വിദ്യാർഥി രാഷ്ട്രീയം നിരോധിക്കേണ്ട, മോശം പ്രവണതകൾക്കാണ് തടയിടേണ്ടത്: ഹൈക്കോടതി
കൊച്ചി ∙ കോളജുകളിലെ വിദ്യാർഥിരാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്നും അതുമായി ബന്ധപ്പെട്ട മോശം പ്രവണതകൾക്കാണു തടയിടേണ്ടതെന്നും ഹൈക്കോടതി. കോളജുകളിലെ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, പി.കൃഷ്ണകുമാർ എന്നിവരുടെ ബെഞ്ച് ഇക്കാര്യം വാക്കാൽ അഭിപ്രായപ്പെട്ടത്.

‘‘വിദ്യാർഥിരാഷ്ട്രീയം നിരോധിക്കേണ്ടതില്ല. അതിന്റെ പേരിലുള്ള രാഷ്ട്രീയക്കളികളാണ് നിരോധിക്കേണ്ടത്. രാഷ്ട്രീയത്തിന്റെ പേരിൽ അധ്യാപകരും വിദ്യാർഥികളും പരസ്പരം മുറിവേൽപ്പിക്കുന്നതും സമരങ്ങളിലൂടെ ക്ലാസുകൾ തടസ്സപ്പെടുത്തുന്നതുമാണ് നിരോധിക്കേണ്ടത്’’– കോടതി അഭിപ്രായപ്പെട്ടു.
വിദ്യാർഥികൾ രാഷ്ട്രീയത്തെക്കുറിച്ചു നന്നായി അറിഞ്ഞിരിക്കേണ്ടതുണ്ടെന്നും അതിൽ അർഥവത്തായി ഇടപെടേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. രാഷ്ട്രീയ അവകാശത്തെക്കുറിച്ചും ജനങ്ങൾക്കുള്ള അവകാശത്തെക്കുറിച്ചുമൊക്കെ അവബോധമുണ്ടാവണം. സംവാദങ്ങളിൽ ഏർപ്പെടണം. ഇന്ന് ക്യാംപസുകളിൽ സംഭവിക്കുന്നത് വ്യത്യസ്തമായ കാര്യങ്ങളാണ്. രാഷ്ട്രീയത്തെക്കുറിച്ച് എല്ലാവരും മനസ്സിലാക്കുകയും അത് മോശമാണെന്ന ചീത്തപ്പേര് മാറുകയും വേണം. രാഷ്ട്രീയത്തിന് പൂർണ നിരോധനം വേണമെന്നത് അംഗീകരിക്കാൻ പറ്റില്ല. മതത്തിന്റെ പേരിൽ എന്തെല്ലാം നടക്കുന്നു, എന്നാൽ അതിന്റെ പേരിൽ മതം നിരോധിക്കാറില്ലല്ലോ എന്നും കോടതി പറഞ്ഞു.