ടിക്കറ്റ് കിട്ടാനില്ല, കൂട്ടപ്പാച്ചിൽ; മണിക്കൂറുകളോളം നിൽപ്പ്, വാതിൽപ്പടിയിൽ തൂങ്ങിനിന്ന് ദുരിതയാത്ര
കോട്ടയം∙ ക്രിസ്മസ് ആഘോഷത്തിനു തലസ്ഥാനത്തെ സുഹൃത്തിന്റെ വീട്ടിലെത്തിയതാണു ഡൽഹിയിൽ നിന്നുള്ള ദമ്പതികൾ. മടക്കയാത്രയ്ക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു കാത്തിരുന്നെങ്കിലും സീറ്റില്ല. പലവിധ മാർഗങ്ങൾ നോക്കിയെങ്കിലും എല്ലാവരും കൈമലർത്തി. വിമാന ടിക്കറ്റ് നോക്കിയെങ്കിലും വലിയ നിരക്കാണ്. യാത്ര അനിശ്ചിതത്വത്തിലായി. അവധി കഴിഞ്ഞതോടെ മടക്കയാത്രയ്ക്കായി സീറ്റുകളൊപ്പിക്കാൻ കൂട്ടപ്പാച്ചിലാണ് എങ്ങും. ടിക്കറ്റ് കിട്ടാത്തവരെ കാത്തിരിക്കുന്നതു മണിക്കൂറുകളോളം നിൽപ്പും വാതിൽപ്പടിയിൽ ഇരുന്നുമുള്ള ദുരിതയാത്ര.

മംഗലപുരം–കന്യാകുമാരി പരശുറാം എക്സ്പ്രസിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് യാത്രക്കാർ പറയുന്നു. തിരക്കു കാരണം വാതിലിന്റെ ഭാഗത്തുവരെ ആളുകൾ ഞെരുങ്ങി യാത്ര ചെയ്യുന്നു. 3 പേർക്ക് ഇരിക്കാവുന്ന സീറ്റിൽ അഞ്ചും ആറും പേർ. അവധി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് വരുന്നവരുടെ തിരക്കായിരുന്നു ട്രെയിനിൽ. സീറ്റ് ലഭിക്കാത്തതിനാൽ കുട്ടികളെ നിലത്തു കിടത്തി ഉറക്കേണ്ടി വന്ന യാത്രക്കാരും കൂട്ടത്തിലുണ്ടായിരുന്നു.
കേരളത്തിൽനിന്ന് ഡൽഹി, മുംബൈ ഭാഗത്തേക്ക് വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് റെയിൽവേ അധികൃതർ പറയുന്നു. തിരക്കുള്ള ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിക്കുന്നുണ്ട്. ഹൈദരാബാദ് മേഖലയിലേക്കു പോകുന്ന ട്രെയിനുകളിൽ തിരക്കു കുറവാണെന്നും അധികൃതർ പറഞ്ഞു.
കെഎസ്ആർടിസി തമ്പാനൂർ ഡിപ്പോയിൽ കോഴിക്കോട്, ബെംഗളൂരു ടിക്കറ്റുകൾക്കാണ് ആവശ്യക്കാരേറെ. പാലക്കാട്, ബത്തേരി, തൃശൂർ എന്നിവിടങ്ങളിലേക്കും ടിക്കറ്റിനായി നിരവധിപേരാണ് എത്തുന്നതെന്ന് തമ്പാനൂർ ഡിപ്പോ അധികൃതർ പറയുന്നു.
∙ റോഡുകളിൽ തിരക്കിന്റെ പൊടിപൂരം
ക്രിസ്മസ് ആഘോഷം കഴിഞ്ഞ് മടക്കയാത്രകൾ ആരംഭിച്ചതോടെ റോഡുകളിലെ ഗതാഗതക്കുരുക്കും തുടരുകയാണ്. പല സ്ഥലങ്ങളിലും മണിക്കൂറുകളോളം കുരുക്കിൽപ്പെട്ടു കിടക്കുന്നവർ സാധാരണ കാഴ്ച. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളും മറ്റു പ്രധാന പട്ടണങ്ങളും തിരക്കിൽ മുങ്ങി. റോഡുകളുടെ അറ്റക്കുറ്റപ്പണികൾ നടക്കുന്നത് ചിലയിടത്ത് തിരക്ക് വർധിപ്പിച്ചു.
