ഒരു കണ്ണൊഴികെ മുഖം കടിച്ചെടുത്തു; ആലപ്പുഴയിൽ തെരുവുനായ ആക്രമണം, 72കാരിക്ക് ദാരുണാന്ത്യം
ആലപ്പുഴ ∙ വയോധികയെ തെരുവുനായ കടിച്ചു കൊന്നു. തകഴി അരയൻചിറ സ്വദേശി കാർത്യായനിയാണു (81) മരിച്ചത്. അഴീക്കലിൽ മകൻ പ്രകാശന്റെ വീട്ടിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. മുറ്റുത്തുവച്ചു കാർത്യായനിയെ ആക്രമിച്ച നായ ഇവരുടെ മുഖം പൂർണമായും കടിച്ചെടുത്തു.

ആലപ്പുഴ ∙ വയോധികയെ തെരുവുനായ കടിച്ചു കൊന്നു. തകഴി അരയന്റചിറയിൽ കാർത്യായനിയാണ് (82) മരിച്ചത്. ആറാട്ടുപുഴ തറയിൽകടവിൽ മകന്റെ വീട്ടിൽ എത്തിയപ്പോഴാണു തെരുവുനായയുടെ കടിയേറ്റത്. രാവിലെയായിരുന്നു സംഭവം. മുഖത്തുൾപ്പെടെ തെരുവുനായ കടിക്കുകയായിരുന്നു. 5 മാസമായി മകൻ പ്രകാശിന്റെ വീട്ടിലാണു കാർത്യായനി കഴിഞ്ഞിരുന്നത്.
കാർത്യായനിയുടെ 5 മക്കളിൽ ഇളയ മകനായ പ്രകാശ് ജോലിക്കായി പുറത്തു പോയപ്പോഴായിരുന്നു ആക്രമണം. ഈ സമയം, പ്രകാശന്റെ ഭാര്യ ജൂലിയ മകളെ വിളിക്കാനായി വീട്ടിൽനിന്ന് ഇറങ്ങിയിരുന്നു. ഒരു കണ്ണൊഴികെ കാർത്യായനിയുടെ മുഖമാകെ നായയുടെ കടിയേറ്റു. ഇവരെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരേതനായ ശ്രീധരനാണു ഭർത്താവ്. മക്കൾ: പരേതനായ സുകുമാരൻ, നന്ദഗോപൻ, പങ്കജാക്ഷൻ, സന്തോഷ്, പ്രകാശ്. മരുമക്കൾ: പെണ്ണമ്മ, തങ്കച്ചി, ദീപ, അജിത, ജൂലിയ.
ഭക്ഷണംതേടി തെരുവുനായ്ക്കൾ
ഏതാനും മാസങ്ങളായി പ്രദേശത്തു തെരുവുനായ്ക്കളുടെ എണ്ണം കൂടുതലാണ്. എങ്കിലും തെരുവുനായ ആക്രമണം പ്രദേശത്ത് ആദ്യമാണെന്നു നാട്ടുകാർ പറഞ്ഞു. പ്രകാശിന്റെ വീടിനു സമീപത്തുള്ള ഹോട്ടലിലെ ഭക്ഷണാവശിഷ്ടം കഴിക്കാനാണു തെരുവുനായ്ക്കൾ തമ്പടിക്കുന്നതെന്നു തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ.സജീവൻ പറഞ്ഞു.
വലിയഴീക്കൽ ബീച്ചിന് അടുത്തുള്ള സ്‌ഥലമായതിനാൽ അവിടേക്കു വരുന്ന സഞ്ചാരികളും ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തുന്നവരും തെരുവുനായ്ക്കൾക്കു തീറ്റ നൽകാറുണ്ട്. തെരുവുനായ്ക്കൾക്കു തീറ്റ നൽകുന്നതു പ്രോത്സാഹിപ്പിക്കരുതെന്നു നിർദേശം നൽകിയിരുന്നെന്നു സജീവൻ പറഞ്ഞു. മറ്റു മേഖലകളിൽനിന്നു വളർത്തുനായ്ക്കളെയും കുട്ടികളെയും പ്രദേശത്തു കളയുന്ന പ്രവണതയുമുണ്ട്.