‘സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് സിയാവുർ റഹ്മാൻ’: വീണ്ടും പാഠപുസ്തകം തിരുത്തി ബംഗ്ലദേശ് സർക്കാർ
ധാക്ക∙ ബംഗ്ലദേശിൽ പാഠപുസ്തകങ്ങൾ തിരുത്തി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ. 1971ൽ ബംഗ്ലദേശിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനല്ലെന്നും മറിച്ച് ഖാലിദ സിയയുടെ ഭർത്താവ്, അന്തരിച്ച സിയാവുർ റഹ്മാനാണെന്നുമാണ് 2025 അക്കാദമിക വർഷത്തിലെ പ്രൈമറി,

ധാക്ക∙ ബംഗ്ലദേശിൽ പാഠപുസ്തകങ്ങൾ തിരുത്തി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ. 1971ൽ ബംഗ്ലദേശിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനല്ലെന്നും മറിച്ച് ഖാലിദ സിയയുടെ ഭർത്താവ്, അന്തരിച്ച സിയാവുർ റഹ്മാനാണെന്നുമാണ് 2025 അക്കാദമിക വർഷത്തിലെ പ്രൈമറി, സെക്കൻഡറി സ്കൂൾ പാഠപുസ്തകങ്ങളിൽ പറയുന്നത്. ഷെയ്ഖ് മുജീബുർ റഹ്മാന്റെ ‘രാഷ്ട്രപിതാവ്’ എന്ന വിശേഷണവും പുസ്തകങ്ങളിൽനിന്ന് നീക്കിയിട്ടുണ്ട്.
2010 മുതൽ വിതരണം ചെയ്തിരുന്ന പാഠപുസ്തകങ്ങളിൽ പറഞ്ഞിരുന്നത് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് ഷെയ്ഖ് ഹസീനയുടെ പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനാണ് എന്നായിരുന്നു. 1971 മാർച്ച് 26ന് പാക്കിസ്ഥാൻ സൈന്യം അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുൻപ് വയർലെസ് സന്ദേശത്തിലൂടെ മുജീബുർ റഹ്മാൻ രാജ്യം സ്വതന്ത്രമായെന്ന് പ്രഖ്യാപിച്ചുവെന്നാണ് രേഖകളിലുള്ളത്.
അതേസമയം, മാർച്ച് 26ന് സിയാവുർ റഹ്മാനാണ് ആദ്യം സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതെന്നും മാർച്ച് 27ന് മുജീബുർ റഹ്മാന് വേണ്ടി സിയാവുർ റഹ്മാൻ മറ്റൊരു സ്വാതന്ത്ര്യ പ്രഖ്യാപനം കൂടി നടത്തിയെന്നും തിരുത്തിയ പുസ്തകങ്ങളിൽ പറയുന്നു. വളച്ചൊടിച്ചതും അടിച്ചേൽപ്പിച്ചതുമായ ചരിത്രത്തിൽനിന്ന് പാഠപുസ്തകങ്ങളെ മോചിപ്പിക്കുകയാണ് തങ്ങൾ ചെയ്തതെന്ന് പുസ്തകങ്ങളിൽ മാറ്റം വരുത്തിയ സമിതിയിൽ അംഗമായിരുന്ന എഴുത്തുകാരനും ഗവേഷകനുമായ രഖാൽ റാഹ പറഞ്ഞു.
സ്വാതന്ത്ര്യ പ്രഖ്യാപനത്തെക്കുറിച്ച് ബംഗ്ലദേശ് പാഠപുസ്തകങ്ങൾ തിരുത്തുന്നത് ഇതാദ്യമായല്ല. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗും ഖാലിദ സിയയുടെ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയും മാറിമാറി അധികാരത്തിൽ എത്തിയപ്പോഴെല്ലാം പുസ്തകങ്ങൾ തിരുത്തിയിട്ടുണ്ട്. അവാമി ലീഗ് അധികാരത്തിലിരുന്ന 1996 മുതൽ 2001 വരെയുള്ള പുസ്തകങ്ങളിൽ സ്വാതന്ത്യം പ്രഖ്യാപിച്ചത് മുജീബുർ റഹ്മാനാണെന്നായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് 2001ൽ അധികാരത്തിലെത്തിയ ബിഎൻപി സ്വാതന്ത്ര്യ പ്രഖ്യാപനം സിയാവുറിന്റെ പേരിലാക്കി. 2010ൽ ഷെയ്ഖ് ഹസീന രണ്ടാംവട്ടം അധികാരത്തിലെത്തിയപ്പോൾ പുസ്തകം തിരുത്തി മുജീബുർ റഹ്മാന്റെ പേരു ചേർത്തു. ഇതാണ് ഇടക്കാല സർക്കാർ വീണ്ടും വെട്ടിമാറ്റിയത്.