കല്ലടിക്കോട് (പാലക്കാട്) ∙ നനഞ്ഞ മണ്ണിനടിയിൽ ആ നാലു പെൺകുട്ടികളും എന്നന്നേക്കുമായി കണ്ണടച്ചു കിടന്നു. നാലു കബറുകളിലാണെങ്കിലും തൊടാവുന്നത്രയും അടുത്ത്, കയ്യകലത്തായിരുന്നു അവർ; എന്നത്തേയും പോലെ. കളിയും ചിരിയും പിണക്കങ്ങളും ഇണക്കങ്ങളും സ്വപ്നങ്ങളും പങ്കിട്ടവർ. റിദയും നിദയും ആയിഷയും ഇർഫാനയും ഇനി പ്രിയപ്പെട്ടവരുടെ ഹൃദയത്തിൽ സ്നേഹപ്പൂമ്പാറ്റകളായി ജീവിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്ലടിക്കോട് (പാലക്കാട്) ∙ നനഞ്ഞ മണ്ണിനടിയിൽ ആ നാലു പെൺകുട്ടികളും എന്നന്നേക്കുമായി കണ്ണടച്ചു കിടന്നു. നാലു കബറുകളിലാണെങ്കിലും തൊടാവുന്നത്രയും അടുത്ത്, കയ്യകലത്തായിരുന്നു അവർ; എന്നത്തേയും പോലെ. കളിയും ചിരിയും പിണക്കങ്ങളും ഇണക്കങ്ങളും സ്വപ്നങ്ങളും പങ്കിട്ടവർ. റിദയും നിദയും ആയിഷയും ഇർഫാനയും ഇനി പ്രിയപ്പെട്ടവരുടെ ഹൃദയത്തിൽ സ്നേഹപ്പൂമ്പാറ്റകളായി ജീവിക്കും. ‘പൊന്നുമക്കളേ...’ എന്ന നിലവിളി നൊമ്പരക്കാറ്റായി അലയടിക്കവേ, 4 വിദ്യാർഥിനികൾക്കും നാടൊന്നാകെ കണ്ണീരോടെ വിടനൽകി. പെൺകുട്ടികളുടെ വീടുകളിലും തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിലും ഉറ്റവരും നാട്ടുകാരും ആദരാഞ്ജലി അർപ്പിച്ചു. തുപ്പനാട് ജുമാ മസ്ജിദിൽ തൊട്ടടുത്തായാണു നാലു പേരെയും കബറടക്കിയത്.

മന്ത്രിമാരായ എം.ബി.രാജേഷ്, കെ.കൃഷ്ണൻകുട്ടി എന്നിവരും കെ.ശാന്തകുമാരി എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര അടക്കമുള്ള ഉദ്യോഗസ്ഥരും കുട്ടികൾക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. സുഹൃത്തുക്കളെ ചേതനയറ്റ നിലയിൽ കണ്ടപ്പോൾ സഹപാഠികൾ പൊട്ടിക്കരഞ്ഞു. കുട്ടികളെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ അധ്യാപകർ ഇരട്ടി സങ്കടത്തിലായി. ജീവിതത്തിലും മരണത്തിലും ഒന്നിച്ച നാലുപേരെയും അവസാനമായി കാണാൻ സ്നേഹിതരും ബന്ധുക്കളും നാട്ടുകാരും ഒഴുകിയെത്തി.

ADVERTISEMENT

ഇന്നലെ പരീക്ഷയെഴുതി വീട്ടിലേക്കു നടക്കുമ്പോൾ ലോറി ദേഹത്തേക്കു മറിഞ്ഞാണു കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ചെറുള്ളി പള്ളിപ്പുറം അബ്ദുൽ സലാമിന്റെയും ഫാരിസയുടെയും മകൾ പി.എ.ഇർഫാന ഷെറിൻ (13), പെട്ടേത്തൊടി അബ്ദുൽ റഫീഖിന്റെയും ജസീനയുടെയും മകൾ റിദ ഫാത്തിമ (13), കവുളേങ്ങിൽ സലീമിന്റെയും നബീസയുടെയും മകൾ നിദ ഫാത്തിമ (13) അത്തിക്കൽ ഷറഫുദ്ദീന്റെയും സജ്നയുടെയും മകൾ എ.എസ്.ആയിഷ (13) എന്നിവർ മരിച്ചത്. ഇവരുടെ സഹപാഠി അജ്ന ഷെറിൻ സമീപത്തെ ചെറിയ താഴ്ചയിലേക്കു തെറിച്ചുവീണതിനാൽ രക്ഷപ്പെട്ടു. കരിമ്പ പനയംപാടം വളവിലായിരുന്നു അപകടം. അരക്കിലോമീറ്ററിനുള്ളിലാണ് മരിച്ച 4 പേരുടെയും വീടുകൾ.

English Summary:

Palakkad Accident: Funeral of Four Students Who died in Accident Occured at Karimba, Palakkad