ആലപ്പുഴ∙ കായംകുളം എംഎൽഎ യു.പ്രതിഭയുടെ മകൻ കഞ്ചാവുമായി പിടിയിൽ. കനിവ് (21) ആണ് കുട്ടനാട് എക്സൈസ് സ്ക്വാഡിന്റെ പിടിയിലായത്. 3 ഗ്രാം കഞ്ചാവാണ് പരിശോധനയിൽ കണ്ടെത്തിയത്. കനിവ് ഉൾപ്പെടെ 9 പേരെ അറസ്റ്റു ചെയ്തു. തകഴി പുലിമുഖം ജെട്ടിക്ക് സമീപം ഒരു സംഘം യുവാക്കൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി സന്ദേശം കിട്ടിയതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വലിച്ചുകൊണ്ടിരുന്ന 9 പേരെയും അറസ്റ്റ് ചെയ്തതെന്നു കുട്ടനാട് എക്സൈസ് അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ തന്റെ മകന്റെ കയ്യിൽ നിന്നു കഞ്ചാവ് പിടികൂടിയിട്ടില്ലെന്നു യു.പ്രതിഭ എംഎൽഎ. 30 ഗ്രാം കഞ്ചാവുമായി മകനെ അറസ്റ്റ് ചെയ്തെന്ന വാർത്ത തെറ്റാണെന്നും മകൻ സുഹൃത്തുക്കളുമായി ഒരുമിച്ചിരിക്കുമ്പോൾ എക്സൈസ് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നും പ്രതിഭ പറഞ്ഞു. പ്രതിഭയുടെ മകൻ കനിവിനെ കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയായിരുന്നു സമൂഹമാധ്യമത്തിൽ പ്രതിഭയുടെ വിശദീകരണം. വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനമാണു പ്രതിഭ നടത്തിയത്.

അറസ്റ്റ് ചെയ്തത് 9 പേരെ

യു.പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെടെ 9 പേരെയാണു കഞ്ചാവുമായി കുട്ടനാട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. തകഴി പുലിമുഖം ജെട്ടിക്ക് സമീപം ഒരു സംഘം യുവാക്കൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി സന്ദേശം കിട്ടിയതിനെ തുടർന്നു നടത്തിയ പരിശോധനയിലാണു കഞ്ചാവ് വലിച്ചുകൊണ്ടിരുന്ന 9 പേരെയും അറസ്റ്റ് ചെയ്തതെന്നു എക്സൈസ് അറിയിച്ചു.

ADVERTISEMENT

കനിവ്, സച്ചിൻ, മിഥുൻ, ജെറിൻ, ജോസഫ്, ബെൻസ്, സജിത്, അഭിഷേക്, സോജൻ എന്നിവരെയാണ് സിഐ ആർ.ജയരാജും സംഘവും അറസ്റ്റ് ചെയ്തത്. 30 ഗ്രാം കഞ്ചാവ് കൈവശം വച്ചതിനും കഞ്ചാവ് വലിച്ചതിനുമാണു കേസെടുത്തത്. പ്രതിഭയുടെ മകനെതിരെ കഞ്ചാവ് വലിച്ചതിനുള്ള എൻടിപിഎസ് 27 വകുപ്പു മാത്രമാണു ചുമത്തിയത്. അറസ്റ്റ് ചെയ്ത പ്രതികളെ ജാമ്യത്തിൽ വിട്ടു. അതേസമയം പ്രതികളുടെ കൈവശം കൂടുതൽ കഞ്ചാവ് ഉണ്ടായിരുന്നെന്നും സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ വേണ്ടി  അളവ് കുറച്ചുകാണിക്കുകയായിരുന്നുവെന്നു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു.

English Summary:

Son of U Prathibha MLA Caught with Ganja at Alappuzha