വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് മുനമ്പത്ത് നടക്കുന്നത് മനുഷ്യാവകാശ ധ്വംസനമാണെന്നും എന്നാൽ ഇത് മതസ്പർധ വളര്‍ത്തുന്ന പ്രശ്മാകരുതെന്ന് തനിക്ക് നിർബന്ധമുണ്ടെന്നും വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. പ്രശ്നപരിഹാരത്തിന് സർക്കാർ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ഇതിൽ ഉപകാരപ്രദമായ തീരുമാനമുണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയും പ്രാർഥനയുമെന്നും ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറ‍ഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് മുനമ്പത്ത് നടക്കുന്നത് മനുഷ്യാവകാശ ധ്വംസനമാണെന്നും എന്നാൽ ഇത് മതസ്പർധ വളര്‍ത്തുന്ന പ്രശ്‍‍നമാകരുതെന്നു തനിക്ക് നിർബന്ധമുണ്ടെന്നും വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. പ്രശ്നപരിഹാരത്തിന് സർക്കാർ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ഉപകാരപ്രദമായ തീരുമാനമുണ്ടാകുമെന്നാണു തന്റെ പ്രതീക്ഷയും പ്രാർഥനയുമെന്നും ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറ‍ഞ്ഞു. വരാപ്പുഴ അതിരൂപത സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷ ചടങ്ങുകളുമായി ബന്ധപ്പെട്ടു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുനമ്പത്തെ മനുഷ്യർക്ക് നീതിയും സമാധാനവും ഉണ്ടാകണം. സമരപ്പന്തലില്‍ കഴിയുന്ന പാവപ്പെട്ട മനുഷ്യർക്ക് അവരുടെ ഭൂമിയിൽ റവന്യൂ അവകാശം ലഭിക്കണം. അവർക്ക് നീതി ലഭിക്കും വരെ താൻ കൂടെയുണ്ടാകുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. മുനമ്പം പ്രശ്നപരിഹാരത്തിനു സർക്കാര്‍ കമ്മീഷനെ നിയോഗിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇതിനു പുറത്ത് ഒത്തുതീർപ്പു ചര്‍ച്ച നടത്താൻ സാധ്യത കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

മുനമ്പത്ത് സമരം ചെയ്യുന്നവർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് വരാപ്പുഴ അതിരൂപതയുടേയും കോട്ടപ്പുറം രൂപതയുടേയും നേതൃത്വത്തിൽ 2025 ജനുവരി അഞ്ചിന് മനുഷ്യച്ചങ്ങല നടത്താനും അതിരൂപത തീരുമാനിച്ചു. വൈകിട്ട് 4 മണി മുതൽ ഫോർട്ട് വൈപ്പിൻ മുതൽ മുനമ്പം വരെയുള്ള 27 കിലോമീറ്റററാണ് മനുഷ്യച്ചങ്ങല. 25,000ത്തിലധികം ഇടവകാംഗങ്ങൾ ഇതിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മനുഷ്യച്ചങ്ങലയുടെ സംഘാടക സമിതി വ്യക്തമാക്കി.

English Summary:

Munambam Waqf land dispute: Archbishop Joseph Kalathiparambil condemns the Munambam Waqf land dispute as a human rights violation, urging peaceful resolution.