‘ഭരണത്തണലിൽ സഖാക്കൾക്ക് മൂല്യച്യുതി, അടിമുടി തിരുത്തണം; ഡിവൈഎഫ്ഐ ചാരിറ്റി സംഘടനയായി മാറി’
തിരുവനന്തപുരം∙ പാർട്ടി നേതൃത്വം അടിമുടി തിരുത്തലിന് തയ്യാറാകണമെന്നും ഭരണത്തിന്റെ തണലിൽ സഖാക്കൾക്ക് മൂല്യച്യൂതി സംഭവിച്ചെന്നും ചൂണ്ടിക്കാട്ടി സിപിഎമ്മിന്റെ സംഘടനാ റിപ്പോർട്ട്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ സംഘടനാ റിപ്പോർട്ടിലാണ് തുടർഭരണം സംഘടനാ ദൗർബല്യം ഉണ്ടാക്കിയെന്ന് വിമർശിക്കുന്നത്. പാർട്ടി വിട്ട മധു മുല്ലശേരി ബിജെപിയോട് അടുത്തിട്ടും നേതാക്കൾ ഇക്കാര്യം പാർട്ടി നേതൃത്വത്തിനോട് റിപ്പോർട്ട് ചെയ്തില്ലെന്നും സംഘടനാ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

തിരുവനന്തപുരം∙ പാർട്ടി നേതൃത്വം അടിമുടി തിരുത്തലിന് തയാറാകണമെന്നും ഭരണത്തിന്റെ തണലിൽ സഖാക്കൾക്ക് മൂല്യച്യൂതി സംഭവിച്ചെന്നും ചൂണ്ടിക്കാട്ടി സിപിഎമ്മിന്റെ സംഘടനാ റിപ്പോർട്ട്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തയാറാക്കിയ സംഘടനാ റിപ്പോർട്ടിലാണ് തുടർഭരണം സംഘടനാ ദൗർബല്യം ഉണ്ടാക്കിയെന്ന് വിമർശിക്കുന്നത്. പാർട്ടി വിട്ട മധു മുല്ലശേരി ബിജെപിയോട് അടുത്തിട്ടും നേതാക്കൾ ഇക്കാര്യം പാർട്ടി നേതൃത്വത്തിനോട് റിപ്പോർട്ട് ചെയ്തില്ലെന്നും സംഘടനാ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെയും സംഘടനാ റിപ്പോർട്ടിൽ പറയുന്നുണ്ട്. എം.ആർ. അജിത് കുമാറിനെ ഡിജിപി പട്ടികയിൽ ഉൾപ്പെടുത്തരുതായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആഭ്യന്തര വകുപ്പിന് പുറമെ തദ്ദേശ, ടൂറിസം വകുപ്പുകളെയും സംഘനടാ റിപ്പോർട്ടിൽ വിമർശിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് സഖാക്കൾക്ക് മണ്ണ് – ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിവൈഎഫ്ഐ വെറുമൊരു ചാരിറ്റി സംഘടനയായി മാറിയെന്നും വിമർശനമുണ്ട്. തിരുവനന്തപുരം മേയറെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് പ്രതിനിധികൾ ആരോപിച്ചു. പാർട്ടിയുടെ വർഗ – ബഹുജന സംഘടനകളുടെ അംഗത്വത്തിനെതിരെയും സംഘടനാ റിപ്പോർട്ടിൽ വിമർശനമുണ്ട്. വോട്ടെടുപ്പിൽ അംഗങ്ങൾ പലരെയും കാണാറില്ലെന്നും, ഇത്രയും അംഗത്വം ഉണ്ടോയെന്നും റിപ്പോർട്ടിൽ ചോദിക്കുന്നു.
സംഘടനാ റിപ്പോർട്ടിൽ എസ്എഫ്ഐക്കെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്. യൂണിവേഴ്സിറ്റി കോളജിലും ഹോസ്റ്റലിലും തെറ്റായ പ്രവർത്തനം നടക്കുന്നുവെന്നും ഇതൊരിക്കലും അംഗീകരിച്ചു കൊടുക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എസ്എഫ്ഐയിൽ ശക്തമായ ഇടപടെൽ വേണമെന്നും ജില്ലാ സമ്മേളനത്തിലെ ചർച്ചയിൽ ആവശ്യമുയർന്നു.