മുംബൈ∙ വീട്ടിൽവച്ചുണ്ടായ ആക്രമണത്തിൽ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് ആറു തവണ കുത്തേറ്റു. ഇതിൽ രണ്ടു മുറിവുകൾ ആഴത്തിലുള്ളതാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സുഷുമ്നാ നാഡിയോടു ചേർന്നും പരുക്കുണ്ട്. സെയ്ഫ് അപകടനില തരണം ചെയ്തെന്നാണ് റിപ്പോർട്ടുകള്‍. വ്യാഴം പുലർച്ചെ മൂന്നരയോടെയാണ് സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ടത്. മോഷ്ടിക്കാൻ കയറിയ ആളെ നേരിടുമ്പോഴാണ് സെയ്ഫിനു കുത്തേറ്റതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുട്ടികളുടെ മുറിയിൽ വച്ചായിരുന്നു ആക്രമണമെന്നും മോഷ്ടാവ് അകത്തു കയറിയെന്നറിഞ്ഞതിന് പിന്നാലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് അദ്ദേഹം അവിടെ എത്തിയതെന്നുമാണ് നിഗമനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാന്ദ്രയിലെ സത്ഗുരു ശരൺ സൊസൈറ്റി സമുച്ചയത്തിന്റെ 12–ാം നിലയിലാണ് സെയ്ഫ് അലി ഖാൻ താമസിക്കുന്നത്. ഇവിടെ നാലു നിലകൾ ‌ചേർന്ന അപ്പാർട്ട്മെന്റാണ് നടനുള്ളത്. സംഭവത്തിനു പിന്നാലെ ഈ കെട്ടിടസമുച്ചയത്തിലെ സുരക്ഷാ വീഴ്ച സംബന്ധിച്ചും ആശങ്കകൾ ഉയരുന്നുണ്ട്. നിരവധി സുരക്ഷാ സംവിധാനങ്ങളുള്ള ഇവിടേക്ക് അക്രമിക്ക് എത്താൻ സാധിച്ചതും സംഭവത്തിനു ശേഷം രക്ഷപ്പെടാൻ കഴിഞ്ഞതും ആശങ്കയുണ്ടാക്കുന്നുണ്ട്. 

ADVERTISEMENT

സംഭവ സമയത്ത് സെയ്ഫ് അലി ഖാന്റെ മക്കളായ തൈമൂർ, ജെഹ് എന്നിവരും വീട്ടിൽ ഉണ്ടായിരുന്നുവെന്നും ഭാര്യ കരീന കപൂർ സഹോദരി കരിഷ്മ കപൂറിനും സുഹൃത്തുക്കൾക്കും ഒപ്പമായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ കരീന വീട്ടിലുണ്ടായിരുന്നെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

സെയ്ഫ് അലി ഖാൻ ആശുപത്രിയിൽ ചികിത്സയിലാണെന്നും മറ്റു കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരാണെന്നും കുടുംബവുമായി അടുപ്പമുള്ള
വൃത്തങ്ങൾ വ്യക്തമാക്കി. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് അന്വേഷണം നടക്കുകയാണെന്നും അവർ അറിയിച്ചു.

English Summary:

Saif Ali Khan stabbing: Bollywood actor Saif Ali Khan was seriously injured in a home invasion and stabbing incident at his Bandra residence. The actor is currently recovering in hospital.