∙ കൊച്ചിയിൽ കൂട്ടപ്പാച്ചിലിന്റെ കാർണിവൽ
തൃപ്പൂണിത്തുറ ഭാഗത്ത് ഇന്നും കനത്ത തിരക്കാണ്. എറണാകുളത്തേക്ക് പ്രവേശിക്കാൻ അര മണിക്കൂറിലധികം എടുക്കുന്നു. വൈറ്റില പ്രധാന ജംക്‌ഷനിലാണ് തിരക്ക് കൂടുതൽ. സഹോദരൻ അയ്യപ്പൻ റോഡിലും തിരക്ക് കൂടുതലാണ്. മെട്രോ നിർമാണം നടക്കുന്നതിനാൽ പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള പ്രദേശങ്ങളിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. എറണാകുളം നഗരത്തിന് പുറത്തേക്ക് തൃശൂർ വരെയുള്ള ദേശീയപാതയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ക്രിസ്മസ്–പുതുവത്സര കാർണിവൽ നടക്കുന്ന ഫോർട്ട്കൊച്ചി മേഖലയിലേക്കുള്ള എല്ലാ റോഡുകളിലും നല്ല തിരക്കാണ്. ഹാർബർ, വെണ്ടുരുത്തി പാലങ്ങളും വാഹനങ്ങളെക്കൊണ്ട് നിറഞ്ഞു.
∙ തലസ്ഥാനത്ത് ‘ബ്ലോക്ക്‌മേള’
തിരുവനന്തപുരം നഗരത്തിൽ വിവിധ മേളകൾ നടക്കുന്നതിനാൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മ്യൂസിയം പരിസരത്ത് പുഷ്പമേള നടക്കുന്നതിനാൽ പിഎംജി ജംക്‌ഷൻ മുതൽ വെള്ളയമ്പലംവരെ കനത്ത ഗതാഗതക്കുരുക്കാണ്. വ്യാപാര കേന്ദ്രമായ കിഴക്കേക്കോട്ടയിൽ പതിവു തിരക്ക് ഇരട്ടിച്ചു. ടെക്നോപാർക്ക് മേഖലയിൽ വലിയ തിരക്കാണ്. ഇവിടെയുള്ള ടൂറിസം വ്യാപാര കേന്ദ്രങ്ങളിലേക്ക് ഗ്രാമീണ മേഖലകളിൽനിന്ന് ആളുകൾ എത്തുന്നതിനാൽ തിരക്ക് കൂടി. പട്ടം, ശ്രീകാര്യം മേഖലകളിലും തിരക്കുണ്ട്.
∙ വലയ്ക്കാതെ താമരശ്ശേരി, കുരുക്കി നഗരം
കാരപ്പറമ്പ് ജംക്‌ഷൻ, പാളയം– ജിഎച്ച് റോഡ്, പാളയം –ചിന്താവളപ്പ് റോഡ്, തൊണ്ടയാട് ജംക്‌ഷൻ എന്നിവിടങ്ങളിൽ വാഹനക്കുരുക്കുണ്ടായി. കോഴിക്കോട് അരയിടത്ത് പാലം മുതൽ മാവൂർ റോഡ് വരെയും മലാപ്പറമ്പ് ട്രാഫിക് സിഗ്നലിലും വലിയ ഗതാഗതക്കുരുക്കാണ്. താമരശ്ശേരി ചുരത്തിൽ വാഹനബാഹുല്യം കാരണം 6, 7, 8 വളവുകൾക്കിടയിൽ ഇടയ്ക്കിടെ ഗതാഗത തടസ്സം നേരിടുന്നുണ്ട്. എന്നാൽ അധിക സമയം കുരുങ്ങി കിടക്കുന്ന സാഹചര്യമില്ല.