തിരുവനന്തപുരം∙ ഐഎഎസ് തലപ്പത്തെ ചേരിപ്പോരില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നുറപ്പിച്ച് സസ്‌പെന്‍ഷനിലുള്ള കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്ത്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി എ.ജയതിലക്, കെ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്ക് എന്‍. പ്രശാന്ത് വക്കീല്‍ നോട്ടിസ് അയച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഐഎഎസ് തലപ്പത്തെ ചേരിപ്പോരില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നുറപ്പിച്ച് സസ്‌പെന്‍ഷനിലുള്ള കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്ത്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി എ.ജയതിലക്, കെ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്ക് എന്‍. പ്രശാന്ത് വക്കീല്‍ നോട്ടിസ് അയച്ചു. കൂടുതല്‍ തെളിവുകള്‍ നശിപ്പിക്കുന്നത് തടയാന്‍ ജയതിലകിനെയും ഗോപാലകൃഷ്ണനെയും ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്നും ഇവര്‍ പരസ്യമായി മാപ്പു പറയണമെന്നും വിശദമായ അന്വേഷണം വേണമെന്നും നോട്ടിസില്‍ ആവശ്യപ്പെടുന്നു.

ജയതിലക് ഉള്‍പ്പെടെയുള്ളവർ സര്‍ക്കാര്‍ രേഖകളില്‍ തുടര്‍ച്ചയായി കൃത്രിമം കാട്ടിയെന്നും ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നും നോട്ടിസില്‍ പറയുന്നു. മറുപടി ഇല്ലാത്ത പക്ഷം നിയമപോരാട്ടമാണ് പ്രശാന്ത് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി. അഭിഭാഷകനായ രാഘുല്‍ സുധീഷ് മുഖേനയാണ് നോട്ടിസ് അയച്ചിരിക്കുന്നത്. രേഖകള്‍ ചമയ്ക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങി ഗുരുതരമായ ക്രമക്കേടുകളാണ് നോട്ടിസില്‍ ചുമത്തിയിരിക്കുന്നത്.

ADVERTISEMENT

ഉന്നതിയുടെ സ്ഥാപക സിഇഒ ആയിരുന്ന കാലത്ത് ഫയലുകള്‍ കാണാതായതും ഹാജര്‍ ക്രമക്കേടുകളും ആരോപിച്ച് എ.ജയതിലക് തയാറാക്കിയ എക്സ്പാര്‍ട്ടെ അന്വേഷണ റിപ്പോര്‍ട്ട് പ്രശാന്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നു നോട്ടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു കത്തുകള്‍ അടിസ്ഥാനമാക്കിയാണ് ജയതിലക് റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ കത്തുകള്‍ കെട്ടിച്ചമച്ചതാണെന്നും സര്‍ക്കാരിന്റെ ഇ-ഓഫിസ് സംവിധാനത്തിലേക്ക് അപ്‌ലോഡ് ചെയ്തിട്ടുള്ളതാണെന്നും നോട്ടിസില്‍ ആരോപിക്കുന്നു. 

വാട്‌സാപ് ഗ്രൂപ്പ് വിവാദത്തില്‍ തെളിവ് നശിപ്പിച്ചതിനും അനാവശ്യ ഇടപെടല്‍ നടത്തിയതിനും ഗോപാലകൃഷ്ണനെതിരെ പൊലീസ് ഡയറക്ടര്‍ ജനറല്‍ നേരത്തെ കുറ്റം ചുമത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ പൊലീസില്‍ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരാതി നല്‍കിയതിനു ഗോപാലകൃഷ്ണനെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നും നോട്ടിസില്‍ പറയുന്നു.

ADVERTISEMENT

2024 നവംബര്‍ 14-ന് ചീഫ് സെക്രട്ടറിയെ ഈ കുറ്റകൃത്യങ്ങളെക്കുറിച്ച് ഔപചാരികമായി അറിയിച്ചെങ്കിലും, സര്‍ക്കാര്‍ രേഖകളില്‍ കുറ്റവാളികള്‍ തുടര്‍ച്ചയായി കൃത്രിമം കാണിക്കുന്നത് അനുവദിച്ചുകൊണ്ട് നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് നോട്ടിസ് ചൂണ്ടിക്കാട്ടുന്നു. പ്രശാന്ത് ആരോപണം ഉന്നയിച്ചതിനു പിന്നാലെ ജയതിലകിനെതിരെ മറ്റ് നിരവധി കീഴുദ്യോഗസ്ഥരും സമാനമായ ആരോപണവുമായി രംഗത്തെത്തിയതായും നോട്ടിസിൽ‌ ചൂണ്ടിക്കാട്ടുന്നു.

English Summary:

IAS Officers Row: Suspended Kerala IAS officer N. Prasanth sends legal notices over alleged document tampering and forgery, demanding action against senior officials A. Jayatilak and K. Gopalakrishnan