കൊച്ചി ∙ ബോബി ചെമ്മണൂരിനെതിരായി പ്രോസിക്യൂഷൻ ചുമത്തിയിരിക്കുന്ന കേസ് പ്രാഥമികമായി നിലനിൽക്കും എന്നു വ്യക്തമാക്കിക്കൊണ്ടാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചതും 14 ദിവസത്തെ റിമാൻഡിൽ അയച്ചതും. ആഗസ്റ്റ് 7ന് നടന്ന ഉദ്ഘാടന ചടങ്ങിനിടെ പരാതിക്കാരിയുടെ കൈകൾ അവരുടെ സമ്മതം കൂടാതെ പിടിക്കുകയും വട്ടത്തിൽ കറക്കിക്കൊണ്ട് നടത്തിയ ‘ഒരിക്കൽ കൂടി മാലയുടെ പിൻവശം കാണൂ’ എന്ന പരാമർശവും ലൈംഗികധ്വനിയോടു കൂടിയുള്ളതാണെന്ന വാദവും കോടതി അംഗീകരിച്ചു. അതേ പരിപാടിയില്‍ വച്ച് പരാതിക്കാരിയെ ‘കുന്തീദേവി’ എന്നു വിശേഷിപ്പിച്ചതും ലൈംഗികധ്വനിയോടെ ഉള്ളതാണ്. അഭിനന്ദനം എന്ന രൂപത്തിൽ നടത്തിയത് ലൈംഗിക അധിക്ഷേപം തന്നെയാണെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ബോബി ചെമ്മണൂരിനെതിരെ പ്രോസിക്യൂഷൻ ചുമത്തിയ കേസ് പ്രാഥമികമായി നിലനിൽക്കും എന്നു വ്യക്തമാക്കിക്കൊണ്ടാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തിനു ജാമ്യം നിഷേധിച്ചതും 14 ദിവസത്തെ റിമാൻഡിൽ അയച്ചതും. ഓഗസ്റ്റ് 7 ന് നടന്ന ഉദ്ഘാടന ചടങ്ങിനിടെ ഹണി റോസിന്റെ കൈകളിൽ അവരുടെ സമ്മതമില്ലാതെ ബോബി പിടിച്ചതും വട്ടത്തിൽ കറക്കിക്കൊണ്ട് ‘ഒരിക്കൽ കൂടി മാലയുടെ പിൻവശം കാണൂ’ എന്നു പരാമർശം നടത്തിയതും ‘കുന്തീദേവി’ എന്നു വിശേഷിപ്പിച്ചതും ലൈംഗിക ധ്വനിയോടെയാണെന്നും അഭിനന്ദനം എന്ന മട്ടിൽ നടത്തിയത് ലൈംഗിക അധിക്ഷേപമാണെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. 

അവിടെവച്ച് ഹണി റോസ് വിസമ്മതം പ്രകടിപ്പിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ വാദം തെറ്റാണെന്ന് പരാതിക്കാരി വ്യക്തമാക്കിയതും കോടതി ചൂണ്ടിക്കാട്ടി. അതിഥിയായി വിളിക്കപ്പെട്ട താൻ അവിടെ പ്രശ്നം ഉണ്ടാക്കേണ്ടതില്ല എന്നു കരുതിയാണ് മൗനം പാലിച്ചതെന്നും പിന്നീട് തന്റെ മാതാവ് ബോബി ചെമ്മണൂരിന്റെ പ്രോഗ്രാം കോഓർഡിനേറ്ററെ വിളിച്ച് അനിഷ്ടം അറിയിച്ചെന്നും ഹണി വ്യക്തമാക്കിയത് കോടതി എടുത്തുപറഞ്ഞു. എന്നാൽ അതിനു ശേഷവും ലൈംഗിക അധിക്ഷേപം തുടർന്നതോടെയാണ് അവർ പരാതി നൽകിയത്. യുട്യൂബ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ ബോബി ചെമ്മണൂരിന്റെ വാക്കുകളുടെ ചുവടു പിടിച്ച് ഒട്ടേറെ പേർ സമാനമായ ലൈംഗിക അധിക്ഷേപം നടത്തി. അത് സഹിക്കാന്‍ വയ്യാതായതോടെയാണ് ഹണി പൊലീസിനെ സമീപിച്ചതെന്നും കോടതി പറഞ്ഞു. സ്വാധീന ശേഷിയുള്ള ആളാണ് പ്രതി എന്നതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട് എന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടും കോടതി പരിഗണിച്ചു.

ADVERTISEMENT

ബോബിക്കു ജാമ്യം നൽകിയാൽ ഇത്തരം പരാമർശങ്ങൾ തുടർന്നും ഉണ്ടാകാനും ഒളിവിൽ പോകാനും സാധ്യതയുണ്ട് എന്നതും പരിഗണിച്ച കോടതി, ജാമ്യം അനുവദിക്കുന്നില്ലെന്നും 14 ദിവസത്തെ റിമാൻഡിൽ അയയ്ക്കാനും ഉത്തരവിടുകയായിരുന്നു.

English Summary:

Boby Chemmanur Remanded: Boby Chemmanur's bail was denied by the Ernakulam court due to sexual harassment allegations. The court considered his actions at an event, subsequent online comments, and the potential for witness intimidation in its decision.