റോഡിൽ ഇനി പൊലീസ്–എംവിഡി ചെക്കിങ്; കേരളത്തിൽ വീണ്ടും എംപോക്സ്- പ്രധാന വാർത്തകൾ
ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി സംസ്ഥാനത്ത് പൊലീസും മോട്ടർ വാഹന വകുപ്പും സംയുക്ത പരിശോധന നടത്താൻ തീരുമാനിച്ചതും കേരളത്തിൽ വീണ്ടും എംപോക്സ് സ്ഥിരീകരിച്ചതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. അമിത വേഗം, മദ്യപിച്ച് വാഹനമോടിക്കൽ, അശ്രദ്ധമായ ഡ്രൈവിങ്, ഹെൽമറ്റ്–സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള

ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി സംസ്ഥാനത്ത് പൊലീസും മോട്ടർ വാഹന വകുപ്പും സംയുക്ത പരിശോധന നടത്താൻ തീരുമാനിച്ചതും കേരളത്തിൽ വീണ്ടും എംപോക്സ് സ്ഥിരീകരിച്ചതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. അമിത വേഗം, മദ്യപിച്ച് വാഹനമോടിക്കൽ, അശ്രദ്ധമായ ഡ്രൈവിങ്, ഹെൽമറ്റ്–സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കാനും എഡിജിപി മനോജ് എബ്രഹാം വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി.അപകട മേഖലകളിൽ പൊലീസും എംവിഡിയും ചേർന്ന് പരിശോധന നടത്തും.
അബുദാബിയിൽനിന്ന് എത്തിയ യുവാവിനാണ് എംപോക്സ് സ്ഥിരീകരിച്ചത്. വയനാട് സ്വദേശിയായ 26 വയസ്സുകാരനെയാണ് എംപോക്സ് ലക്ഷണത്തോടെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
ഇന്ത്യൻ മഹാസമുദ്രത്തിൽ ഫ്രാൻസിന്റെ അധീനതയിലുള്ള മയോട്ട് ദ്വീപ സമൂഹത്തിൽ സർവനാശം വിതച്ച് ചിഡോ ചുഴലിക്കാറ്റ്. 90 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റിൽ ആയിരത്തിലേറെപ്പേർ മരിച്ചെന്നാണ് വിവരം. ഞായറാഴ്ച രാത്രിയാണ് ചിഡോ ചുഴലിക്കാറ്റ് മയോട്ടിൽ കരതൊട്ടത്.
ആദിവാസി യുവാവിനെ കാറിൽ റോഡിലൂടെ അരക്കിലോമീറ്ററോളം വലിച്ചിഴച്ച് വിനോദസഞ്ചാരികളുടെ ക്രൂരത. കുടൽകടവ് ചെമ്മാട് ഉന്നതിയിലെ മാതൻ എന്നയാള്‍ക്കു നേരെയാണു ക്രൂരത. മാതനു സാരമായ പരുക്കേറ്റു. സംഭവത്തിലെ കാർ കണ്ടെത്തി. നാലു പേരാണ് സംഭവത്തിൽ പ്രതികളെന്നു പൊലീസ് അറിയിച്ചു.