദ്രത്തിനു നേരെയും ആക്രമണമുണ്ടായി. രാസായുധ ശേഖരം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ രാസായുധ നിരീക്ഷക സംഘടനയായ ഓർഗനൈസേഷൻ ഫോർ ദ് പ്രൊഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൻ (ഒപിസിഡബ്ല്യു) സിറിയയ്ക്കു മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് ആക്രമണം.
സിറിയയുടെ കൈവശം എത്ര രാസായുധങ്ങളുണ്ടെന്നോ അത് എവിടെയൊക്കെയാണെന്നോ അറിയില്ല. എന്നാൽ മുൻ പ്രസിഡന്റ് ബഷാർ അൽ അസദ് രാസായുധ ശേഖരം സൂക്ഷിച്ചിട്ടുണ്ടെന്നാണു കരുതുന്നത്. 2014നും 2018നും ഇടയിൽ കുറഞ്ഞത് 106 തവണയെങ്കിലും സിറിയൻ ആഭ്യന്തര യുദ്ധത്തിൽ രാസായുധങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്ക്.