ടെഹ്‍റാൻ∙ ഹിജാബ് ധരിക്കാതെ നടത്തിയ സംഗീത പരിപാടി സമൂഹമാധ്യമമായ യൂട്യൂബിൽ പങ്കുവച്ച 27 വയസ്സുകാരിയായ ഇറാനിയൻ ഗായിക അറസ്റ്റിൽ. മസാന്ദരാൻ പ്രവിശ്യയിലെ സരി സിറ്റിയിൽനിന്ന് ഇന്നലെയാണ് ഗായിക പരസ്തൂ അഹ്മദിയെ അറസ്റ്റ് ചെയ്തത്. യൂട്യൂബിൽ സംഗീത പരിപാടി പങ്കുവച്ചതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച പരസ്തൂ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെഹ്‍റാൻ∙ ഹിജാബ് ധരിക്കാതെ നടത്തിയ സംഗീത പരിപാടി സമൂഹമാധ്യമമായ യൂട്യൂബിൽ പങ്കുവച്ച 27 വയസ്സുകാരിയായ ഇറാനിയൻ ഗായിക അറസ്റ്റിൽ. മാസാന്‍ദരാൻ പ്രവിശ്യയിലെ സാരി നഗരത്തിൽ ഇന്നലെയാണ് ഗായിക പരസ്തൂ അഹ്മദിയെ അറസ്റ്റ് ചെയ്തത്. യൂട്യൂബിൽ സംഗീത പരിപാടി പങ്കുവച്ചതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച പരസ്തൂ അഹ്മദിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതാണ് അറസ്റ്റിലേക്ക് വഴിവെച്ചതും. കറുത്ത സ്ലീവ്‍ലെസ് വസ്ത്രം ധരിച്ച്, മുടി മറയ്ക്കാതെ നാല് പുരുഷ സംഗീതജ്ഞർക്കൊപ്പമാണ് യുവതി വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. 15 ലക്ഷം കാഴ്ചക്കാരാണ് വിഡിയോയ്ക്ക് ഇതുവരെ ലഭിച്ചത്. 

‘‘പ്രിയപ്പെട്ടവർക്കുവേണ്ടി പാടാൻ ആഗ്രഹിക്കുന്ന പരസ്തൂ എന്ന പെൺകുട്ടിയാണ് ഞാൻ. ഈ മണ്ണിനു വേണ്ടി പാടുക എന്നത് എന്റെ അവകാശമാണ്. ചരിത്രവും മിത്തുകളും ഇഴചേർന്നു കിടക്കുന്ന നമ്മുടെ പ്രിയപ്പെട്ട ഇറാനിലെ ഈ ഭാഗത്ത്, സാങ്കൽപ്പികമായ ഈ സംഗീതക്കച്ചേരിയിൽ എന്റെ ശബ്ദം കേൾക്കുകയും ഈ മനോഹരമായ മാതൃരാജ്യത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുക"– യൂട്യൂബിൽ വിഡിയോയ്ക്കൊപ്പം പരസ്തൂ അഹ്മദി കുറിച്ചു. അതേസമയം യുവതിയുടെ വിഡിയോയിലുള്ള സംഗീതജ്ഞരായ സൊഹൈൽ ഫാഗിഹ് നാസിരിയും എഹ്‌സാൻ ബെയ്‌രാഗ്‌ദാറും അറസ്റ്റിലായതായി അഭിഭാഷകൻ സ്ഥിരീകരിച്ചു. 

English Summary:

Iranian singer Arrested: Iranian Singer Arrested for Performing Without Hijab in Music Video