‘ആദ്യം ആക്രമിച്ചതു ബീഗിളിനെ; എന്റെ ചുണ്ടും കവിളും മൂക്കും തെരുവുനായ കടിച്ചുപറിച്ചു’: ഭീതി മാറാതെ മാർഗരറ്റ്
കൊച്ചി∙ ‘‘ബീഗിളിന്റെ അസാധാരണ ശബ്ദം കേട്ടാണ് ഓടി വന്നത്. കാണുന്നത് മതിൽ ചാടി വന്ന തെരുവു നായ ബീഗിൾ എന്ന ഞങ്ങളുടെ വളർത്തുനായയെ ആക്രമിക്കുന്നതാണ്. അതിനെ രക്ഷപ്പെടുത്താൻ തേങ്ങയെടുത്ത് എറിഞ്ഞു. വൈകാതെ തെരുവു നായ എന്റെ നേർക്കു തിരിഞ്ഞു.’’ – തെരുവു നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മാർഗരറ്റ് മനോരമ ഓൺലൈനോട് ഭീതിപ്പെടുത്തുന്ന ഓർമകൾ പങ്കുവച്ചു. തെരുവു നായ ആക്രമിച്ചതിന്റെ ഭീതി 85 വയസുകാരിയായ മാർഗരറ്റിന്റെ വാക്കുകളിൽ അപ്പോഴും നിറഞ്ഞു നിന്നിരുന്നു.

കൊച്ചി∙ ‘‘ബീഗിളിന്റെ അസാധാരണ ശബ്ദം കേട്ടാണ് ഓടി വന്നത്. കാണുന്നത് ബീഗിൾ എന്ന ഞങ്ങളുടെ വളർത്തുനായയെ മതിൽചാടി വന്ന തെരുവുനായ ആക്രമിക്കുന്നതാണ്. അതിനെ രക്ഷപ്പെടുത്താൻ തേങ്ങയെടുത്ത് എറിഞ്ഞു. വൈകാതെ തെരുവു നായ എന്റെ നേർക്കു തിരിഞ്ഞു.’’ – തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മാർഗരറ്റ് മനോരമ ഓൺലൈനോട് ഭീതിപ്പെടുത്തുന്ന ഓർമകൾ പങ്കുവച്ചു. തെരുവുനായ ആക്രമിച്ചതിന്റെ ഭീതി 85 വയസ്സുകാരിയായ മാർഗരറ്റിന്റെ വാക്കുകളിൽ അപ്പോഴും നിറഞ്ഞു നിന്നിരുന്നു.
‘‘ബീഗിളിനെ വിട്ട നായ പിന്നെ എന്റെ നേർക്കു പാഞ്ഞടുത്തു. ഓടിമാറുന്നതിനിടെ തെരുവുനായ എന്നെയും ആക്രമിച്ചു. മുഖത്തും കാലിനുമാണു കടിയേറ്റത്. കാലിൽ ആഴത്തിലുള്ള മുറിവാണ്. ചുണ്ടിലും കവിളത്തും മൂക്കിലും നായ കടിച്ചുപറിച്ചു. തലനാരിഴയ്ക്കാണ് കണ്ണിൽ പരുക്കു പറ്റാതിരുന്നത്. അപ്പോഴേയ്‌ക്കും അടുത്തുള്ള ആളുകളെല്ലാം ഓടിക്കൂടി. തെരുവുനായയെ പുറത്താക്കി.’’ – മാർഗരറ്റ് പറഞ്ഞു. ഇന്നു രാവിലെ പത്തരയോടെയായിരുന്നു കളമശേരി ചങ്ങമ്പുഴ നഗറിൽ താമസിക്കുന്ന മാർഗരറ്റ് ഡിക്രൂസിനെ (85) തെരുവുനായ അതിക്രൂരമായി ആക്രമിച്ചത്.
മാർഗരറ്റിനെ ആക്രമിച്ച ശേഷം ചങ്ങമ്പുഴ നഗറിലുള്ള അഞ്ചോളം പേരെ ഇതേ തെരുവുനായ ആക്രമിച്ചതായാണ് വിവരം. ഗുരുതരമായി പരുക്കേറ്റ മാർഗരറ്റിനെ കൊച്ചിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള ചികിത്സയ്ക്കു മാർഗരറ്റിനെ ഉടൻ വിധേയയാക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. തെരുവുനായയുടെ കടിയേറ്റ മറ്റുള്ളവരും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.