പൊലീസ് തലപ്പത്ത് മാറ്റം: സ്പർജൻ കുമാർ ഇന്റലിജൻസ് ഐജി; കെ.സേതുരാമൻ പൊലീസ് അക്കാദമി ഡയറക്ടർ
തിരുവനന്തപുരം ∙ ഉദ്യോഗസ്ഥരെ ഐജി, ഡിഐജി ചുമതലകളിലേക്കു സ്ഥാനക്കയറ്റം നല്‍കിയും സ്ഥലം മാറ്റിയും സംസ്ഥാന പൊലീസിൽ വൻ അഴിച്ചുപണി. ജനുവരി ഒന്ന് മുതല്‍ ഉത്തരവ് നിലവില്‍ വരും. തിരുവനന്തപുരം കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിനെ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചു. ആഭ്യന്തര സുരക്ഷാ ഐജിയുടെ ചുമതലയും സ്പർജൻ കുമാറിനാണ്.

തിരുവനന്തപുരം ∙ ഉദ്യോഗസ്ഥരെ ഐജി, ഡിഐജി ചുമതലകളിലേക്കു സ്ഥാനക്കയറ്റം നല്‍കിയും സ്ഥലം മാറ്റിയും സംസ്ഥാന പൊലീസിൽ വൻ അഴിച്ചുപണി. ജനുവരി ഒന്ന് മുതല്‍ ഉത്തരവ് നിലവില്‍ വരും. തിരുവനന്തപുരം കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിനെ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചു. ആഭ്യന്തര സുരക്ഷാ ഐജിയുടെ ചുമതലയും സ്പർജൻ കുമാറിനാണ്. ഉത്തരമേഖലാ ഐജിയായിരുന്ന കെ.സേതുരാമനെ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു. പകരം രാജ്പാല്‍ മീണയാണ് ഉത്തരമേഖല ഐജി.
ജെ.ജയനാഥാണു മനുഷ്യാവകാശ കമ്മിഷന്‍ ഐജി. കാളിരാജ് മഹേഷ് കുമാറിനെ ഗതാഗത സുരക്ഷാ ഐജിയായി നിയമിച്ചു. എസ്.സതീഷ് ബിനോയാണ് പുതിയ എറണാകുളം റേഞ്ച് ഡിഐജി. തൃശൂര്‍ റേഞ്ച് ഡിഐജി ആയിരുന്ന തോംസണ്‍ ജോസിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി നിയമനം നല്‍കി.
യതീഷ് ചന്ദ്രയാണു പുതിയ കണ്ണൂര്‍ റേഞ്ച് ഡിഐജി. ഹരിശങ്കറിനെ തൃശൂര്‍ റേഞ്ച് ഡിഐജി ആയും സ്ഥാനക്കയറ്റം നല്‍കി. കെ.കാര്‍ത്തിക്കിനാണു വിജിലൻസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഐജിയുടെ ചുമതല. ടി.നാരായണനു ഡിഐജിയായും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായും സ്ഥാനക്കയറ്റം നല്‍കി.