പൊലീസ് വലയത്തിൽ പെരിയ; വാഹന പരിശോധനയും പട്രോളിങും ശക്തം
കാസർകോട്∙ പെരിയ ഇരട്ടക്കൊലപാതക കേസിൽ വിധിദിനമായ ഇന്ന് പ്രദേശം പൊലീസ് വലയത്തിൽ. എഎസ്പി അപർണ, ബേക്കൽ ഡിവൈഎസ്പി വി.വി.മനോജ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഇന്നലെ വൈകിട്ട് കല്യോട്ട് റൂട്ട് മാർച്ച് നടത്തി. 5 സിഐമാർ, 10 എസ്ഐമാർ എന്നിവരും നൂറിലേറെ സിവിൽ പൊലീസ് ഓഫിസർമാരും റൂട്ട് മാർച്ചിൽ പങ്കെടുത്തു.

ഇത്രയും പൊലീസുകാർ കല്യോട്ട് തുടരുന്നുണ്ട്. പെരിയ, കല്യോട്ട്, കുമ്പള റൂട്ടിൽ പൊലീസ് പട്രോളിങ്ങും വാഹന പരിശോധനയും കർശനമാക്കി. എറണാകുളം സിബിഐ കോടതിയാണ് കേസിൽ ഇന്നു വിധി പറയുക. 20 മാസത്തോളം നീണ്ട വിചാരണ നടപടികൾക്കു ശേഷമാണു കേസിൽ വിധി പറയുന്നത്.
2019 ഫെബ്രുവരി 17ന് ആണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത‌് ലാലിനെയും (23) കൃപേഷിനെയും (19) രാഷ്ട്രീയ വൈരാഗ്യംമൂലം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം പെരിയ മുൻ ലോക്കൽ കമ്മിറ്റിയംഗം എ.പീതാംബരനാണ് ഒന്നാം പ്രതി. എ.പീതാംബരനുൾപ്പെടെ 14 പേരെ ക്രൈംബ്രാഞ്ചും ഉദുമ മുൻ എംഎൽഎയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ 10 പേരെ സിബിഐ ഡിവൈഎസ്പി ടി.പി.അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് അറസ്റ്റ് ചെയ്തത്. കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത 11 പേരും സിബിഐ അറസ്റ്റ് ചെയ്ത 5 പേരും ഇപ്പോഴും ജയിലിലാണ്.