ഇടുക്കി∙ മുള്ളരിങ്ങാട് അമേൽതൊട്ടിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്. തേക്കിൻ തോട്ടത്തിൽ പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മൻസൂർ ഓടി രക്ഷപ്പെട്ടു. മൻസൂറാണു നാട്ടുകാരെ വിവരം അറിയിച്ചത്. മൻസൂറിന്റെ പരുക്ക് ഗുരുതരമല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈകിട്ട് മൂന്നോടെയാണു സംഭവം. വനത്തിന് അടുത്താണ് അമർ ഇലാഹിയുടെ വീട്. മൃതദേഹം കാരിക്കോട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വനത്തോട് ചേർന്ന മേഖലയാണ് മുള്ളരിങ്ങാട്. 2 വർഷമായി ആനശല്യമുണ്ടെന്നു നാട്ടുകാർ പറഞ്ഞു. സോളർ ഫെൻസിങ് സ്ഥാപിക്കുന്ന നടപടികൾ നടക്കുകയാണെന്ന് വനം വകുപ്പ് പറയുന്നു.

ADVERTISEMENT

കോതമംഗലം ഫോറസ്റ്റ് റേഞ്ചിലുള്ള ഭാഗമാണിത്. നേരത്തേ ആനകൾ പതിവായി കൃഷി നശിപ്പിച്ചിരുന്നു. ആളെ ആക്രമിക്കുന്നത് ആദ്യമായാണ്. നേര്യമംഗലത്തോട് ചേർന്നുള്ള പ്രദേശമാണു മുള്ളരിങ്ങാട്. പ്രദേശത്തുനിന്ന് ആനകളെ തുരത്തുന്ന വനംവകുപ്പിന്റെ ദൗത്യം നടന്നിട്ടില്ലെന്ന് പഞ്ചായത്ത് അംഗം മാധ്യമങ്ങളോട് പറഞ്ഞു.

ജനവാസമേഖയിൽനിന്ന് ആനകളെ താൽക്കാലികമായി മാറ്റുക മാത്രമാണു ചെയ്തത്. ഫെൻസിങ് പൂർത്തിയാകുമ്പോൾ ജനവാസ മേഖലയിൽനിന്ന് ആനകളെ തുരത്താമെന്നാണു വനംവകുപ്പ് പറഞ്ഞിരുന്നത്. ആനശല്യം കാരണം വൈകിട്ട് 5 മണി കഴിഞ്ഞാൽ പുറത്തിറങ്ങാൻ കഴിയില്ലെന്നു നാട്ടുകാർ പറഞ്ഞു.

ADVERTISEMENT

ജനവാസകേന്ദ്രത്തിലേക്ക് ആന കടക്കാതിരിക്കാൻ ഫെൻസിങ് മാത്രമല്ല ട്രെഞ്ചുകളും നിർമിക്കണമെന്ന് പി.ജെ.ജോസഫ് എംഎൽഎ പറഞ്ഞു. ഇപ്പോഴത്തെ നടപടി പോരാ. വനം സംരക്ഷിക്കുന്നതിനൊപ്പം വന്യമൃഗങ്ങൾ ജനങ്ങൾക്ക് ഉപദ്രവമാവാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary:

Wild Elephant Attack: A 22-year-old man was tragically killed in a wild elephant attack in Mullaringadu, Idukki